ബെന്‍സിനെ വെല്ലുന്ന ആഢംബര കാറുകളുമായി ഹ്യുണ്ടായി, ജെനിസിസ് ഇന്ത്യയിലേക്ക്

ഇന്ത്യന്‍ വിപണിയില്‍ ടോപ് ഗിയറിലേക്ക് കടക്കാനുള്ള പുറപ്പാടിലാണ് ഹ്യുണ്ടായി. ഒരൊറ്റ ബ്രാന്‍ഡ് നാമത്തില്‍ കാറുകള്‍ വില്‍ക്കാന്‍ ഹ്യുണ്ടായിക്ക് താത്പര്യമില്ല. പകരം തങ്ങള്‍ക്ക് കീഴിലുള്ള ബ്രാന്‍ഡുകള്‍ ഓരോന്നായി ഇന്ത്യന്‍ മണ്ണിലേക്ക് കൊണ്ടുവരാന്‍ ഹ്യുണ്ടായി ആഗ്രഹിക്കുന്നു. വൈകാതെ കിയ മോട്ടോര്‍സ് വിപണിയില്‍ അവതരിക്കും.

ബെന്‍സിനെ വെല്ലുന്ന ആഢംബര കാറുകളുമായി ഹ്യുണ്ടായി, ജെനസിസിസ് ഇന്ത്യയിലേക്ക്

ആന്ധ്രാ പ്രദേശിലെ അനന്ദ്പൂര്‍ ശാലയില്‍ SP2i എസ്‌യുവിയുടെ ഉത്പാദനം പരീക്ഷണാടിസ്ഥാനത്തില്‍ കിയ തുടങ്ങിക്കഴിഞ്ഞു. രാജ്യത്തെ ഇടത്തരം കാര്‍ വിപണിയില്‍ കിയ മോഡലുകള്‍ സ്വാധീനം ചെലുത്തുമെന്നാണ് ഹ്യുണ്ടായിയുടെ പ്രതീക്ഷ. എന്നാല്‍ ആഢംബര ശ്രേണിയില്‍ കിയയ്ക്ക് മേല്‍ക്കോയ്മ നേടാനാവില്ലെന്ന് ഹ്യുണ്ടായിക്കറിയാം.

ബെന്‍സിനെ വെല്ലുന്ന ആഢംബര കാറുകളുമായി ഹ്യുണ്ടായി, ജെനസിസിസ് ഇന്ത്യയിലേക്ക്

മെര്‍സിഡീസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ അതികായന്മാര്‍ക്ക് മുന്നില്‍ ജെനിസിസായിരിക്കും ഹ്യുണ്ടായിയുടെ തുറുപ്പുച്ചീട്ട്. കേട്ടതു ശരിയാണ്; ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി, തങ്ങളുടെ ആഢംബര ബ്രാന്‍ഡായ ജെനിസിനെ ഇന്ത്യയിലേക്ക് ആലോചിക്കുന്നു. 2015 -ലാണ് ആഢംബര കാറുകള്‍ക്കായി ജെനിസിസ് എന്ന ബ്രാന്‍ഡിനെ ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പ് സ്ഥാപിച്ചത്.

ബെന്‍സിനെ വെല്ലുന്ന ആഢംബര കാറുകളുമായി ഹ്യുണ്ടായി, ജെനസിസിസ് ഇന്ത്യയിലേക്ക്

ചുരുങ്ങിയ കാലംകൊണ്ടുതന്നെ വമ്പന്മാര്‍ക്കിടയില്‍ പേരുനേടാന്‍ ജെനിസിന് കഴിഞ്ഞു. ഇന്ത്യന്‍ മണ്ണിലും ജെനിസിസ് നിരാശപ്പെടുത്തില്ലെന്ന കണക്കുകൂട്ടലിലാണ് ഹ്യുണ്ടായി. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയില്‍ ജെനിസിസ് വരവറിയിക്കുമെന്നാണ് വിവരം. പക്ഷെ നിലവില്‍ ജെനിസിസിനെ കുറിച്ച് ഇന്ത്യ ജനതയ്ക്ക് വലിയ കേട്ടറിവില്ല.

