ഓറ സെഡാന്റെ ഔദ്യോഗിക പരീക്ഷണ ഓട്ടത്തിനു തുടക്കമിട്ട് ഹ്യുണ്ടായി

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ വരാനിരിക്കുന്ന പുതിയ ഓറ കോംപാക്ട് സെഡാന്റെ ഔദ്യോഗിക പരീക്ഷണ ഓട്ടം ഫ്ലാഗ്ഓഫ് ചെയ്തു.

ഓറ കോം‌പാക്ട് സെഡാന്റെ ഔദ്യോഗിക പരീക്ഷണ ഓട്ടം ആരംഭിച്ച് ഹ്യുണ്ടായി

ഇന്ത്യൻ കാലാവസ്ഥയിലും ഡ്രൈവിംഗ് സാഹചര്യങ്ങളിലും വാഹനത്തിന്റെ കഴിവുകൾ പരീക്ഷിക്കുന്നതിനായി ഇന്ത്യൻ പെനിൻസുലാർ മേഖല, ഹിമാലയം, കിഴക്കൻ തീരപ്രദേശങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പ്രദേശങ്ങളിലാണ് സെഡാന്റെ പരീക്ഷണ ഓട്ടം കമ്പനി നടത്തുന്നത്.

ഓറ കോം‌പാക്ട് സെഡാന്റെ ഔദ്യോഗിക പരീക്ഷണ ഓട്ടം ആരംഭിച്ച് ഹ്യുണ്ടായി

ഓരോ ഉപഭോക്താവിന്റെയും ആവശ്യകതകൾ നിറവേറ്റുന്നതിനായും ഇന്ത്യൻ അവസ്ഥകൾക്ക് അനുയോജ്യവുമാക്കുന്നതിന് വാഹനത്തിന്റെ ഡ്രൈവ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യൻ തലവൻ വ്യക്തമാക്കി.

ഓറ കോം‌പാക്ട് സെഡാന്റെ ഔദ്യോഗിക പരീക്ഷണ ഓട്ടം ആരംഭിച്ച് ഹ്യുണ്ടായി

കഴിഞ്ഞ ദിവസമാണ് എക്സെന്റ് പിൻഗാമിയായി അവതരിപ്പിക്കുന്ന സെഡാന്റെ പേര് ഔദ്യോഗികമായി കമ്പനി വെളിപ്പെടുത്തിയത്. നിലവിലുള്ള എസെന്റിന് പകരമായി സബ്-നാല് മീറ്റർ സെഡാൻ ഓറ വിപണിയിലെത്തും. കോംപാക്ട് സെഡാൻ വിഭാഗത്തിൽ ഭേദപ്പെട്ട വിൽപ്പന നേടുന്നുണ്ടെങ്കിലും പ്രധാന എതിരാളികളായ മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമേസ് എന്നിവരെപ്പോലെ ജനപ്രീതി നേടാൻ നിലവിലെ മോഡലിന് സാധിച്ചില്ല.

ഓറ കോം‌പാക്ട് സെഡാന്റെ ഔദ്യോഗിക പരീക്ഷണ ഓട്ടം ആരംഭിച്ച് ഹ്യുണ്ടായി

എങ്കിലും ടാക്സി സേവനങ്ങളിൽ എക്സെന്റിന്റെ ആവശ്യം നിലനിൽക്കുന്നുണ്ട്. നിലവിലെ മോഡലിന്റെ വിൽപ്പനയുടെ 50 ശതമാനത്തിലധികവും ടാക്സി വിഭാഗത്തിൽ നിന്നുമാണെന്നതും ശ്രദ്ധേയമാണ്.

