എൻട്രി ലെവൽ ക്രെറ്റയ്ക്ക് 1.6 ഡീസൽ എഞ്ചിനുമായി ഹ്യുണ്ടായി

കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റയുടെ എൻട്രി ലെവൽ വകഭേദങ്ങളിൽ പുതിയ ഡീസൽ എഞ്ചിൻ അവതരിപ്പിച്ചു. നിലവിലെ ക്രെറ്റയുടെ അടിസ്ഥാന E +, EX വകഭേദങ്ങളിലേക്ക് 1.6 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനാണ് കമ്പനി രഹസ്യമായി അവതരിപ്പിച്ചത്.

എൻട്രി ലെവൽ ക്രെറ്റയ്ക്ക് 1.6 ഡീസൽ എഞ്ചിനുമായി ഹ്യുണ്ടായി

നിലവിൽ ക്രെറ്റയിൽ അവതരിപ്പിക്കുന്ന 1.4 ലിറ്റർ ഡീസലിന് 9.99 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില. എന്നാൽ 1.6 ഡീസൽ SX(O) എക്സിക്യൂട്ടീവ് പതിപ്പിന് 15.67 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.

എൻട്രി ലെവൽ ക്രെറ്റയ്ക്ക് 1.6 ഡീസൽ എഞ്ചിനുമായി ഹ്യുണ്ടായി

ഉപകരണങ്ങളുടെ കാര്യത്തിൽ, പുതിയ വകഭേദങ്ങൾക്ക് അടിസ്ഥാന സുരക്ഷാ സവിശേഷതകൾ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു. ഇരട്ട എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, സ്പീഡ് അലേർട്ട് സിസ്റ്റം. റിയർ വ്യൂ ക്യാമറയുടെ സൗകര്യവും EX വകഭേദത്തിൽ അധികമായി വാഗ്ദാനം ചെയ്യുന്നു.

എൻട്രി ലെവൽ ക്രെറ്റയ്ക്ക് 1.6 ഡീസൽ എഞ്ചിനുമായി ഹ്യുണ്ടായി

അതോടൊപ്പം റിമോട്ട് ലോക്കിംഗ്, മാനുവൽ എയർ കണ്ടീഷനിംഗ്, ഇലക്ട്രിക്ക് അഡ്ജസ്റ്റ് വിംഗ് മിററുകൾ, റിയർ എസി വെന്റുകൾ, പവർ വിൻഡോകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവ പോലുള്ള സവിശേഷതകളും E + മോഡലിന് ലഭിക്കും. എൽ‌ഇഡി ഡി‌ആർ‌എല്ലുകൾ‌, ഫോഗ് ലാമ്പുകൾ‌, 5.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ‌ ഇൻ‌ഫോടൈൻ‌മെൻറ് സിസ്റ്റം എന്നിവ ‌EX പതിപ്പിൽ ചേർ‌ക്കുന്നു.

എൻട്രി ലെവൽ ക്രെറ്റയ്ക്ക് 1.6 ഡീസൽ എഞ്ചിനുമായി ഹ്യുണ്ടായി

ഉയർന്ന മോഡലുകളിലേതുപോലെ 1.6 ലിറ്റർ ഡീസൽ എഞ്ചിൻ 126 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു. ഇത് സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. E +, EX വകഭേദങ്ങൾളിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നില്ല എന്നതും ശ്രദ്ധേയമാണ്.

എൻട്രി ലെവൽ ക്രെറ്റയ്ക്ക് 1.6 ഡീസൽ എഞ്ചിനുമായി ഹ്യുണ്ടായി

പുതിയ കിയ സെൽറ്റോസ്, എം‌ജി ഹെക്ടർ, നിസ്സാൻ കിക്ക്സ്, റെനോ ക്യാപ്ച്ചർ, ടാറ്റ ഹാരിയർ എന്നീ വാഹനങ്ങളാണ് നിലവിലെ തലമുറ ക്രെറ്റ എസ്‌യുവിയുടെ വിപണിയിലെ എതിരാളികൾ. ഹ്യുണ്ടായിയുടെ ജനപ്രിയ എസ്‌യുവി ഒരു തലമുറ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പുതിയ മോഡൽ 2020-ൽ ഇന്ത്യൻ വിപണിയിൽ എത്തും.

