പുറത്തിറങ്ങും മുമ്പ് പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസ് ഡീലര്‍ഷിപ്പുകളില്‍

തങ്ങളുടെ ഏറ്റവും പുതിയ വാഹനമായ ഗ്രാന്റ് i10 നിയോസിനെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായി. ആഗസ്റ്റ് 20 -ന് വാഹനം പുറത്തിറക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. വാഹനം വിപണിയിലെത്തും മുമ്പേ ഡീലർഷിപ്പുകളിൽ എത്തിയിരിക്കുകയാണ്.

പുറത്തിറങ്ങും മുമ്പ് പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസ് ഡീലര്‍ഷിപ്പുകളില്‍

ഇന്ത്യന്ർ നിരത്തുകളിലുള്ള ഗ്രാന്റ് i10 -ന്റെ മൂന്നാം തലമുറയിപ്പെട്ട വാഹനമാണിത്. നിലവില്‍ വിപണിയിലുള്ള മോഡല്‍ ഗ്രാന്റ് i10 വിപണിയില്‍ നിന്ന് പിന്‍വലിക്കാതെ ഇരു മോഡലുകളും ഒരുപോലെ വില്‍ക്കാനാണ് കമ്പനിയുടെ തീരുമാനം.

പുറത്തിറങ്ങും മുമ്പ് പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസ് ഡീലര്‍ഷിപ്പുകളില്‍

ആഗസ്റ്റ് 20 -ന് പുറത്തിറങ്ങിയതിന് ശേഷം ഹ്യുണ്ടായിയുടെ വാഹന നിരയില്‍ സ്റ്റാന്‍ഡേര്‍ഡ് ഗ്രാന്റ് i10 എലൈറ്റ് i20 എന്നിവയുടെ ഇടയിലാവും നിയോസിന്റെ സ്ഥാനം.

പുറത്തിറങ്ങും മുമ്പ് പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസ് ഡീലര്‍ഷിപ്പുകളില്‍

നിയോസിന്റെ ബുക്കിങ് ഹ്യുണ്ടായി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 11,000 രൂപയാണ് വാഹനത്തിന്റെ ബുക്കിങ് തുക. പുറത്തിറങ്ങും മുമ്പ് തന്നെ നിയോസിന്റെ ഉത്പാദനം തമിഴ് നാട്ടിലെ പ്ലാന്റിൽ ഹ്യുണ്ടായി ആരംഭിച്ചിരുന്നു. നിർമ്മാണം പൂർത്തിയായ ആദ്യ കാർ കഴിഞ്ഞ ദിവസം പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറക്കുകയും ചെയ്തു.

പുറത്തിറങ്ങും മുമ്പ് പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസ് ഡീലര്‍ഷിപ്പുകളില്‍

വിപണിയില്‍ പുറത്തിറങ്ങും മുമ്പ് തന്നെ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിരിന്നു.മുംബൈ നഗരത്തിലെ റോഡുകളിലൂടെ പൂര്‍ണ്ണമായി മൂടപ്പെട്ട അവസ്ഥയില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെയാണ് വാഹനം ക്യാമറയില്‍പ്പെട്ടത്.

പുറത്തിറങ്ങും മുമ്പ് പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസ് ഡീലര്‍ഷിപ്പുകളില്‍

1.2 ലിറ്റര്‍ കാപ്പ പെട്രോള്‍, 1.2 ലിറ്റര്‍ U2 ഡീസല്‍ എന്നീ രണ്ട് എഞ്ചിന്‍ യൂണിറ്റുകളും പുതിയ വാഹനത്തിലുണ്ടാവും. നിലവില്‍ വിപണിയിലുള്ള ഹ്യുണ്ടായി ഗ്രാന്റ് i10 -ല്‍ വരുന്ന അതേ എഞ്ചിന്‍ തന്നെയാവും നിയോസിലും.

പുറത്തിറങ്ങും മുമ്പ് പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസ് ഡീലര്‍ഷിപ്പുകളില്‍

എന്നാല്‍ ഇരു എഞ്ചിനുകളും തുടക്കം മുതല്‍ തന്നെ ബിഎസ് VI നിലവാരത്തിലുള്ളവയായിരിക്കും. നിലവിലുള്ള വാഹനത്തിലേക്കാള്‍ കൂടുതല്‍ പെര്‍ഫോമെന്‍സ് പുതിയ വാഹനത്തില്‍ ഈ എഞ്ചിനുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം. അഞ്ച് സ്പീഡ് മാനുവല്‍, ഓപ്ഷണല്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളാണ് വാഹനത്തില്‍ വരുന്നത്.