ഓറ കോം‌പാക്ട് സെഡാന്റെ ഔദ്യോഗിക പരീക്ഷണ ഓട്ടം ആരംഭിച്ച് ഹ്യുണ്ടായി

രൂപകൽപ്പനയുടെ കാര്യത്തിൽ എക്സെന്റ് ഓറയ്ക്ക് ഗ്രാന്റ് i10 നിയോസിന് സമാനമായ രീതിയിലുള്ള കാസ്കേഡിംഗ് ഗ്രില്ലും മൂർച്ചയുള്ള ഹെഡ്‌ലൈറ്റുകളും ഉള്ള ആകർഷകമായ മുൻവശത്തോടു കൂടിയ സ്പോർട്ടി എക്സ്റ്റീരിയർ ഉണ്ടാകും. എക്സ്സെന്റുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതുതായി രൂപകൽപ്പന ചെയ്ത ബോൾഡ് അലോയ് വീലുകളും മുൻഗാമിയിൽ നിന്നും വ്യത്യസ്തമായ മികച്ച പിൻഭാഗവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓറ കോം‌പാക്ട് സെഡാന്റെ ഔദ്യോഗിക പരീക്ഷണ ഓട്ടം ആരംഭിച്ച് ഹ്യുണ്ടായി

കൂടാതെ എക്സെന്റിനെ അപേക്ഷിച്ച് ക്യാബിനകത്ത് വലിയ മാറ്റങ്ങളുണ്ടാകും. ഉത്പാദനച്ചെലവ് കുറയ്ക്കാനായി സ്റ്റിയറിംഗ് വീൽ, ഡാഷ്‌ബോർഡ്, നിയോസ് സഹോദരങ്ങളിൽ നിന്നുള്ള നിയന്ത്രണങ്ങൾ എന്നിവ എക്സെന്റ് ഓറ സ്വീകരിക്കും. ഉയർന്ന വകഭേദങ്ങളിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ബ്ലൂടൂത്ത് എന്നിവ പിന്തുണക്കുന്നസ ഒരു വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും വാഗ്ദാനം ചെയ്യും.

Most Read: സെലറിയോ, ആള്‍ട്ടോ K10 മോഡലുകളുടെ ബിഎസ് VI പതിപ്പുമായി മാരുതി

ഓറ കോം‌പാക്ട് സെഡാന്റെ ഔദ്യോഗിക പരീക്ഷണ ഓട്ടം ആരംഭിച്ച് ഹ്യുണ്ടായി

സീറ്റുകൾക്ക് ലെതർ അപ്ഹോൾസ്റ്ററി ലഭിക്കും. സെഡാന്റെ പിൻ സീറ്റിൽ ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകൾ ലഭിക്കും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വ്യത്യാസം.

Most Read: ഇന്ത്യൻ വിപണിയിൽ എത്തും മുമ്പേ ഹോണ്ട ഇൻസൈറ്റ് ഹൈബ്രിഡിന്റെ ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഓറ കോം‌പാക്ട് സെഡാന്റെ ഔദ്യോഗിക പരീക്ഷണ ഓട്ടം ആരംഭിച്ച് ഹ്യുണ്ടായി

പുതിയ ഗ്രാൻഡ് i10 നിയോസിൽ പ്രവർത്തിക്കുന്ന അതേ എഞ്ചിൻ തന്നെയാകും എക്സെന്റ് ഓറയിലും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുക. ബിഎസ്-VI 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 83 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കും.

Most Read: പ്രീമിയം സെഡാന്‍ വില്‍പ്പനയില്‍ കേമന്‍ മാരുതി സിയാസ്

ഓറ കോം‌പാക്ട് സെഡാന്റെ ഔദ്യോഗിക പരീക്ഷണ ഓട്ടം ആരംഭിച്ച് ഹ്യുണ്ടായി

1.2 ലിറ്റർ ഡീസൽ എഞ്ചിൻ bhp കരുത്തിൽ 190 Nm torque ഉം സൃഷ്ടിക്കും. രണ്ട് എഞ്ചിനുകൾക്കും 5 സ്പീഡ് മാനുവൽ ഗീയർബോക്സ് അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഗിയർബോക്സുമായി ആയിരിക്കും ജോടിയാക്കുക.

ഓറ കോം‌പാക്ട് സെഡാന്റെ ഔദ്യോഗിക പരീക്ഷണ ഓട്ടം ആരംഭിച്ച് ഹ്യുണ്ടായി

2020 ജനുവരിയിൽ പുതിയ കോംപാക്ട് സെഡാനായ ഓറയെ വിപണിയിലെത്തിക്കാനാണ് ഹ്യുണ്ടായി പദ്ധതിയിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Aura Testing Officially Begins In India. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X