ബെന്‍സിനെ വെല്ലുന്ന ആഢംബര കാറുകളുമായി ഹ്യുണ്ടായി, ജെനസിസിസ് ഇന്ത്യയിലേക്ക്

ഈ പ്രതിസന്ധി തരണം ചെയ്യാന്‍ തിരഞ്ഞെടുത്ത നഗരങ്ങളില്‍ എക്‌സ്പീരിയന്‍സ് സെന്ററുകളും ചെറു ഷോറൂമുകളും ഹ്യുണ്ടായിയുടെ നേതൃത്വത്തില്‍ ജെനിസിസ് ആദ്യമേ തുടങ്ങും. ലെക്‌സസ് ബ്രാന്‍ഡിനെ ടൊയോട്ട അവതരിപ്പിച്ച തന്ത്രംതന്നെയാകും ജെനിസിസില്‍ ഹ്യുണ്ടായി പയറ്റുക.

ബെന്‍സിനെ വെല്ലുന്ന ആഢംബര കാറുകളുമായി ഹ്യുണ്ടായി, ജെനസിസിസ് ഇന്ത്യയിലേക്ക്

മുന്‍പ് 2016 ഓട്ടോ എക്‌സ്‌പോയില്‍ രണ്ടാം തലമുറ ജെനിസ് സെഡാനെ ഹ്യുണ്ടായി കാഴ്ച്ചവെച്ചിരുന്നു. എന്നാല്‍ പിന്നീട് ജെനിസിസ് G80 എന്ന പേരില്‍ മോഡലിനെ കമ്പനി പുനര്‍നാമകരണം ചെയ്തു. നിലവില്‍ എക്‌സിക്യുട്ടീവ് G80 സെഡാനും ഇടത്തരം G70 സെഡാനുമാണ് റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വിപണികള്‍ക്കായി ജെനിസിസ് പുറത്തിറക്കുന്നത്.

Most Read: ബേബി ഫോര്‍ച്യൂണറായി ടൊയോട്ട റഷ് ഇന്ത്യയിലേക്ക്

ബെന്‍സിനെ വെല്ലുന്ന ആഢംബര കാറുകളുമായി ഹ്യുണ്ടായി, ജെനസിസിസ് ഇന്ത്യയിലേക്ക്

G90/EQ900 സെഡാനുകള്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് വിപണികളില്‍ മാത്രമേയുള്ളൂ. വരുംഭാവിയില്‍ GV80 എക്‌സിക്യുട്ടീവ് സെഡാനെയും പുതിയ ഇടത്തരം എസ്‌യുവി, സ്‌പോര്‍ട് കൂപ്പെ മോഡലുകളെയും അവതരിപ്പിക്കാന്‍ ജെനിസിസിന് പദ്ധതിയുണ്ട്. ഇന്ത്യയില്‍ ബിഎംഡബ്ല്യു 3 സീരീസിനെതിരെ G70 സെഡാനെ അണിനിരത്താനാകും ജെനിസിസ് ശ്രമിക്കുക.

Most Read: സ്വിഫ്റ്റിനെക്കാളും സുരക്ഷയുണ്ട് ഇഗ്നിസിന്, ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

ബെന്‍സിനെ വെല്ലുന്ന ആഢംബര കാറുകളുമായി ഹ്യുണ്ടായി, ജെനസിസിസ് ഇന്ത്യയിലേക്ക്

ഇതേസമയം, രാജ്യാന്തര നിരയില്‍ നിന്നുള്ള കോന ഇലക്ട്രിക് എസ്‌യുവിയെ ഇങ്ങോട്ടു കൊണ്ടുവരാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഹ്യുണ്ടായി. ഏകദേശം 25 ലക്ഷം രൂപയോളം കോന ഇലക്ട്രിക്കിന് ഷോറൂം വില കരുതാം. ഹ്യുണ്ടായിയുടെ ഏറ്റവും വില കൂടിയ കാറായി കോന ഇലക്ട്രിക് വരവില്‍ അറിയപ്പെടും.

Most Read: ജീപ്പ് റാംഗ്ലര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി, സുരക്ഷ വെറും ഒരു സ്റ്റാര്‍

ബെന്‍സിനെ വെല്ലുന്ന ആഢംബര കാറുകളുമായി ഹ്യുണ്ടായി, ജെനസിസിസ് ഇന്ത്യയിലേക്ക്

കോന ഇലക്ട്രിക്കിന് വിപണിയില്‍ ലഭിക്കുന്ന പ്രതികരണം കൂടി അടിസ്ഥാനപ്പെടുത്തിയാകും ജെനിസിസ് കാറുകളെ ഹ്യുണ്ടായി ഇങ്ങോട്ടു തിരഞ്ഞെടുക്കുക.

Source: Livemint

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai To Launch Genesis Luxury Brand in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X