HR-V എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഹോണ്ട

ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട, തങ്ങളുടെ നിരയിലെ പുത്തന്‍ എസ്‌യുവിയായ HR-V -യെ ഇന്ത്യയിലെത്തിക്കാന്‍ പദ്ധതിയുള്ളതായി മുമ്പ് പ്രസ്താവിച്ചിരുന്നു. ഒട്ടും വൈകാതെ തന്നെ പുതിയ HR-V എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിക്കുമെന്ന വാര്‍ത്തകള്‍ക്ക് ആധികാരികത നല്‍കിക്കൊണ്ട് ഇപ്പോഴിതാ ഹോണ്ട HR-V -യുടെ ചിത്രങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.

HR-V എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഹോണ്ട

ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന എസ്‌യുവിയുടെ ചിത്രങ്ങളാണ് പുറത്തെത്തിയത്. വീലുകളുള്‍പ്പടെ എസ്‌യുവിയുടെ ബോഡി പൂര്‍ണ്ണമായി ആവരണം ചെയ്ത നിലയിലാണുള്ളത്. ഇക്കാരണത്താല്‍ തന്നെ എസ്‌യുവിയുടെ കൂടുതല്‍ ഡിസൈന്‍ സവിശേഷതകള്‍ വ്യക്തമാവുന്നില്ല.

HR-V എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഹോണ്ട

എങ്കിലും മൂന്നാം തലമുറ ഹോണ്ട CR-V -യെ അനുസ്മരിപ്പിക്കുന്ന ആകാരമാണ് എസ്‌യുവിയില്‍ കാണാനാവുന്നത്. പുറകു വശത്തെ ഏതാനും ഡിസൈനുകളും ടെയില്‍ഗേറ്റുമാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്ന ഘടകങ്ങള്‍.

HR-V എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഹോണ്ട

ഉയര്‍ന്ന നിലയിലുള്ള വിന്‍ഡോ ലൈനും ചാഞ്ഞിറങ്ങുന്ന റൂഫ് ലൈനും വിന്‍ഡ്‌സ്‌ക്രീനുമാണ് ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്ന ഡിസൈന്‍ വിശേഷങ്ങള്‍.

HR-V എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഹോണ്ട

കോമ്പാക്റ്റ് എസ്‌യുവി ആയതിനാല്‍ തന്നെ ശ്രേണിയിലെ പ്രമുഖരോടാവും ഹോണ്ട HR-V കൊമ്പുകോര്‍ക്കുക. ഹ്യുണ്ടായി ക്രെറ്റ, ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയര്‍ എന്നീ പ്രമുഖരുള്‍പ്പെട്ട കോമ്പാക്റ്റ് എസ്‌യുവി ശ്രേണിയില്‍ കനത്ത മത്സരമാണ് ഇപ്പോള്‍ അരങ്ങേറുന്നത്.

HR-V എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഹോണ്ട

മാത്രമല്ല, ഇക്കൂട്ടത്തിലേക്ക് ബ്രിട്ടീഷ് ഓട്ടോമോട്ടിവ് ബ്രാന്‍ഡായ എംജി മോട്ടോര്‍ നിരയില്‍ നിന്നുള്ള ഹെക്ടര്‍ എസ്‌യുവി കൂടി ഉടനെത്തും.

Most Read: ഇന്ത്യയില്‍ ഒരു ലക്ഷം റാപ്പിഡ് സെഡാനുകള്‍ പുറത്തിറക്കി സ്‌കോഡ

HR-V എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഹോണ്ട

ഇന്ത്യന്‍ വാഹന വിപണിയിലെ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന കോമ്പാക്റ്റ് എസ്‌യുവി ശ്രേണിയിലേക്ക് ഹോണ്ട HR-V കൂടി എത്തുമെന്നുള്ള വാര്‍ത്ത അത്യന്തം ആകാംക്ഷയോടെയാണ് വാഹനപ്രേമികള്‍ നോക്കിക്കാണുന്നത്.

Most Read: ലോകത്തെ ഏറ്റവും സുരക്ഷിതമായ ബൈക്കാവാന്‍ ഡാമണ്‍ എക്‌സ്

HR-V എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഹോണ്ട

കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (CKD) യൂണിറ്റായിട്ടാവും പുതിയ HR-V എസ്‌യുവിയെ ഹോണ്ട ഇന്ത്യയിലെത്തിക്കുക. ഏതാണ്ട് ഈ വര്‍ഷം അവസാനത്തോടെ തന്നെ പുതിയ ഹോണ്ട HR-V എസ്‌യുവിയുടെ വിപണി അരങ്ങറ്റം പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Most Read: റെനോ കാറുകള്‍ക്ക് 1.05 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

HR-V എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഹോണ്ട

എസ്‌യുവിയുടെ എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഹോണ്ട സിറ്റിയിലുള്ള 1.5 ലിറ്റര്‍ i-VTec എഞ്ചിന്‍ തന്നെയാവും HR-V -യിലും കമ്പനി തുടരാന്‍ സാധ്യത. 2020 ഏപ്രിലില്‍ ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രാജ്യത്ത് നിലവില്‍ വരാനിരിക്കെ ഇവ പാലിച്ചു കൊണ്ടുള്ള എഞ്ചിന്‍ തന്നെയാവും HR-V എസ്‌യുവിയില്‍ ഹോണ്ട ഒരുക്കുക.

Source: Auto NDTV

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
All New Honda HR-V SUV Spotted In India. Read In Malayalam
Story first published: Wednesday, June 19, 2019, 16:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X