Just In
- 26 min ago സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
- 55 min ago ചുവപ്പ് മാത്രമല്ല, 'വെള്ള' കണ്ടാലും കലിപ്പ്! വൈറ്റ് എല്‍ഇഡി ലൈറ്റുള്ള വാഹനങ്ങള്‍ക്ക് പണി കിട്ടും
- 1 hr ago ആഡംബര കാറിനായി മുടക്കിയത് 1.50 കോടി രൂപ, ചലിക്കുന്ന കൊട്ടാരം സ്വന്തമാക്കി ഹിന്ദി സിനിമയുടെ 'വിക്കി ഡോണർ'
- 2 hrs ago ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
Don't Miss
- Sports IPL 2024: ജയം തുടരാന്‍ ഡല്‍ഹി, കണക്കുവീട്ടാന്‍ ഗുജറാത്ത്; ടോസ് 7 മണിക്ക്
- Movies നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!
- News സത്യത്തില്‍ ആര് തമ്മിലാണ് മല്‍സരം; സംശയം തീരാതെ നേതാക്കള്‍, ശശി തരൂരിന്റെ മറുപടി വൈറല്‍
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Lifestyle ചാണക്യനീതി: അര്‍ത്ഥപൂര്‍ണമായ ജീവിതം, മരണശേഷവും കുടുംബം സന്തോഷത്തോടെ
- Technology ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ആദ്യ കാര്‍ പുറത്തിറങ്ങി
അടുത്തിടെയാണ് ഗ്രാന്റ് i10 നിയോസ് എന്ന് പേരിട്ടിരിക്കുന്ന രണ്ടാം തലമുറ ഗ്രാന്റ് i10 -ന്റെ ചിത്രം ഹ്യുണ്ടായി പുറത്തുവിട്ടത്. 2019 ഓഗസ്റ്റ് 20 -ന് വിപണിയില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഹാച്ച്ബാക്കിന്റെ ചിത്രം കമ്പനി പങ്കുവെച്ചതും. പിന്നാലെ വാഹനത്തിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചു.
ഡീലര്‍ഷിപ്പുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും 11,000 രൂപ നല്കി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യമാണ് കമ്പനി നല്‍കിയിരിക്കുന്നത്. വിപണിയില്‍ അവതരിപ്പിച്ച് ഉടന്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വാഹനം ലഭ്യമായി തുടങ്ങുമെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയിലെ വാഹനത്തിന്റെ ഉത്പാദനം ആരംഭിച്ചതായി കമ്പനി അറിയിച്ചു. ആദ്യ കാര്‍ കമ്പനി പുറത്തിറക്കുകയും ചെയ്തു. ഡീസല്‍, പെട്രാള്‍ എഞ്ചിനുകളിലായി മോഡലിന്റെ 10 വകഭേദങ്ങളാണ് വിപണിയില്‍ എത്തുക. വിപണിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇപ്പോള്‍ മോഡലിന്റെ ഇന്ധനക്ഷമതയുടെ കണക്കുകള്‍ പുറത്തുവന്നു.
ഇന്ത്യന്‍ വിപണിയില്‍ ഈ സെഗ്മെന്റിലെ ഏറ്റവും ഉയര്‍ന്ന മൈലേജുള്ള വാഹനങ്ങളുടെ റാങ്കിംഗില്‍ പുതിയ ഹ്യുണ്ടായ് ഗ്രാന്റ് i10 നിയോസും സ്ഥാനം പിടിച്ചേക്കും. പെട്രോള്‍ മാനുവലില്‍ 20.7 കിലോമീറ്ററും, പെട്രോള്‍ എഎംടി ഓപ്ഷനില്‍ 20.5 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഡീസല്‍ മാനുവല്‍, എഎംടി എന്നിവയ്ക്ക് യഥാക്രമം 26.2 കിലോമീറ്റര്‍, 28.4 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.
പേട്രാള്‍ പതിപ്പില്‍ മാഗ്ന, സ്പോര്‍ട്സ്, ആസ്റ്റ എന്നിങ്ങനെ മൂന്ന് വേരിയന്റും, ഡീസല്‍ പതിപ്പില്‍ മാഗ്ന, സ്പോര്‍ട്സ്, ആസ്റ്റ എന്നിങ്ങനെ മൂന്ന് വേരിയന്റുമാണ് വിപണിയില്‍ എത്തുക. പഴയ പതിപ്പിനെ വിപണിയില്‍ നിന്നും പിന്‍വലിക്കില്ലെന്നും കമ്പനി അറിയിച്ചു.
2013 -ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച മോഡല്‍, പിന്നീട് 2017 -ലാണ് ഫെയ്സ്ലിഫ്റ്റില്‍ വിപണിയില്‍ എത്തുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടാം തലമുറ നിയോസിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. പുതിയ പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് സ്ഥാനം തിരിച്ച് പിടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഹ്യൂണ്ടായിയുടെ ഈ സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന കാറുകളില്‍ ഒരു മോഡല്‍ കൂടിയാണിത്. രണ്ടാം തലമുറ ഗ്രാന്റ് i10 നിയോസ് എത്തുന്നതോടെ വില്‍പ്പന ഇനിയും വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വിപണിയിലുള്ള ഗ്രാന്റ് i10 -നും എലൈറ്റ് i20 -യ്ക്കും ഇടയിലാകും പുതിയ നിയോസിന്റെ സ്ഥാനം.
