ഹ്യുണ്ടായി കാറുകള്‍ക്ക് ഓഗസ്റ്റിൽ 2 ലക്ഷം രൂപ വരെ വിലക്കുറവ്

രാജ്യത്തെ വാഹന വിപണി കുറയ്ച്ചു കാലങ്ങളായി വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കാനും, വിറ്റു പോകാതെ അവ കുമിഞ്ഞു കൂടാതെയിരിക്കാനുമായി വമ്പിച്ച ആനുകൂല്യങ്ങളും ആകര്‍ഷകമായ ഓഫറുകളുമാണ് വാഹന നിര്‍മ്മാതാക്കള്‍ നല്‍കുന്നത്.

ഹ്യുണ്ടായി കാറുകള്‍ക്ക് ഓഗസ്റ്റിൽ 2 ലക്ഷം രൂപ വരെ വിലക്കുറവ്

ഹ്യുണ്ടായിയും തങ്ങളുടെ ഇന്ത്യന്‍ വാഹന നിരയ്ക്ക് മിക്കച്ച ഓഫറുകളാണ് മുമ്പോട്ട് വയ്ക്കുന്നത്. വിവിധ മോഡലുകള്‍ക്ക് രണ്ട് ലക്ഷം രൂപവരെയാണ് നിര്‍മ്മാതാക്കള്‍ ഇളവു നല്‍കുന്നത്. നിങ്ങള്‍ ഉടനെയൊരു ഹ്യുണ്ടായി കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ നല്ല സമയമാണിത്, വാഹനങ്ങളും അവയുടെ ഓഫറുകളും താഴെ കൊടുത്തിരിക്കുന്നു.

ഹ്യുണ്ടായി കാറുകള്‍ക്ക് ഓഗസ്റ്റിൽ 2 ലക്ഷം രൂപ വരെ വിലക്കുറവ്

1. സാന്റ്രോ

ഹ്യുണ്ടായിയുടെ ഏറ്റവും വിലകുറഞ്ഞ കാറാണ് സാന്റ്രോ. വിപണിയില്‍ മാരുതി വാഗണ്‍ആര്‍, ടാറ്റ ടിയാഗോ എന്നിവയുമായി മത്സരിക്കുന്ന സാന്റ്രോയ്ക്ക് 50,000 രൂപ വരെ ആനുകൂല്യങ്ങളാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. ഇതില്‍ 15,000 രൂപ നേരിട്ടുള്ള ക്യാഷ്ബാക്കായും, പഴയ സാന്‍റ്രോ കാര്‍ പുതിയതുമായി എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായും ലഭിക്കും.

ഹ്യുണ്ടായി കാറുകള്‍ക്ക് ഓഗസ്റ്റിൽ 2 ലക്ഷം രൂപ വരെ വിലക്കുറവ്

എന്നാല്‍ പഴയ വാഹനം മറ്റു നിര്‍മ്മാതാക്കളുടേതാണെങ്കില്‍ 20,000 രൂപയേ എക്‌സ്‌ചേഞ്ച് ബോണസായി ലഭിക്കുകയുള്ളൂ. ഇവ കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 5,000 രൂപയുടെ പ്രത്യേക ആനുകൂല്യങ്ങളുമുണ്ട്.

ഹ്യുണ്ടായി കാറുകള്‍ക്ക് ഓഗസ്റ്റിൽ 2 ലക്ഷം രൂപ വരെ വിലക്കുറവ്

2. ഗ്രാന്റ് i10

നിലവില്‍ ഗ്രാന്റ് i10 -ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഹ്യുണ്ടായി. അതിനാല്‍ നിലവിലുള്ള മോഡലിന് 95,000 രൂപ വരെയാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. നേരിട്ടുള്ള ക്യാഷ്ബാക്കായി 60,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസായി 30,000 രൂപയുമാണ് ഹ്യുണ്ടായി ഈ മാസം നല്‍കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 5,000 രൂപയുടെ പ്രത്യേക ആനുകൂല്യങ്ങളുമുണ്ട്.

ഹ്യുണ്ടായി കാറുകള്‍ക്ക് ഓഗസ്റ്റിൽ 2 ലക്ഷം രൂപ വരെ വിലക്കുറവ്

3. എലൈറ്റ് i20

അടുത്തതായി കൊറിയന്‍ വാഹന നിര്‍മ്മാതാക്കളുടെ പ്രീമിയെ ഹാച്ച്ഹാക്കായ എലൈറ്റ് i20 -യാണ്. വില്‍പ്പനയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ഹ്യുണ്ടായിയുടെ മികച്ചൊരു മോഡലാണിത്.

