ഗ്രാൻഡ് i10, എക്സെന്റ് CNG പതിപ്പുകൾ ഹ്യുണ്ടായി തിരിച്ചു വിളിച്ചു

ഹ്യുണ്ടായി തങ്ങളുടെ കാറുകളായ ഗ്രാൻഡ് i10, എക്സെന്റ് എന്നിവയുടെ CNG പതിപ്പുകൾ തിരിച്ചുവിളിക്കുമെന്ന് പ്രഖ്യാപിച്ചു. 2017 ഓഗസ്റ്റ് 1 നും 2019 സെപ്റ്റംബർ 30 നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്.

ഗ്രാൻഡ് i10, എക്സെന്റ് CNG പതിപ്പുകൾ ഹ്യുണ്ടായി തിരിച്ചു വിളിച്ചു

CNG യൂണിറ്റിൽ ഉണ്ടാവുന്ന തകരാറു മൂലമാണ് മോഡലുകൾ തിരിച്ചു വിളിച്ചിരിക്കുന്നത്. ബാധിച്ച എല്ലാ കാറുകളിലും ഫാക്ടറിയിൽ നിന്ന് ഘടിപ്പിച്ച CNG യൂണിറ്റുകളാണുള്ളത്. യാദൃശ്ചികമായി, ഇവയെല്ലാം ABS ഇല്ലാത്ത മോഡലുകളുമാണ്.

ഗ്രാൻഡ് i10, എക്സെന്റ് CNG പതിപ്പുകൾ ഹ്യുണ്ടായി തിരിച്ചു വിളിച്ചു

വാഹനത്തിന്റെ ഘടനകളും ഫീച്ചറുകളും നോക്കുമ്പോൾ, ഇവയിൽ ഭൂരിഭാഗവും ഗ്രാൻഡ് i10, എക്സെന്റ് എന്നിവയുടെ പ്രൈം പതിപ്പുകളാണ്, അടിസ്ഥാനപരമായി ടാക്സി ഉപയോഗത്തിന് നിർദ്ദിഷ്ട വകഭേദങ്ങളാണ്.

ഗ്രാൻഡ് i10, എക്സെന്റ് CNG പതിപ്പുകൾ ഹ്യുണ്ടായി തിരിച്ചു വിളിച്ചു

അറിയിപ്പ് അനുസരിച്ച്, CNG ഫിൽ‌റ്റർ‌ അസം‌ബ്ലിയിൽ‌ വാഹനങ്ങൾ‌ക്ക് പ്രശ്‌നമുണ്ടാകാം. ഹ്യുണ്ടായി തങ്ങളുടെ ഡീലർഷിപ്പുകൾ വഴി എല്ലാ ഉപഭോക്താക്കളിലേക്കും എത്തിച്ചേരും, കൂടാതെ CNG ഫിൽ‌റ്റർ‌ സൗജന്യമായി മാറ്റിവയ്ക്കുകയും ചെയ്യും.

ഗ്രാൻഡ് i10, എക്സെന്റ് CNG പതിപ്പുകൾ ഹ്യുണ്ടായി തിരിച്ചു വിളിച്ചു

ഇന്ത്യയിലുടനീളം 16,409 വാഹനങ്ങളാണ് പ്രശ്‌നം ബാധിച്ചിട്ടുള്ളത് എന്നാണ് റിപ്പോർട്ട്. നവംബർ 25 മുതൽ ബാധിച്ച ഘടകങ്ങൾ മാറ്റി വയ്ക്കുന്ന പ്രക്രിയ ആരംഭിക്കും. പതിവ് സാഹചര്യത്തിൽ, ഘടകങ്ങൾ മാറ്റിസ്ഥാപിക്കാൻ സർവ്വീസ് സ്റ്റേഷനിൽ ഒരു മണിക്കൂറെടുക്കും.

ഗ്രാൻഡ് i10, എക്സെന്റ് CNG പതിപ്പുകൾ ഹ്യുണ്ടായി തിരിച്ചു വിളിച്ചു

CNG പതിപ്പിൽ ഒരേ എഞ്ചിനാണ് ഗ്രാൻഡ് i10, എക്സെന്റ് മോഡലുകൾക്ക് കരുത്തേകുന്നത്. ബിഎസ് IV കംപ്ലയിന്റ് 1.2 ലിറ്റർ പെട്രോൾ (ഡ്യുവൽ ഫ്യൂവൽ) യൂണിറ്റാണ് എഞ്ചിൻ, 66.2 bhp കരുത്തും 99 Nm torque ഉം ഇത് ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്.

