ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജാസ്സ് ഇവി, വരുമോ ഹോണ്ടയുടെ വൈദ്യുത കാര്‍?

വൈദ്യുത വാഹനങ്ങളിലേക്ക് ചേക്കേറാനുള്ള ഒരുക്കങ്ങള്‍ നിര്‍മ്മാതാക്കള്‍ തുടങ്ങി. അടുത്തവര്‍ഷം വാഗണ്‍ആര്‍ ഇവിയെ മാരുതി വില്‍പ്പനയ്ക്കു കൊണ്ടുവരും. ടിഗോര്‍, ടിയാഗൊ ഇവികളെ ടാറ്റ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. വിപണിയില്‍ ഏതുനിമിഷവും ടാറ്റയുടെ വൈദ്യുത കാറുകള്‍ കടന്നെത്തും.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജാസ്സ് ഇവി, വരുമോ ഹോണ്ടയുടെ വൈദ്യുത കാര്‍?

തുടക്കത്തിലെ ഇന്ത്യന്‍ വൈദ്യുത വാഹന നിരയില്‍ പേരറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഹോണ്ടയും. വിദേശ വിപണികളില്‍ വില്‍പ്പനയിലുള്ള ഫിറ്റ് ഇവിയുമായി ഹോണ്ട ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ചു.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജാസ്സ് ഇവി, വരുമോ ഹോണ്ടയുടെ വൈദ്യുത കാര്‍?

രണ്ടാംതലമുറ ഫിറ്റ് ഹാച്ച്ബാക്കാണ് പുതിയ ഫിറ്റ് ഇവിക്ക് ആധാരം. ഇന്ത്യന്‍ നിരയിലുള്ള ജാസ്സിന്റെ രാജ്യാന്തര പതിപ്പാണ് ഫിറ്റ്. ജാസ്സും ഫിറ്റ് ഇവിയും തമ്മില്‍ സമ്യതകള്‍ ഒരുപാടുണ്ട്. എന്നാല്‍ ഡിസൈനിലെ പരിഷ്‌കാരങ്ങള്‍ ഫിറ്റ് ഇവിയും ജാസ്സും തമ്മിലുള്ള അതിര്‍വരമ്പ് നിശ്ചയിക്കും.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജാസ്സ് ഇവി, വരുമോ ഹോണ്ടയുടെ വൈദ്യുത കാര്‍?

പ്രധാനമായും മുഖരൂപമാണ് ഇരു ഹാച്ച്ബാക്കുകളുടെയും വ്യത്യസ്തം. കോണോടുകോണ്‍ ചേര്‍ന്ന ഹെഡ്‌ലാമ്പുകള്‍ ഫിറ്റ് ഇവിയെ ജാസ്സില്‍ നിന്ന് വേറിട്ടുനിര്‍ത്തും. വലിയ വിന്‍ഡ്‌സ്‌ക്രീനാണ് ഹാച്ച്ബാക്കിന്. ഗ്രില്ലിന്റെ സ്ഥാനത്ത് ലോഗോ പതിപ്പിച്ച പ്രത്യേക ബോഡി പാനല്‍ ഒരുങ്ങുന്നു.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജാസ്സ് ഇവി, വരുമോ ഹോണ്ടയുടെ വൈദ്യുത കാര്‍?

ബമ്പറിലെ വലിയ എയര്‍ഡാമും ഫിറ്റ് ഇവിയുടെ ഡിസൈനില്‍ പരാമര്‍ശിക്കണം. അതേസമയം ക്യാമറ പകര്‍ത്തിയ ചിത്രങ്ങളില്‍ മോഡലിന്റെ മുന്‍ഭാഗം പതിഞ്ഞിട്ടില്ല. ഷാര്‍ക്ക് ഫിന്‍ ശൈലിയുള്ള ആന്റീന, 15 ഇഞ്ച് അലോയ് വീലുകള്‍, മേല്‍ക്കൂരയോട് ചേര്‍ന്ന പിന്‍ സ്‌പോയിലര്‍ എന്നിവയെല്ലാം ഫിറ്റ് ഇവിയുടെ സവിശേഷതകളാണ്.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജാസ്സ് ഇവി, വരുമോ ഹോണ്ടയുടെ വൈദ്യുത കാര്‍?

പിറകിലേക്ക് വലിഞ്ഞ റാപ്പറൗണ്ട് ടെയില്‍ലാമ്പുകള്‍ ഫിറ്റ് ഇവിക്ക് ചാരുത സമര്‍പ്പിക്കുന്നുണ്ട്. ബോഡി നിറത്തിലാണ് മുന്‍ പിന്‍ ബമ്പറുകള്‍. MCF3 വൈദ്യുത മോട്ടോറാണ് ഹോണ്ട ഫിറ്റ് ഇവിയുടെ ഹൃദയം. 20 kWh ലിഥിയം അയോണ്‍ ബാറ്ററി പിന്തുണയുള്ള മോട്ടോര്‍ 331 വോള്‍ട്ട് ഉത്പാദിപ്പിക്കും.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജാസ്സ് ഇവി, വരുമോ ഹോണ്ടയുടെ വൈദ്യുത കാര്‍?