ഹ്യുണ്ടായി കാറുകള്‍ക്ക് ഓഗസ്റ്റിൽ 2 ലക്ഷം രൂപ വരെ വിലക്കുറവ്

മാരുതി ബലേനോ, ഹോണ്ട ജാസ് എന്നിവയാണ് വിപണിയിലെ i20 -യുടെ പ്രധാന എതിരാളികള്‍. വാഹനത്തിന് 25,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി നല്‍കുന്നത്. 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഇളവുമാണ്.

ഹ്യുണ്ടായി കാറുകള്‍ക്ക് ഓഗസ്റ്റിൽ 2 ലക്ഷം രൂപ വരെ വിലക്കുറവ്

4. എക്‌സെന്റ്

ഈ മാസം ഒരു ലക്ഷം രൂപയോളം വരുന്ന ആനുകൂല്യങ്ങളാണ് ഹ്യുണ്ടായി എക്‌സെന്റിന് നല്‍കുന്നത്. നാലു മൂറ്ററില്‍ താഴെ വരുന്ന സെഡാന്‍ വിഭാഗത്തില്‍പ്പെട്ട വാഹനത്തിന്റെ പ്രധാന എതിരാളികള്‍ മാരുതി ഡിസൈറും, ഹോണ്ട അമേസുമാണ്. 60,000 രൂപ ക്യാഷ്ബാക്കായും, 35,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായും, 5,000 രൂപ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഇളവുമായിട്ടാണ് കമ്പനി നല്‍കുന്നത്.

ഹ്യുണ്ടായി കാറുകള്‍ക്ക് ഓഗസ്റ്റിൽ 2 ലക്ഷം രൂപ വരെ വിലക്കുറവ്

5. വെര്‍ണ

മാരുതി സിയാസിനോടും ഹോണ്ട സിറ്റിയോടും മത്സരിക്കുന്ന ഹ്യുണ്ടായിയുടെ സ്‌റ്റൈലിഷായ സെഡാനിന് 40,000 രൂപയുടെ ആനുകൂല്യങ്ങളാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. ഇതില്‍ 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും, 10,000 രൂപ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഇളവുമാണ്.

ഹ്യുണ്ടായി കാറുകള്‍ക്ക് ഓഗസ്റ്റിൽ 2 ലക്ഷം രൂപ വരെ വിലക്കുറവ്

6. എലാന്റ്ര

ഹ്യുണ്ടായി കാറുകളില്‍ ഈ മാസം ഏറ്റവുമധികം ഓഫര്‍ ലാഭിക്കുന്നത് എലാന്റ്രയ്ക്കാണ്. രണ്ട് ലക്ഷം രൂപ വരെയാണ് വാഹനത്തിന് നിര്‍മ്മാതാക്കള്‍ ഇളവു നല്‍കുന്നത്. അടുത്ത വര്‍ഷം പുതുതലമുറ എലാന്റ്രയെ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ഹ്യുണ്ടായി. 1.75 ലക്ഷം രൂപ ക്യാഷ്ബാക്കായും, 75,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായിട്ടുമാണ് കമ്പനി നല്‍കുന്നത്.

ഹ്യുണ്ടായി കാറുകള്‍ക്ക് ഓഗസ്റ്റിൽ 2 ലക്ഷം രൂപ വരെ വിലക്കുറവ്

7. ട്യൂസണ്‍

നിലവില്‍ ഒരു ഫെയ്‌സ്‌ലിഫിറ്റിനായി കാത്തിരിക്കുയാണ് ട്യൂസണ്‍, വരും മാസങ്ങളില്‍ ഹ്യുണ്ടായി വാഹനത്തെ പരിഷ്‌കരിക്കുമെന്ന് കരുതാം. ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഈ മാസം നിര്‍മ്മാതാക്കള്‍ എസ്‌യുവിക്ക് നല്‍കുന്നത്. 25,000 രൂപ ക്യാഷ്ബാക്കായും, 75,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായിട്ടുമാണ് ഹ്യുണ്ടായി നല്‍കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Cars gets discounts up to 2 lakhs in August. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X