2019 എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ആഡംബര കാറിലെ പ്രധാനിയാണ് എലാന്റ്ര. ഇന്ത്യന്‍ വിപണിയില്‍ നിന്നും ഒന്നു വിട്ട് നിന്നിരുന്നെങ്കിലും 2016 -ഓടെ തിരിച്ചെത്തുകയും ചെയ്തിരിന്നു.

2019 എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

കാലത്തിനനുസരിച്ച് പരിഷ്‌കരണം വരുന്നതുകൊണ്ട് ഒരിക്കലും എലാന്റ്രയ്ക്ക് പഴമ തോന്നാറില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒന്നു മുഖംമിനുക്കി വന്നിരുന്നു. ഇപ്പോഴിതാ പുതിയ മോഡലുമായി ഹ്യുണ്ടായ് വീണ്ടും വരികയാണ്.

2019 എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

2019 എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മോഡലിനെ സെപ്തംബര്‍ മാസത്തോടെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്.

2019 എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

പുതിയ എലാന്റ്രയില്‍ പുറമേ കുറച്ച് മാറ്റങ്ങള്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ വിപണിയില്‍ എത്തുന്ന ഹ്യുണ്ടായിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളിലെല്ലാം തന്നെ പുറമേ ഉള്ള മാറ്റങ്ങള്‍ പ്രകടമാണ്. അതുകൊണ്ട് തന്നെ പുതിയ എലാന്റ്രയിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

2019 എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

വിദേശത്ത് എലാന്റ്രയുടെ 2019 -ാം പതിപ്പ് പുറത്തിറക്കി കഴിഞ്ഞു. ആഗോളനിലവാരത്തിനൊത്താണ് എലാന്റ്രയുടെ പുതിയ പതിപ്പ്. എന്‍ജിനിലൊന്നും പരിഷ്‌കാരം വരുത്താതെ പുറംമോടിയിലും അകംമോടിയിലുമാണ് മാറ്റം.

2019 എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഗ്രില്ലിലടക്കം ഇതു കാണാം. ഹെഡ്‌ലാമ്പിലും പുതുമയുണ്ട്. മുന്‍ ബമ്പറും ഫോഗ് ലാമ്പ് ഘടനയും പരിഷ്‌കരിച്ചിട്ടുണ്ട്. അലോയ് വീലുകളുടെ ഡിസൈനിലും കമ്പനി മാറ്റം കൊണ്ടുവന്നിട്ടുണ്ട്.. ടെയ്ല്‍ ലാമ്പുകളിലും ബമ്പറിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ബൂട്ട്‌ലിഡില്‍ നിന്ന് ബമ്പറിലേക്ക് നമ്പര്‍പ്ലേറ്റ് മാറി.

2019 എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റില്‍ ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി എന്നിവയുമുണ്ട്. ഡ്രൈവര്‍ക്ക് ഏറ്റവുമധികം ഭീഷണി സൃഷ്ടിക്കുന്ന ബ്ലൈന്‍ഡ് സ്‌പോട്ടിനെ മറികടക്കാന്‍ ബ്ലൈന്‍ഡ് സ്‌പോട്ട് മോണിട്ടറിങ് സിസ്റ്റം പുതിയ എലാന്‍ട്രയിലുണ്ട്.

Most Read:മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

2019 എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഫോര്‍വേര്‍ഡ് കൊളീഷന്‍ വാണിങ്ങ് സംവിധാനം, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ആക്ടിവ് ലെയ്ന്‍ കണ്‍ട്രോളുള്ള ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്ങ്, ക്രോസ്ട്രാഫിക് അലര്‍ട്ടുള്ള റിയര്‍വ്യൂ ക്യാമറ തുടങ്ങിയ സുരക്ഷാ സൗകര്യങ്ങള്‍ പുതിയ എലാന്റ്രയില്‍ ഇടംപിടിക്കും.

Most Read:ഇന്ത്യൻ വിപണിക്കായി ഒരുങ്ങിയിരിക്കുന്ന 400 സിസിയിൽ താഴെയുള്ള ബൈക്കുകൾ

2019 എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

2.0 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാം. ഇന്ത്യയില്‍ വരാന്‍പോകുന്ന ഭാരത് സ്റ്റേജ് നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് ബിഎസ് VI നിലവാരത്തിലുള്ള എന്‍ജിനാകും കമ്പനി മോഡലില്‍ ഉള്‍പ്പെടുത്തുക.

Most Read:മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓട്ടോ ഡ്രൈവര്‍മാര്‍

2019 എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

പെട്രോള്‍ എന്‍ജിന്‍ 148 bhp കരുത്തും 192 Nm torque ഉം ഉത്പാദിപ്പിക്കുമ്പോള്‍, 126 bhp കരുത്തും 260 Nm torque ഉം ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കുന്നത്. രണ്ട് എന്‍ജിന്‍ പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ലഭ്യമാണ്.

2019 എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഇപ്പോള്‍ വിപണിയിലുള്ള എലാന്റ്രയ്ക്ക് 13.65 ലക്ഷമാണ് വില. എന്നാല്‍ പുതിയ പതിപ്പിന്റെ വില സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. പുതിയ മോഡലില്‍ വില ഇതിലും ഉയര്‍ന്നേക്കാം. ഹോണ്ട സിവിക്, ടൊയോട്ട കൊറോള ആല്‍റ്റിസ്, സ്‌കോഡ ഒക്ടാവിയ എന്നിവരാണ് എലാന്റ്രയുടെ എതിരാളികള്‍.

Source: Anuj G/Twitter

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai plans to launch Elantra facelift by next month. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X