ഒറ്റച്ചാര്‍ജ്ജില്‍ 225 കിലോമീറ്റര്‍ ദൂരം വരെയോടാന്‍ ഹോണ്ടയുടെ വൈദ്യുത ഹാച്ച്ബാക്കിന് കഴിയുമെന്നാണ് വിവരം. മോഡലിന്റെ വലതുവശത്തു സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജ്ജിംഗ് പോര്‍ട്ടും ഇടതുവശത്ത് ഫാസ്റ്റ് ചാര്‍ജ്ജിംഗ് പോര്‍ട്ടും കമ്പനി നല്‍കുന്നുണ്ട്.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജാസ്സ് ഇവി, വരുമോ ഹോണ്ടയുടെ വൈദ്യുത കാര്‍?

ആറുമണിക്കൂര്‍ വേണം സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജ്ജിംഗ് പോര്‍ട്ട് ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായി ചാര്‍ജ്ജ് ചെയ്യാന്‍. എന്നാല്‍ ഫാസ്റ്റ് ചാര്‍ജ്ജിംഗ് പോര്‍ട്ടില്‍ ഇരുപതു മിനിറ്റുകള്‍ കൊണ്ടുതന്നെ എണ്‍പതു ശതമാനം ചാര്‍ജ്ജ് ബാറ്ററി കൈവരിക്കും.

Most Read: പുതിയ വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍, മാരുതി മാജിക് പ്രതീക്ഷിച്ച് ആരാധകര്‍

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജാസ്സ് ഇവി, വരുമോ ഹോണ്ടയുടെ വൈദ്യുത കാര്‍?

നിലവില്‍ ജാപ്പനീസ് അമേരിക്കന്‍ വിപണികള്‍ മാത്രമെ ഫിറ്റ് ഇവിയെ ഹോണ്ട അവതരിപ്പിക്കുന്നുള്ളൂ. പുതുതലമുറ അമേസ്, ബ്രിയോ മോഡലുകള്‍ക്കായി കമ്പനി രൂപംനല്‍കിയിട്ടുള്ള ബി-പ്ലാറ്റ്ഫോമായിരിക്കും ഫിറ്റ് ഇവി ഇവിടെ പങ്കിടുക.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജാസ്സ് ഇവി, വരുമോ ഹോണ്ടയുടെ വൈദ്യുത കാര്‍?

മുമ്പ് ഡീസല്‍ ശ്രേണിയില്‍ പറ്റിയ അമളി വൈദ്യുത വാഹന നിരയില്‍ ആവര്‍ത്തിക്കരുതെന്ന് ഹോണ്ട ഇന്ത്യയ്ക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ വൈദ്യുത വാഹന നയം നടപ്പിലാക്കുന്നതിനു മുമ്പെ ഇങ്ങോട്ടേക്കു പുതിയ വൈദ്യുത കാറിനെ കമ്പനി ആലോചിക്കുന്നത്.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജാസ്സ് ഇവി, വരുമോ ഹോണ്ടയുടെ വൈദ്യുത കാര്‍?

1995 -ല്‍ സിറ്റി സെഡാനുമായാണ്കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ കടന്നുവരുന്നത്. പിന്നീടു പത്തുവര്‍ഷത്തിലേറെ കാത്തിരിക്കേണ്ടി വന്നു ഹോണ്ടയുടെ ചെറു കാര്‍ ജാസ്സ്, ഇന്ത്യയില്‍ വില്‍പനയ്ക്കു വരാന്‍.

Most Read: സൈക്കിളിടിച്ച് തകർന്ന ടൊയോട്ട കൊറോള — വീഡിയോ വൈറൽ

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജാസ്സ് ഇവി, വരുമോ ഹോണ്ടയുടെ വൈദ്യുത കാര്‍?

ശേഷം 2013 -ല്‍ കടന്നുവന്ന അമേസ് സെഡാനാണ് ഹോണ്ടയുടെ ആദ്യ ഡീസല്‍ കാര്‍. എന്തായാലും ഇത്തവണ നേരത്തെ തന്നെ ഹോണ്ട ഇറങ്ങിത്തിരിച്ചു. ഫിറ്റ് ഇവിക്ക് സാധ്യത തേടുന്നതിന് പുറമെ സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പും ഹോണ്ടയുടെ ആലോചനയിലുണ്ട്.

Image Source: News18

Most Read Articles

Malayalam
English summary
Honda Jazz Electric Spied In India. Read in Malayalam.
Story first published: Saturday, January 12, 2019, 13:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X