ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കില്ലെന്ന് ഹോണ്ട

ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കാന്‍ പദ്ധതിയില്ലെന്നു വ്യക്തമാക്കി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട. അതേസമയം 2021 മുതല്‍ യൂറോപ്പില്‍ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കില്ലെന്ന് ഹോണ്ട

ഡീസല്‍ എന്‍ജിനുള്ള കാറുകള്‍ക്കു പകരം ഇലക്ട്രിക്ക് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണിതെന്നും കമ്പനി അറിയിച്ചു. 2020 ഏപ്രിലില്‍ 1 മുതല്‍ മലിനീകരണ നിയന്ത്രണത്തിലെ ഭാരത് സ്റ്റേജ് 6 (ബിഎസ് VI) പ്രാബല്യത്തിലെത്തുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ വില്‍പ്പനയിലുള്ള രണ്ട് ഡീസല്‍ എന്‍ജിനുകളുടെയും നിലവാരം ഹോണ്ട ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കില്ലെന്ന് ഹോണ്ട

1.5 ലിറ്റര്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹോണ്ട ബിഎസ് VI -ലേക്ക് ഉയര്‍ത്തുന്നത്. അമേസ്, സിറ്റി, WR-V, BR-V, CR-V, സിവിക് എന്നിവയാണു ഡീസല്‍ എന്‍ജിനോടെ ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ള മോഡലുകള്‍.

ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കില്ലെന്ന് ഹോണ്ട

നിലവില്‍ ഹോണ്ടയുടെ വില്‍പ്പനയില്‍ 25 ശതമാനത്തോളമാണു ഡീസല്‍ മോഡലുകളുടെ വിഹിതം. അവശേഷിക്കുന്ന 75 ശതമാനം വില്‍പ്പനയും പെട്രോള്‍ മോഡലുകളുടെ സംഭാവനയാണ്. ഡീസല്‍ കാറുകളുടെ വില്‍പ്പന കുറവാണെങ്കിലും ആ ഉപഭോക്താക്കളെ നഷ്ടപ്പെടുത്താന്‍ കമ്പനി ആഗ്രഹിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കില്ലെന്ന് ഹോണ്ട

ബിഎസ് VI -നടപ്പാവുന്നതോടെ ഡീസല്‍ മോഡലുകളുടെ വിലയില്‍ ശരാശരി 80,000 രൂപ മുതല്‍ ഒരു ലക്ഷം രൂപയുടെ വരെ വില വര്‍ധനവ് ഉണ്ടാകാം. അതിനൊപ്പം തന്നെ പുതിയ വ്യവസ്ഥകള്‍ പ്രകാരം ഡീസല്‍ വാഹനങ്ങള്‍ക്ക് 10 വര്‍ഷക്കാലത്തേക്കും പെട്രോള്‍ വാഹനങ്ങള്‍ക്ക് 15 വര്‍ഷക്കാലത്തേക്കുമാണു റജിസ്‌ട്രേഷന്‍ അനുവദിക്കുക എന്ന വ്യത്യാസവുമുണ്ട്.

ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കില്ലെന്ന് ഹോണ്ട

എന്നാല്‍ യൂറോപ്പിലെ കര്‍ശന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് വിവിധ വിപണികളില്‍ ഹോണ്ട ഡീസല്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കുന്നത്. പുതിയ മാനദണ്ഡപ്രകാരം കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അനുവദനീയ പരിധി കിലോമീറ്ററിന് 95 ഗ്രാമാണ്. നിലവിലെ പരിധിയാവട്ടെ 120.5 ഗ്രാമും.

ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കില്ലെന്ന് ഹോണ്ട

കര്‍ശന നിലവാരത്തിനൊപ്പം ഡീസല്‍ എന്‍ജിനുള്ള കാറുകള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആവശ്യക്കാര്‍ കുറയുകയും ചെയ്തു. ഇതുകൊണ്ടാണ് യൂറോപ്യന്‍ വിപണിയില്‍ നിന്നും ഡീസല്‍ എന്‍ജിനുള്ള കാറുകളെ പിന്‍വലിച്ച് പകരം ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പനയില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Most Read: ഇത് ഡീസല്‍ കാറുകളുടെ അന്ത്യമോ?

ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കില്ലെന്ന് ഹോണ്ട

ഇന്ത്യയില്‍ അടുത്ത വര്‍ഷം ബിഎസ് VI മാനദണ്ഡങ്ങള്‍ നിവവില്‍ വരുന്നതോടെ ഡീസല്‍ എഞ്ചിനുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് മാരുതി സുസുക്കിയും, റെനോയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഹ്യുണ്ടായി ഉള്‍പ്പടെയുള്ള ചില കമ്പനികള്‍ ഡീസല്‍ എഞ്ചിനില്‍ തുടരാന്‍ തന്നെയാണ് തീരുമാനം.

Most Read: ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കില്ലെന്ന് ഹോണ്ട

ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്, ജാഗ്വര്‍, ബിഎംഡബ്ല്യു തുടങ്ങിയവരൊക്കെ ഡീസല്‍ മോഡലുകള്‍ അടക്കിവാണിരുന്ന അവരുടെ നിരയിലേക്ക് പെട്രൊള്‍ കാറുകള്‍ക്ക് തുല്യപ്രാധാന്യം നല്‍കി എത്തിച്ചു തുടങ്ങി.

Most Read: റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കില്ലെന്ന് ഹോണ്ട

അഞ്ച് വര്‍ഷം മുമ്പ് ഇന്ത്യയില്‍ വില്‍ക്കുന്ന രണ്ട് കാറുകളില്‍ ഒന്ന് ഡീസല്‍ കാര്‍ ആയിരുന്നെങ്കില്‍ ഇന്ന് ആ വില്‍പ്പനയില്‍ ഗണ്യമായ കുറവാണ് സംഭവിക്കുന്നത്. മൊത്തം കാര്‍ വില്‍പ്പനയില്‍ നാലില്‍ ഒന്ന് മാത്രമാണ് ഡീസല്‍ കാറുകളുടെ ഇപ്പോഴത്തെ വില്‍പ്പന.

ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കില്ലെന്ന് ഹോണ്ട

സെഡാന്‍ കാറുകളുടെ വിഭാഗത്തില്‍ മാത്രമല്ല, ഡീസല്‍ കാര്‍ വില്‍പ്പന ഏറ്റവും അധികം നടന്നിരുന്ന എസ്യുവി വിഭാഗത്തിലും ഡീസല്‍ കാറുകളുടെ ആവശ്യകത കുറഞ്ഞുവെന്നു വേണം പറയാന്‍. പെട്രോള്‍, ഡീസല്‍ വാഹനങ്ങളാകില്ല ഭാവിയിലേതെന്ന് മനസ്സിലാക്കിയതുകൊണ്ടാകാം നിര്‍മ്മാതാക്കള്‍, ഇലക്ട്രിക്, സിഎന്‍ജി, ഹൈബ്രിഡ് പതിപ്പിലേക്ക് മാറി തുടങ്ങിയിരിക്കുന്നത്.

Source: ET Auto

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda has no plans to stop production of diesel vehicles in India. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X