ചമഞ്ഞൊരുങ്ങി ഹ്യുണ്ടായി ക്രെറ്റ

ഹ്യുണ്ടായി ക്രെറ്റ. മാരുതി ബ്രെസ്സ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള എസ്‌യുവി. വില്‍പ്പനയ്‌ക്കെത്തി ചുരുങ്ങിയ കാലംകൊണ്ടാണ് ദക്ഷിണ കൊറിയന്‍ എസ്‌യുവി ഇന്ത്യന്‍ മനസ്സ് കീഴടക്കിയത്. മോഡിഫിക്കേഷന്‍ ലോകത്തും ക്രെറ്റയ്ക്ക് പ്രചാരമേറെ. ഇന്ന് മോഡലിനായി എണ്ണിയാലൊടുങ്ങാത്ത ആഫ്റ്റര്‍മാര്‍ക്കറ്റ് ആക്‌സസറികള്‍ വിപണിയില്‍ കാണാം.

ചമഞ്ഞൊരുങ്ങി ഹ്യുണ്ടായി ക്രെറ്റ

കൂടുതലായും പുറംമോടിയിലെ രൂപമാറ്റങ്ങള്‍ക്കാണ് ഹ്യുണ്ടായി എസ്‌യുവി വിധേയമാകാറ്. എന്നാല്‍ അടുത്തിടെ ചമഞ്ഞൊരുങ്ങിയ ക്രെറ്റ, വാഹന മോഡിഫിക്കേഷന്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ നിറക്കൂട്ട് പകരുകയാണ്. പുറംമോടിയെക്കാളുപരി അകത്തളത്തിന് സംഭവിച്ച പരിണാമം ചുവടെ നല്‍കിയ ക്രെറ്റയില്‍ ശ്രദ്ധയാകര്‍ഷിക്കും.

ചമഞ്ഞൊരുങ്ങി ഹ്യുണ്ടായി ക്രെറ്റ

അകത്തും പുറത്തും ക്രെറ്റ തിളക്കമാര്‍ന്ന് നില്‍ക്കുന്നു. മുന്‍ ബമ്പറിലും ഗ്രില്ലിലും ഉള്‍പ്പെടെ പുറംമോടിയില്‍ ക്രോം ആവരണം ധാരാളമായി പതിഞ്ഞിട്ടുണ്ട്. എസ്‌യുവിയുടെ കറുപ്പഴകിനെ എടുത്തുകാണിക്കാന്‍ വെളുപ്പ് നിറമുള്ള മേല്‍ക്കൂരയ്ക്ക് കഴിയുന്നുണ്ട്. മിററുകള്‍ക്കും നിറം വെളുപ്പാണ്.

ചമഞ്ഞൊരുങ്ങി ഹ്യുണ്ടായി ക്രെറ്റ

മെട്രിക്‌സ് ഇന്‍ഡിക്കേറ്ററുകളുള്ള എല്‍ഇഡി യൂണിറ്റാണ് ടെയില്‍ലാമ്പുകളുടെ സ്ഥാനത്ത്. പിന്‍ ഡിഫ്യൂസര്‍ കൂടി ചേരുന്നതോടെ ക്രെറ്റയുടെ പിന്നഴക് പൂര്‍ണ്ണം. അകത്തളത്തിലാണ് പ്രധാന പരിഷ്‌കാരങ്ങള്‍ മുഴുവന്‍. ചുവപ്പും കറുപ്പും ഇടകലര്‍ന്ന ക്യാബിന്‍ ഒറ്റ നോട്ടത്തിലേ സ്‌പോര്‍ടി പ്രതിച്ഛായ സമര്‍പ്പിക്കും.

ചമഞ്ഞൊരുങ്ങി ഹ്യുണ്ടായി ക്രെറ്റ

ഡാഷ്‌ബോര്‍ഡിനും ഡോര്‍ പാനലുകള്‍ക്കും A പില്ലറുകള്‍ക്കും നിറം ചുവപ്പാണ്. ഡാഷ്‌ബോര്‍ഡിലെ ഘടനകള്‍ പലതും തടിനിര്‍മ്മിതമെന്ന പ്രതീതിയുണര്‍ത്തുന്നുണ്ട്. സീറ്റുകളുടെ പ്രീമിയം പകിട്ട് ഉയര്‍ത്തുന്നതില്‍ കറുപ്പ് നിറം വരമ്പിടുന്ന ചുവന്ന അപ്‌ഹോള്‍സ്റ്ററി നിര്‍ണായകമാവുന്നു.

Most Read: വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി വില്‍ക്കുന്നയാള്‍, പുതിയ നടപടിക്രമം ഇങ്ങനെ

ചമഞ്ഞൊരുങ്ങി ഹ്യുണ്ടായി ക്രെറ്റ

ആഫ്റ്റര്‍മാര്‍ക്കറ്റ് ഓഡിയോ സംവിധാനമാണ് ക്രെറ്റയ്ക്ക് ഇവിടെ ലഭിക്കുന്നത്. രണ്ടു പാളികളായി വേര്‍തിരിച്ചെടുക്കാവുന്ന പുതിയ ഫ്‌ളോര്‍ മാറ്റും മോഡലില്‍ പരാമര്‍ശിക്കണം. ഇത്തരം ഫ്‌ളോര്‍ മാറ്റുകള്‍ വളരെ എളുപ്പം വൃത്തിയാക്കാന്‍ കഴിയും. പുറംമോടിയിലും അകത്തളത്തിലും മാത്രമായാണ് മോഡിഫിക്കേഷന്‍ നടപടികള്‍ പരിമിതപ്പെടുന്നത്. ക്രെറ്റയുടെ എഞ്ചിന്‍ മുഖത്ത് മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല.

ചമഞ്ഞൊരുങ്ങി ഹ്യുണ്ടായി ക്രെറ്റ

മൂന്നു എഞ്ചിന്‍ പതിപ്പുകളിലാണ് ഹ്യുണ്ടായി ക്രെറ്റ വില്‍പനയ്ക്ക് എത്തുന്നത്. പ്രാരംഭ 1.6 ലിറ്റര്‍ പെട്രോള്‍ പതിപ്പ് 121 bhp കരുത്തും 151 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായും ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനല്‍ ഫീച്ചറായും ക്രെറ്റയ്ക്ക് ഹ്യുണ്ടായി നല്‍കുന്നുണ്ട്.

ചമഞ്ഞൊരുങ്ങി ഹ്യുണ്ടായി ക്രെറ്റ

1.4 ലിറ്റര്‍, 1.6 CRDI ടര്‍ബ്ബോ എഞ്ചിനുകളാണ് ക്രെറ്റ ഡീസല്‍ നിരയില്‍. 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 89 bhp കരുത്തും 220 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.

Most Read: ചതുപ്പൊന്നും ഒരു വിഷയമല്ല, ഓഫ്‌റോഡിംഗില്‍ കരുത്തുകാട്ടി ടാറ്റ ഹെക്‌സ — വീഡിയോ

126 bhp കരുത്തും 260 Nm torque ഉം 1.6 ലിറ്റര്‍ ഡീസല്‍ പതിപ്പു പരമാവധി രേഖപ്പെടുത്തും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ 1.6 ലിറ്റര്‍ ഡീസല്‍ ക്രെറ്റയില്‍ ലഭ്യമാണ്.

Image Courtesy: Turbo Xtreme

Most Read Articles

Malayalam
English summary
This Hyundai Creta Modification Looks Stunning. Read in Malayalam.
Story first published: Friday, April 12, 2019, 16:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X