ഗ്രാൻഡ് i10, എക്സെന്റ് CNG പതിപ്പുകൾ ഹ്യുണ്ടായി തിരിച്ചു വിളിച്ചു

ഗ്രാൻഡ് i10 ൽ, ഈ എഞ്ചിൻ 26.88 കിലോമീറ്റർ മൈലേജ് നൽകുന്നു, എക്സെന്റിൽ ഇതേ എഞ്ചിൻ 26.11 കിലോമീറ്റർ മൈലേജ് നൽകുന്നു. രണ്ട് വാഹനങ്ങളും ഹ്യുണ്ടായിയുടെ സ്റ്റാൻഡേർഡ് വാറണ്ടിയുടെ പരിധിയിൽ വരും, മൂന്ന് വർഷം വരെ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വരെയാണ് ഈ വാറണ്ടി.

ഗ്രാൻഡ് i10, എക്സെന്റ് CNG പതിപ്പുകൾ ഹ്യുണ്ടായി തിരിച്ചു വിളിച്ചു

ഹ്യുണ്ടായി നിലവിൽ തങ്ങളുടെ വാഹന നിര രൂപകൽപ്പന ചെയ്യുന്ന തിരക്കിലാണ്. നിലവിലെ ഗ്രാൻഡ് i10 ന്റെ ഡീസൽ വേരിയന്റുകൾ നിർത്തലാക്കിയതായി അടുത്തിടെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ഹ്യുണ്ടായി ഓറ എന്ന് പേരിട്ടിരിക്കുന്ന അടുത്ത തലമുറ എക്സെന്റിന്റെ ടീസറും കമ്പനി പങ്കിട്ടിട്ടുണ്ട്.

Most Read: ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്ന ഹ്യുണ്ടായിയുടെ അഞ്ച് കാറുകൾ

ഗ്രാൻഡ് i10, എക്സെന്റ് CNG പതിപ്പുകൾ ഹ്യുണ്ടായി തിരിച്ചു വിളിച്ചു

ഗ്രാൻഡ് i10 ന്റെ ചില വകഭേദങ്ങൾ നിർത്തലാക്കുന്നത് അടുത്തിടെ പുറത്തിറങ്ങിയ ഗ്രാൻഡ് i10 നിയോസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നിർമ്മാതാക്കളുടെ ഒരു നീക്കമാണ്. എസെന്റിനും ഓറയ്ക്കും സമാനമായ ഒരു തന്ത്രം ഹ്യുണ്ടായി സ്വീകരിച്ചാൽ ആശ്ചര്യപ്പെടെണ്ടതില്ല.

Most Read: ഓറ സെഡാന്റെ ഔദ്യോഗിക പരീക്ഷണ ഓട്ടത്തിനു തുടക്കമിട്ട് ഹ്യുണ്ടായി

ഗ്രാൻഡ് i10, എക്സെന്റ് CNG പതിപ്പുകൾ ഹ്യുണ്ടായി തിരിച്ചു വിളിച്ചു

ബി‌എസ് VI മലിനീകരണ നിരോധന മാനദണ്ഡങ്ങൾ 2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. മാരുതി, റെനോ, ടൊയോട്ട തുടങ്ങിയ വമ്പന്മാർ ഭാവിയിൽ തങ്ങളുടെ ചെറിയ കാറുകളിൽ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ നൽകില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Most Read: ഗ്രാന്‍ഡ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

ഗ്രാൻഡ് i10, എക്സെന്റ് CNG പതിപ്പുകൾ ഹ്യുണ്ടായി തിരിച്ചു വിളിച്ചു

മറുവശത്ത് ഹ്യുണ്ടായി അത്തരം പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. വാസ്തവത്തിൽ, 2020 ഏപ്രിൽ സമയപരിധി വരെ ബിഎസ് IV മോഡലുകൾ വിൽക്കുന്നത് തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Calls Back Grand i10, Xcent CNG models. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X