Most Read: ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ വരാനിരിക്കുന്ന അഞ്ച് പ്രധാന പരിഷ്‌കാരങ്ങള്‍

പുറത്തിറങ്ങും മുമ്പ് പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസ് ഡീലര്‍ഷിപ്പുകളില്‍

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയടങ്ങുന്ന പുതിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, നവീകരിച്ച ഡാഷ്‌ബോര്‍ഡ് ഡിസൈൻ, ബ്ലാക്ക്/ഐവറി ഗ്രേ ഇരട്ട ടോണ്‍ നിറത്തിൽ ഒരുക്കിയിരിക്കുന്ന ഉള്‍വശം, ദീര്‍ഘ ചതുരാകൃതിയിലുള്ള ഏസി വെന്റുകളും, പകുതി ഡിജിറ്റലായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമാണ്.

Most Read: പുതിയ ഹ്യുണ്ടായി ക്രെറ്റയുടെ വിശദാംശങ്ങൾ പുറത്ത്

പുറത്തിറങ്ങും മുമ്പ് പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസ് ഡീലര്‍ഷിപ്പുകളില്‍

അതോടെപ്പം നിയോസില്‍ സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍, ഓട്ടോമാറ്റിക്ക് ക്ലൈമെറ്റ് കണ്‍ട്രോള്‍, ഇല്ക്ട്രിക്കലായി മടക്കാന്‍ കഴിയുന്ന മിററുകള്‍, സാധനങ്ങള്‍ സൂക്ഷിക്കാന്‍ ആവശ്യത്തിന് സ്‌റ്റോറേജ് സ്‌പെയിസുകളും, കപ്പ് ഹോള്‍ഡറുകളും വാഹനത്തിലുണ്ട്. നിരവധി ആധുനിക ഫീച്ചറുകള്‍ക്കൊപ്പം വാഹനത്തില്‍ സുരക്ഷയും നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തുന്നു.

Most Read: ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

പുറത്തിറങ്ങും മുമ്പ് പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസ് ഡീലര്‍ഷിപ്പുകളില്‍

പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് ഗ്രാന്റ് i10 നിയോസില്‍, ടേണ്‍ ഇന്റിക്കേറ്ററുകളും ഹെഡ്‌ലാമ്പുകളിൽ തന്നെ ഹ്യുണ്ടായി നൽകിയിരിക്കുന്നു. വാഹനത്തിന്റെ സിഗ്നേച്ചര്‍ ക്യാസ്‌കേഡിങ് ഗ്രില്ലുകള്‍ക്ക് ഇരു വശങ്ങളിലുമായിട്ടാണ് എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.

പുറത്തിറങ്ങും മുമ്പ് പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസ് ഡീലര്‍ഷിപ്പുകളില്‍

നിലവിലുള്ള മോഡലില്‍ നിന്ന് നിരവധി മാറ്റങ്ങളോടെയാണ് പുതിയ വാഹനം എത്തുന്നത്. വാഹനത്തിന്റെ ഇരു വശങ്ങള്‍ക്കും പിന്‍ഭാഗത്തിനും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. വിന്റോ ലൈനുകള്‍ക്ക് താഴെയായി വരുന്ന പുതിയ ഷോള്‍ഡര്‍ ലൈനാണ് വശങ്ങളിലെ പ്രധാന മാറ്റം.

പുറത്തിറങ്ങും മുമ്പ് പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസ് ഡീലര്‍ഷിപ്പുകളില്‍

ഉരുണ്ട വ്രാപ്പ് എറൗണ്ട് ടെയില്‍ ലാമ്പുകളാണ് പിന്‍ ഭാഗത്ത് ഹ്യുണ്ടായി പ്രധാനം ചെയ്യുന്നത്. നിയോസ് ബാഡ്ജിങ് പിന്‍ വശത്ത് നടുവിലായിട്ട് കമ്പനി നല്‍കിയിരിക്കുന്നു.

പുറത്തിറങ്ങും മുമ്പ് പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസ് ഡീലര്‍ഷിപ്പുകളില്‍

'നിയോസ്' എന്നതിന് കൂടുതല്‍ എന്നാണ് അര്‍ഥമെന്ന് ഹ്യുണ്ടായി പറയുന്നു. വാഹനത്തിന്റെ വീപുലീകരിച്ച അളവുകളും, വിശാലമായ അകത്തളവും, മെച്ചപ്പെടുത്തിയ പെര്‍ഫോമെന്‍സും നിയോസ് സൂചിപ്പിക്കുന്നു.

Source: Gaadiwaadi

Most Read Articles

Malayalam
English summary
New Hyundai Grand i10 Nios Starts Arriving At Dealerships: Launch On 20th August. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X