ഹ്യുണ്ടായി കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ നല്‍കി വാഹന വില്‍പ്പന കൂട്ടാനുള്ള പരിപാടികളിലേക്കാണ് നിര്‍മ്മാതാക്കളുടെ ആലോചന മുഴുവന്‍. മാരുതിക്കും മഹീന്ദ്രയ്ക്കും സമാനമായി ജൂണ്‍ മാസം ഹ്യുണ്ടായിയും കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ ഈ മാസം ഹ്യുണ്ടായി കാറുകളില്‍ ലഭ്യമായ ഡിസ്‌കൗണ്ട് ഓഫറുകള്‍ പരിശോധിക്കാം.

ഹ്യുണ്ടായി കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ഹ്യുണ്ടായി സാന്‍ട്രോ

നിലവില്‍ ഹ്യുണ്ടായിയുടെ ഏറ്റവും വില കുറഞ്ഞ കാറാണ് സാന്‍ട്രോ. മാരുതി വാഗണ്‍ആറിന്റെ പ്രചാരം സാന്‍ട്രോയുടെ നിറംകെടുത്തുമ്പോള്‍, തങ്ങളുടെ ഹാച്ച്ബാക്കിനെ ആകര്‍ഷകമാക്കാന്‍ പുതുവഴികള്‍ തേടുകയാണ് ദക്ഷിണ കൊറിയന്‍ കമ്പനി. ഇതിന്റെ ഭാഗമായി സാന്‍ട്രോ നിരയെ ഹ്യുണ്ടായി അടുത്തിടെ പുതുക്കി പണിതിരുന്നു.

ഹ്യുണ്ടായി കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ഇപ്പോള്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ കൂടി പ്രഖ്യാപിച്ചതോടെ സാന്‍ട്രോയിലേക്ക് കൂടുതല്‍ ആളുകളുടെ നോട്ടം പതിയുമെന്ന കാര്യമുറപ്പ്. 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപ കോര്‍പ്പറേറ്റ് ബോണസുമാണ് സാന്‍ട്രോ മോഡലുകള്‍ക്ക് ഹ്യുണ്ടായി നല്‍കുന്നത്. ഒപ്പം മൂന്നു ഗ്രാം സ്വര്‍ണ്ണ നാണയവും സാന്‍ട്രോ ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കും.

ഹ്യുണ്ടായി കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ഹ്യുണ്ടായി ഗ്രാന്‍ഡ് i10

മാരുതി സ്വിഫ്റ്റ്, ഫോര്‍ഡ് ഫിഗൊ കാറുകള്‍ക്കുള്ള ഹ്യുണ്ടായിയുടെ മറുപടിയാണ് ഗ്രാന്‍ഡ് i10. 84,000 രൂപ വരെയാണ് ഈ മാസം ഗ്രാന്‍ഡ് i10 -ല്‍ നേടാന്‍ അവസരം. 50,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഇതില്‍പ്പെടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം 4,000 രൂപയുടെ പ്രത്യേക വിലക്കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു ഗ്രാം സ്വര്‍ണ്ണ നാണയം ഗ്രാന്‍ഡ് i10 -നൊപ്പവും ഹ്യുണ്ടായി നല്‍കുന്നുണ്ട്.

ഹ്യുണ്ടായി കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ഹ്യുണ്ടായി എലൈറ്റ് i20

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ഹ്യുണ്ടായി കാറുകളില്‍ ഒന്നാണ് എലൈറ്റ് i20. വിപണിയില്‍ മാരുതി ബലെനോ, ഹോണ്ട ജാസ്സ് ഹാച്ച്ബാക്കുകളുമായി എലൈറ്റ് i20 അങ്കം കുറിക്കുന്നു. മത്സരം കണക്കിലെടുത്ത് 25,000 രൂപ വരെ എലൈറ്റ് i20 ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കാനാണ് ഹ്യുണ്ടായിയുടെ തീരുമാനം. ഇതില്‍ 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായി മാത്രമേ ലഭിക്കുകയുള്ളൂ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 5,000 രൂപയുടെ കൂടുതല്‍ വിലക്കിഴിവ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഹ്യുണ്ടായി കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ഹ്യുണ്ടായി i20 ആക്ടിവ്

