ഹ്യുണ്ടായി ക്രെറ്റയ്ക്ക് പുതിയൊരു വകഭേദം കൂടി — അറിയേണ്ടതെല്ലാം

തുടക്കത്തില്‍ ഏഴു വകഭേദങ്ങളായിരുന്നു ഹ്യുണ്ടായി ക്രെറ്റയില്‍. E, E പ്ലസ്, S, SX, SX ഡ്യൂവല്‍ ടോണ്‍, SX (O), SX (O) എക്‌സിക്യൂട്ടീവ് വകഭേദങ്ങള്‍ ക്രെറ്റ നിര സമ്പൂര്‍ണമാക്കി. എന്നാല്‍ ഈ വര്‍ഷമാദ്യം പ്രാരംഭ E, S വകഭേദങ്ങളെ കമ്പനി പിന്‍വലിച്ചതോടെ, E പ്ലസായി പ്രാരംഭ ക്രെറ്റ മോഡല്‍. ക്രെറ്റയുടെ പ്രാരംഭ വില ഉയരാനും ഈ നടപടി കാരണമായി.

ഹ്യുണ്ടായി ക്രെറ്റയ്ക്ക് പുതിയൊരു വകഭേദം കൂടി — അറിയേണ്ടതെല്ലാം

ഇപ്പോള്‍, പിന്‍വലിച്ച മോഡലുകളുടെ അഭാവം നികത്താന്‍ ക്രെറ്റയ്ക്ക് പുതിയൊരു വകഭേദം ദക്ഷിണ കൊറിയന്‍ കമ്പനി സമര്‍പ്പിച്ചിരിക്കുകയാണ്. പുതിയ ഹ്യുണ്ടായി ക്രെറ്റ EX വിപണിയില്‍ പുറത്തിറങ്ങി. പ്രാരംഭ E പ്ലസ് മോഡലിന് തൊട്ടുമുകളില്‍ ക്രെറ്റ EX വകഭേദം ഇടംകണ്ടെത്തും. പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ മോഡലിലുണ്ട്.

ഹ്യുണ്ടായി ക്രെറ്റയ്ക്ക് പുതിയൊരു വകഭേദം കൂടി — അറിയേണ്ടതെല്ലാം

10.84 ലക്ഷം രൂപയാണ് EX പെട്രോളിന് വില. ഡീസല്‍ പതിപ്പ് 10.99 ലക്ഷം രൂപയ്ക്ക് ഷോറൂമുകളിലെത്തും. വില ദില്ലി ഷോറൂം അടിസ്ഥാനപ്പെടുത്തി. ഇരു എഞ്ചിന്‍ പതിപ്പുകളിലും മാനുവല്‍ ഗിയര്‍ബോക്‌സ്, മുന്‍ വീല്‍ ഡ്രൈവ് സംവിധാനങ്ങള്‍ നിലകൊള്ളും.

Most Read: ടാറ്റ ഹാരിയറിനോട് മത്സരിക്കാന്‍ എംജി ഹെക്ടര്‍ തയ്യാര്‍, ചിത്രങ്ങള്‍ പുറത്ത്

ഹ്യുണ്ടായി ക്രെറ്റയ്ക്ക് പുതിയൊരു വകഭേദം കൂടി — അറിയേണ്ടതെല്ലാം

ക്രെറ്റ EX മോഡലിലുള്ള 1.6 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 121 bhp കരുത്തും 151 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ക്രെറ്റ EX -ലെ 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 89 bhp കരുത്തും 220 Nm torque ഉം ഉത്പാദിപ്പിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഡീസല്‍ പതിപ്പിലും തുടരും.

ഹ്യുണ്ടായി ക്രെറ്റയ്ക്ക് പുതിയൊരു വകഭേദം കൂടി — അറിയേണ്ടതെല്ലാം

ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കൊപ്പമുള്ള മുന്‍ ഫോഗ്‌ലാമ്പുകള്‍, സണ്‍ഗ്ലാസ് ഹോള്‍ഡറുള്ള മാപ്പ് ലൈറ്റ്, പിന്‍ സീറ്റില്‍ ക്രമീകരിക്കാവുന്ന ഹെഡ് റെസ്റ്റുകള്‍, കപ്പ് ഹോള്‍ഡറുകളുള്ള ആംറെസ്റ്റ് എന്നിങ്ങനെ ചെറുവിശേഷങ്ങള്‍ ഒരുപാടുണ്ട് ക്രെറ്റ EX -ല്‍. 5.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തില്‍ ഒരുങ്ങുന്നത്. റോഡില്‍ നിന്നും ഡ്രൈവറുടെ ശ്രദ്ധ തെറ്റാതിരിക്കാന്‍ പ്രത്യേക ഓഡിയോ, ഫോണ്‍ കണ്‍ട്രോള്‍ ബട്ടണുകള്‍ സ്റ്റീയറിങ് വീലില്‍ ഇടംപിടിക്കുന്നുണ്ട്.

ഹ്യുണ്ടായി ക്രെറ്റയ്ക്ക് പുതിയൊരു വകഭേദം കൂടി — അറിയേണ്ടതെല്ലാം

രണ്ടു സ്പീക്കറുകള്‍, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട്, പിന്‍ പാര്‍ക്കിങ് ക്യാമറ എന്നീ സംവിധാനങ്ങളും കാറില്‍ പരാമര്‍ശിക്കണം. പുതിയ ചട്ടങ്ങളുടെ ഭാഗമായി ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം തുടങ്ങിയ ക്രമീകരണങ്ങള്‍ ക്രെറ്റ EX -ല്‍ അടിസ്ഥാന സുരക്ഷയൊരുക്കും.

Most Read: അനാവശ്യ ഹോണ്‍ ഉപയോഗം തടയാന്‍ ആശയം, ആനന്ദ് മഹീന്ദ്രയ്ക്ക് കത്തെഴുതി പതിനൊന്നുകാരി

ഹ്യുണ്ടായി ക്രെറ്റയ്ക്ക് പുതിയൊരു വകഭേദം കൂടി — അറിയേണ്ടതെല്ലാം

ക്രെറ്റ നിര പുതുക്കിയതിന് പിന്നാലെ പുത്തന്‍ വെന്യു എസ്‌യുവിയെ ഇങ്ങോട്ടു അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി. ക്രെറ്റയ്ക്ക് താഴെ കമ്പനി അവതരിപ്പിക്കാനിരിക്കുന്ന കോമ്പാക്ട് എസ്‌യുവിയാണ് വെന്യു. രാജ്യത്തെ ആദ്യ കണക്ടഡ് കാറാണ് വെന്യുവെന്ന അവകാശവാദം ഹ്യുണ്ടായി ഉയര്‍ത്തിക്കഴിഞ്ഞു.

ഹ്യുണ്ടായി ക്രെറ്റയ്ക്ക് പുതിയൊരു വകഭേദം കൂടി — അറിയേണ്ടതെല്ലാം

പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ഹ്യുണ്ടായി വെന്യുവില്‍ അണിനിരക്കും. വേര്‍ണയിലെ 1.4 ലിറ്റര്‍ എഞ്ചിനായിരിക്കും ഡീസല്‍ വെന്യുവില്‍ തുടിക്കുക. പുതിയ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ എഞ്ചിന്‍ യൂണിറ്റ് പെട്രോള്‍ പതിപ്പിന് കരുത്തേകുമെന്ന് സൂചനയുണ്ട്.

Most Read Articles

Malayalam
English summary
Hyundai Creta EX Variant Launched In India. Read in Malayalam.
Story first published: Saturday, April 6, 2019, 14:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X