പുതുതലമുറ സാന്്രോയുടെ ഡിസൈന്‍ ശൈലിയാണ് പുതിയ നിയോസും പിന്തുടര്ന്നിരിക്കുന്നത്. വെന്യുവിന് സമാനമായ കാസ്കേഡ് ഗ്രില്ലും പുതിയ പതിപ്പില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു. യൂറോപ്പ് വിപണയില്‍ വില്‍ക്കുന്ന രണ്ടാം തലമുറ ഗ്രാന്‍ഡ് i10 -ന് സമാനമായ ഫോഗ് ലാമ്പുകളും പുതിയ മോഡലില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.
റേഡിയേറ്റര്‍ ഗ്രില്ലിന് മുകളിലായി ഡേടൈം റണ്ണിങ് ലാമ്പുകളും ഇടംപിടിച്ചിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍, പരിഷ്കരിച്ച ഹെഡ്ലൈറ്റ്, പുത്തന്‍ ശൈലിയിലുള്ള ടെയില്‍ ലാമ്പ് എന്നിവയൊക്കെ രണ്ടാം തലമുറ ഗ്രാന്‍ഡ് i10 നിയോസിന്റെ സവിശേഷതകളാണ്.
അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ ഹ്യുണ്ടായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയൊരു ഫ്ളാറ്റ്ഫോമിലാണ് പുതിയ ഗ്രാന്റ് i10 നിയോസും നിരത്തിലെത്തുക. ഭാഗികമായി ഡിജിറ്റലും അനലോഗുമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റിനൊപ്പം പുത്തന്‍ ഡാഷ് ബോര്‍ഡ് ലേ ഔട്ടും വാഹനത്തിന് നല്‍കിയിട്ടുണ്ട്.
വെന്യുവില്‍ കണ്ട ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍ പ്ലേ കംപാറ്റിബിലിറ്റിയുള്ള എട്ട് ഇഞ്ച് ഇന്‍ഫേര്‍ടെയ്ന്‍മെന്റ് സിസ്റ്റവും, റിയര്‍ എസി വെന്റുകളും വാഹനത്തില്‍ സ്ഥാനം ഉറപ്പിച്ചു. ആറ് കളര്‍ ഓപ്ഷനും വാഹനത്തില്‍ ലഭ്യമാണ്.
എഞ്ചിന് ഓപഷനുകളെക്കുറിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും നിലവിലുള്ള 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എഞ്ചിന് പരിഷ്കരിച്ച് മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് 6 (ബിഎസ്6) നിലവാരത്തിലേക്ക് ഉയര്‍ത്തിയാകും പുതിയ മോഡലിനെ കമ്പനി നിരത്തിലെത്തിക്കുന്നത്. 81 bhp പവറും, 114 Nm torque ഉം ഈ എഞ്ചിന് ഉത്പാദിപ്പിക്കും.
1.2 ലിറ്റര്‍ U2 ഡീസല്‍ എഞ്ചിന് പതിപ്പിനെയും ഭാരത് സ്റ്റേജ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തിയാകും വിപണിയില്‍ അവതരിപ്പിക്കുന്നത്. 74 bhp പവറും, 190 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്സ് ഓപഷനുകളും ഹാച്ച്ബാക്കില്‍ പ്രതീക്ഷിക്കാം. എഎംടി ഗിയര്‍ബോക്സ് യൂണിറ്റ് പുതിയ സാന്്രോയിലെതിന് സമാനമായിരിക്കുമെന്ന് കമ്പനി അറിയിച്ചു.
വാഹനത്തില്‍ രണ്ട് എയര്‍ബാഗുകള്‍, കാല്‍നട യാത്രക്കാര്‍ക്ക് പരിക്കുകള്‍ ഉണ്ടക്കാത്ത ബമ്പറുകള്‍, ABS-EBD സംവിധാനം, പിന് പാര്‍കിങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് വാര്‍ണിങ്, ഇരട്ട സീറ്റ് ബെല്‍റ്റ് റിമൈണ്ടറുകള്‍ എന്നിവ ഉണ്ടായിരിക്കും. 5 ലക്ഷം രൂപ മുതല്‍ 7.65 ലക്ഷം രൂപ വരെ മോഡലിന് വിപണിയില്‍ വില പ്രതീക്ഷിക്കാം.
പഴയ പതിപ്പില്‍ നിന്നും 50,000 രൂപ വരെ പുതിയ പതിപ്പിന് വില ഉയരും. ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഫോര്‍ഡ് ഫിഗോ, മാരുതി സ്വിഫ്റ്റ്, ടാറ്റ ടിയാഗൊ, മാരുതി സെലറിയോ തുടങ്ങിയ മോഡലുകളായിരിക്കും നിയോസിന്റെ എതിരാളികള്‍.