എലൈറ്റ് i20 -യുടെ പരുക്കന്‍ ക്രോസ്ഓവര്‍ പതിപ്പാണ് i20 ആക്ടിവ്. ടൊയോട്ട എത്തിയോസ് ക്രോസ്, ഫിയറ്റ് അവഞ്ചൂറ തുടങ്ങിയ മോഡലുകളുമായാണ് കാറിന്റെ അങ്കവും. നിലവില്‍ 25,000 രൂപ വരെ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ നേടാന്‍ i20 ആക്ടിവില്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ഇതില്‍ 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും (സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം) പെടും.

Most Read: ഗംഭീര പരിഷ്‌കാരങ്ങള്‍ നേടി പുതുതലമുറ മഹീന്ദ്ര ഥാര്‍

ഹ്യുണ്ടായി കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ഹ്യുണ്ടായി എക്‌സെന്റ്

എക്‌സെന്റ്. നാലു മീറ്ററില്‍ താഴെ ഹ്യുണ്ടായി പുറത്തിറക്കുന്ന സെഡാന്‍. മാരുതി ഡിസൈര്‍, ഹോണ്ട അമേസ് എന്നിവര്‍ക്ക് മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ എക്‌സെന്റ് നന്നെ പാടുപെടുന്ന കാര്യം ഹ്യുണ്ടായിക്കറിയാം. ജൂണിലെ ഓഫര്‍ ആനുകൂല്യങ്ങള്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുമെന്ന് കമ്പനി കരുതുന്നു.

Most Read: വന്‍വിലക്കുറവില്‍ മഹീന്ദ്ര എസ്‌യുവികള്‍ — ജൂണ്‍ ഓഫറുകള്‍ ഇങ്ങനെ

ഹ്യുണ്ടായി കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

84,000 രൂപ വരെയാണ് എക്‌സെന്റിന് ഹ്യുണ്ടായി പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്‌കൗണ്ട്. 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെയാണിത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം 4,000 രൂപയുടെ അധിക ഡിസ്‌കൗണ്ട് ലഭിക്കും. മൂന്നു ഗ്രാം സ്വര്‍ണ്ണ നാണയവും എക്‌സെന്റ് ഉപഭോക്താക്കള്‍ക്ക് ഈ മാസം കമ്പനി നല്‍കുന്നുണ്ട്.

Most Read: ജൂണില്‍ മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

ഹ്യുണ്ടായി കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ഹ്യുണ്ടായി വേര്‍ണ

സി സെഗ്മന്റ് സെഡാനുകളില്‍ ഏറ്റവും സ്റ്റൈലിഷ് കാറേതെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ — ഹ്യുണ്ടായി വേര്‍ണ. ജൂണില്‍ 40,000 രൂപ വരെയാണ് വേര്‍ണയില്‍ ഹ്യുണ്ടായി നല്‍കുന്ന ആനുകൂല്യങ്ങള്‍. 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും (സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം) ഉള്‍പ്പെടെയാണിത്.

ഹ്യുണ്ടായി കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ഹ്യുണ്ടായി എലാന്‍ട്ര

എലാന്‍ട്രയില്‍ രണ്ടു ലക്ഷം രൂപയുടെ വിലക്കിഴിവാണ് ഹ്യുണ്ടായി പ്രഖ്യാപിച്ചിരിക്കുന്നത്. 1.25 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും 75,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഇതില്‍പ്പെടും.

ഹ്യുണ്ടായി ട്യുസോണ്‍

ഹ്യുണ്ടായി ട്യുസോണ്‍ എസ്‌യുവി വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ നേടാന്‍ അവസരം. 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 75,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ആനുകൂല്യങ്ങളില്‍പ്പെടും.

Source: Mycarhelpline

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Car Discounts In June. Read in Malayalam.
Story first published: Wednesday, June 12, 2019, 20:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X