HR-V ഇന്ത്യയിലേക്ക് ഇല്ലെന്ന് ഹോണ്ട

എസ്‌യുവി വിഭാഗത്തിലെ വാഹനങ്ങള്‍ക്ക് ആവശ്യക്കാകര്‍ ഏറിയതോടെ നിര്‍മ്മാതാക്കളെല്ലാം ഈ ശ്രേണി വിപുലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ടയും ഈ ശ്രേണിലേക്ക് HR-V -യെ അവതരിപ്പിക്കും എന്ന് അറിയിച്ചിരുന്നു.

HR-V ഇന്ത്യയിലേക്ക് ഇല്ലെന്ന് ഹോണ്ട

നവംബര്‍ മാസത്തോടെ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കമ്പനി ഇപ്പോള്‍ അതില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ HR-V യുടെ പരീക്ഷണ ഓട്ടത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും ഒക്കെ അടുത്തിടെ പുറത്തുവന്നിരുന്നു.

HR-V ഇന്ത്യയിലേക്ക് ഇല്ലെന്ന് ഹോണ്ട

ഇതിനെല്ലാം പിന്നാലെയാണ് വാഹനത്തെ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചത്. എന്നാല്‍ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ട്. വിദേശവിപണിയില്‍ HRV ഫൈവ് സീറ്റര്‍ ഓടുന്നുണ്ടെങ്കിലും വില അധികമായതിനാല്‍ ഇന്ത്യയില്‍ വാഹനം വില്‍പ്പനയ്ക്ക് എത്തിയിരുന്നില്ല.

HR-V ഇന്ത്യയിലേക്ക് ഇല്ലെന്ന് ഹോണ്ട

ഏറെ നാളുകള്‍ക്ക് ശേഷമാണ് വാഹനത്തെ അവസാനം ഇന്ത്യയിലേക്കും എത്തിക്കാന്‍ കമ്പനി പദ്ധതിയിട്ടത്. എന്നാല്‍ വിപണിയിലെ മാന്ദ്യം തന്നെയാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ഇതേ ശ്രണിയില്‍ ഹ്യുണ്ടായി ക്രെറ്റയും, കിയ സെറ്റല്‍റ്റോസും വിലക്കുറവില്‍ എത്തുന്നതും HR-V യക്ക് തിരിച്ചടിയായേക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

HR-V ഇന്ത്യയിലേക്ക് ഇല്ലെന്ന് ഹോണ്ട

രണ്ടുവര്‍ഷത്തേക്ക് 12,000 യൂണിറ്റുകള്‍ വിപണിയില്‍ എത്തിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വിപണിയില്‍ മാന്ദ്യം എത്തിയതോടെ പിന്നീട് അത് 8,000 യൂണിറ്റിലേക്ക് ഒതുങ്ങുകയായിരുന്നു. മാന്ദ്യം തുടരുന്നതും വിപണിയില്‍ എതിരാളികളുടെ എണ്ണം ഏറിയതുകൊണ്ടും വിപണിയില്‍ അവതരിപ്പിക്കുന്നില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

HR-V ഇന്ത്യയിലേക്ക് ഇല്ലെന്ന് ഹോണ്ട

ആകര്‍ഷമായ വിലയും, കൂടുതല്‍ ഫീച്ചറുകളും നല്‍കി അടുത്തിടെ വിപണിയില്‍ എത്തിയ കിയ സെല്‍റ്റോസും, എംജി ഹെക്ടറും ഈ ശ്രേണിയില്‍ താരമാവുകയും ചെയ്തു. കാഴ്ചയില്‍ WR-V -യോട് നേരിയ സാമ്യമുള്ള വാഹനമാണ് HR-V.

HR-V ഇന്ത്യയിലേക്ക് ഇല്ലെന്ന് ഹോണ്ട

വലിയ ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയ്ല്‍ലാമ്പുകള്‍, മികച്ച ഡിസൈന്‍ നല്‍കിയിട്ടുള്ള ബംമ്പര്‍ എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍. 17 ഇഞ്ച് അലോയി വീലാണ് HR-V -യിലുള്ളത്. ബെയ്ജ്-ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ് വാഹനത്തിന് കമ്പനി നല്‍കിയിരിക്കുന്നത്.

Most Read:പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

HR-V ഇന്ത്യയിലേക്ക് ഇല്ലെന്ന് ഹോണ്ട

8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 5 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, റിവേഴ്സ് ക്യാമറ, പനോരമിക് സണ്‍റൂഫ്, മടക്കിവയ്ക്കാവുന്ന റിയര്‍ സീറ്റ് എന്നിവയും മോഡലിന്റെ സവിശേഷതകളാണ്.

Most Read:വില്‍പ്പനയില്‍ യമഹ MT-15 -നെ കടത്തിവെട്ടി കെടിഎം ഡ്യൂക്ക് 125

HR-V ഇന്ത്യയിലേക്ക് ഇല്ലെന്ന് ഹോണ്ട

ആറ് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയാണ് HR-V -യില്‍ സുരക്ഷയൊരുക്കുന്നത്. കംപ്ലീറ്റ്ലി നോക്കഡ് ഡൗണ്‍ (CKD) യൂണിറ്റായിട്ടാവും പുതിയ മോഡല്‍ വിപണിയില്‍ എത്തുക.

Most Read:ജെറ്റ് എഞ്ചിന് സമാനമായ ശബ്ദവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വെയര്‍; വീഡിയോ

HR-V ഇന്ത്യയിലേക്ക് ഇല്ലെന്ന് ഹോണ്ട

4,295 mm നീളവും 1,770 mm വീതിയും 1,605 mm ഉയരവുമുണ്ട് പുതിയ HR-V യ്ക്ക്. 2,610 mm ആണ് വീല്‍ബേസ്. 470 ലിറ്റര്‍ ശേഷിയാണ് വാഹനത്തിന്റെ ബൂട്ട് സ്പേയ്സിനുള്ളത്. 180 mm ഗ്രൗണ്ട് ക്ലിയറന്‍സും മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

HR-V ഇന്ത്യയിലേക്ക് ഇല്ലെന്ന് ഹോണ്ട

ഹോണ്ട സിറ്റിയിലുള്ള 1.5 ലിറ്റര്‍ i-VTec എഞ്ചിനായിരുന്നു HR-V -യിലും കമ്പനി ഉള്‍പ്പെടുത്തുക. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 120 bhp പവറും 145 Nm torque ഉം ഉത്പാദിപ്പിക്കും.

HR-V ഇന്ത്യയിലേക്ക് ഇല്ലെന്ന് ഹോണ്ട

അതിനൊപ്പം തന്നെ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടി പറയുന്നു. ഡീസല്‍ എഞ്ചിന്‍ 118 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കും. 6 സ്പീഡ് മാനുവല്‍ / സിവിടിയാണ് ട്രാന്‍സ്മിഷന്‍.

HR-V ഇന്ത്യയിലേക്ക് ഇല്ലെന്ന് ഹോണ്ട

വില വ്യക്തമാക്കിയിരുന്നില്ലെങ്കിലും, 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയര്‍, ജീപ്പ് കോംപാസ്, എംജി ഹെക്ടര്‍, നിസാന്‍ കിക്സ്, കിയ സെല്‍റ്റോസ് എന്നിവരായിരുന്നു വിപണിയിലെ HR-V -യുടെ എതിരാളികള്‍.

Sourec: Autocarpro

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda HR-V India launch plan called-off. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X