എൻട്രി ലെവൽ ക്രെറ്റയ്ക്ക് 1.6 ഡീസൽ എഞ്ചിനുമായി ഹ്യുണ്ടായി

ക്രെറ്റയുടെ 2020 മോഡൽ ഇപ്പോൾ ചൈനീസ് വിപണിയിൽ പുറത്തിറങ്ങിയിട്ടുണ്ട്. നിലവിലെ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ തലമുറ ക്രെറ്റ പുറത്തുനിന്നും അകത്തുനിന്നും തികച്ചും വ്യത്യസ്തമാണ്. ചൈനീസ് വിപണിയിലുള്ള ഹ്യുണ്ടായിയുടെ ix25 മോഡലിനെ അടിസ്ഥാനമാക്കിയാണ് പുതിയ ക്രെറ്റയുടെ നിർമ്മാണം.

Most Read: രണ്ട് മാസത്തിനുള്ളിൽ 13,790 യൂണിറ്റ് വിൽപ്പനയുമായി കിയ സെൽറ്റോസ്

എൻട്രി ലെവൽ ക്രെറ്റയ്ക്ക് 1.6 ഡീസൽ എഞ്ചിനുമായി ഹ്യുണ്ടായി

മുന്നിൽ വലിയ ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾക്ക് മുകളിലുള്ള എൽഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഷാർക്ക് ഫിൻ ആന്റിന തുടങ്ങിയവയാണ് 2020 ക്രെറ്റയിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ 17 ഇഞ്ച് മെഷീൻ കട്ട് ഡ്യുവൽ ടോൺ അലോയി വീലുകളാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: എർട്ടിഗ ടൂർ എം ഡീസൽ പതിപ്പ് അവതരിപ്പിച്ച് മാരുതി

എൻട്രി ലെവൽ ക്രെറ്റയ്ക്ക് 1.6 ഡീസൽ എഞ്ചിനുമായി ഹ്യുണ്ടായി

പുതിയ സ്റ്റിയറിംഗ് വീൽ ഡിസൈൻ, കോം‌പാക്റ്റ് സെൻ‌ട്രൽ എയർ വെന്റുകൾ, വലിയ ഫ്ലോട്ടിംഗ് സെൻ‌ട്രൽ ഡിസ്പ്ലേ, ഇരട്ട സെഗ്മെൻറ് സ്ക്രീനുകളും മൾട്ടി ഇൻഫൊർമേഷൻ ഡിസ്പ്ലേയും വരുന്ന പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന മാറ്റങ്ങൾ.

Most Read: പുറത്തിറങ്ങി പത്തു ദിവസത്തിനകം 10,000 ബുക്കിങ് സ്വന്തമാക്കി മാരുതി എസ്-പ്രെസ്സോ

എൻട്രി ലെവൽ ക്രെറ്റയ്ക്ക് 1.6 ഡീസൽ എഞ്ചിനുമായി ഹ്യുണ്ടായി

നിലവിൽ ഇന്ത്യൻ വിപണിയിലുള്ള ക്രെറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ, വരാനിരിക്കുന്ന മോഡൽ നീളമേറിയതും വിശാലവുമാണ്. പുതിയ വാഹനത്തിന്റെ നീളം 4,300 mm, 1,790 mm വീതിയും 1,620 mm ഉയരവുമാണ്. വീൽബേസ് 2,610 mm ആണ്. അതിനാൽ നിലവിലെ ക്രെറ്റയെ അപേക്ഷിച്ച് 20 mm നീളം കൂടുതലാണിതിന്.

എൻട്രി ലെവൽ ക്രെറ്റയ്ക്ക് 1.6 ഡീസൽ എഞ്ചിനുമായി ഹ്യുണ്ടായി

കിയ സെൽറ്റോസിൽ വരുന്ന അതേ എഞ്ചിൻ ഓപ്ഷനുകളാണ് 2020 ഹ്യുണ്ടായി ക്രെറ്റയിലും കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത് രണ്ട് പെട്രോൾ, ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ബിഎസ്-VI നിലവാരത്തിലാണ് എല്ലാ എഞ്ചിനുകളും ഒരുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Entry-level Hyundai Creta gets 1.6 diesel engine. Read more Malayalam
Story first published: Wednesday, October 16, 2019, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X