ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി കാറുകള്‍

2019 ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട വാഹനങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ പട്ടിക പുറത്തിറക്കി ഹ്യുണ്ടായി. അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ഗ്രാന്‍ഡ് i10 നിയോസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി കാറുകള്‍

ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉണ്ടായിരുന്ന വെന്യുവിനെ പിന്‍തള്ളിയാണ് ഗ്രാന്‍ഡ് i10 വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് കയറിത്. 2019 ഓഗസ്റ്റ് മാസത്തില്‍ 9,403 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഗ്രാന്‍ഡ് i10 നിയോസ് സ്വന്തമാക്കിയത്.

ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി കാറുകള്‍

ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി ഗ്രാന്‍ഡ് i10 മാറി. പഴയ ഗ്രാന്‍ഡ് i10 -മോഡലും ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. 2018 ഓഗസ്റ്റ് മാസത്തില്‍ 11,489 യൂണിറ്റുകളുടെ വില്‍പ്പന വാഹനം സ്വന്തമാക്കിയിരുന്നു.

ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി കാറുകള്‍

പുതിയ പതിപ്പിന് വരും മാസങ്ങളില്‍ വില്‍പ്പന ഉയര്‍ത്താന്‍ സാധിക്കുമെന്നും കമ്പനി പറഞ്ഞു. പഴയ പതിപ്പില്‍ നിന്നും നിരവധി പുതിയ ഫീച്ചറുകളാണ് പുതിയ പതിപ്പില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 9,342 യൂണിറ്റുകളുടെ വില്‍പ്പനയുമായി വെന്യുവാണ് രണ്ടാം സ്ഥാനത്തുള്ളത്.

ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി കാറുകള്‍

കോംമ്പാക്ട് എസ്‌യുവികളുടെ ഇടയില്‍ മികച്ച് പ്രകടനം കാഴ്ചവെയ്ക്കുന്ന വാഹനമാണ് വെന്യു. ഈ ശ്രേണിയില്‍ സ്ഥാനം കൈയ്യടക്കിവെച്ചിരുന്ന വിറ്റാര ബ്രെസയുടെ വില്‍പ്പന വരെ വെന്യു മറികടന്നിരുന്നു.

Rank Models Aug-19 Aug-18 YoY diff %
1 Hyundai Grand i10 9,403 11,489 -18.16
2 Hyundai Venue 9,342 - -
3 Hyundai i20 7,071 11,475 -38.38
4 Hyundai Creta 6,001 10,394 -42.26
5 Hyundai Santro 3,288 - -
6 Hyundai Verna 1,597 3,361 -52.48
7 Hyundai Xcent 1,316 4,981 -73.58
8 Hyundai Kona 88 - -
9 Hyundai Tucson 58 117 -50.43
10 Hyundai Elantra 41 68 -39.71
11 Hyundai Eon - 3,916 -
ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി കാറുകള്‍

ഇന്ത്യന്‍ വിപണിയില്‍ കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലേക്ക് കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ആദ്യമായി അവതരിപ്പിക്കുന്ന വാഹനം കൂടിയാണ് വെന്യു. ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണത്തോടെയാണ് കാറിനെ കമ്പനി അവതരിപ്പിക്കുന്നത്.

ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി കാറുകള്‍

ഈ ശ്രേണിയില്‍ മറ്റ് മോഡലുകള്‍ നല്‍കുന്നതിനെക്കാള്‍ ഒരുപിടി കൂടുതല്‍ ഫീച്ചറുകളും, പുതിയ ഡിസൈനുമാണ് വാഹനത്തെ വ്യത്യസ്തനാക്കുന്നത്. 7,071 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി എലൈറ്റ് i20 -യാണ് ഈ നിരയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

Most Read: ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ ഹാച്ച്ബാക്കുകള്‍

ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി കാറുകള്‍

ഹ്യുണ്ടായി നിരയില്‍ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്കാണ് എലൈറ്റ് i20. വാഹന വിപണിയിലെ മാന്ദ്യം വാഹനത്തിന്റെ വില്‍പ്പനയെ തളര്‍ത്തിയെന്നാണ് കമ്പനി അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ 11,474 യൂണിറ്റുകളുടെ വില്‍പ്പന വാഹനം സ്വന്തമാക്കിയിരുന്നു.

Most Read: സംസ്ഥാനത്ത് ട്രിയോ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി കാറുകള്‍

എന്നാല്‍ 2019 -ല്‍ ഈ വില്‍പ്പനയില്‍ 38.38 ശതമാനം ഇടിവ് ഉണ്ടായെന്നാണ് കമ്പനി പറയുന്നത്. പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത് ക്രെറ്റയാണ്. നേരത്തെ വിപണിയില്‍ വലിയ രീതിയ വില്‍പ്പന ഉള്ളൊരു വാഹനമായിരുന്നു ക്രെറ്റ.

Most Read: ഹ്യുണ്ടായി സൊനാറ്റയിലും മാഗി പാചകം ചെയ്യാം!

ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി കാറുകള്‍

പുതിയ എതിരാളികള്‍ എത്തിയതോടെയാണ് ക്രെറ്റയുടെ വില്‍പ്പന ഇടിഞ്ഞത്. 2018 ഓഗസ്റ്റ് മാസത്തില്‍ 10,394 യൂണിറ്റുകള്‍ നിരത്തിലെത്തിയപ്പോള്‍ 2019 ഓഗസ്റ്റ് മാസത്തില്‍ അത് 6,001 യൂണിറ്റിലേക്ക് ഒതുങ്ങി. 42.26 ശതമാനമാണ് വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്.

ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി കാറുകള്‍

ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഉടന്‍ തന്നെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഇതോയെ വില്‍പ്പന ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ക്രെറ്റയ്ക്ക് തൊട്ടുപിന്നിലായി സാന്‍ട്രോയും ഇടംപിടിച്ചു. 3,288 യൂണിറ്റുകളുടെ വില്‍പ്പനയാണ് സാന്‍ട്രോ നേടിയത്.

ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി കാറുകള്‍

1,597 യൂണിറ്റുകളുടെ വില്‍പ്പനയുമായി ആറാം സ്ഥാനം കൈയ്യടിക്കിയത് വെര്‍ണയാണ്. എന്നാല്‍ 52.48 ശതമാനം വില്‍പ്പന ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ഓഗസ്റ്റ് മാസത്തില്‍ 3,361 യൂണിറ്റുകളുടെ വില്‍പ്പന വെര്‍ണ സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ വിപണിയില്‍ മാരുതിയുടെ സിയാസിനെക്കാള്‍ മികച്ച് വില്‍പ്പനയാണ് വെര്‍ണയ്ക്കുള്ളത്.

ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി കാറുകള്‍

73.58 ശതമാനത്തിന്റെ ഇടിവ് ഉണ്ടായെങ്കിലും വില്‍പ്പനയുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് എക്‌സെന്റുണ്ട്. 1,316 യൂണിറ്റുകള്‍ മാത്രമാണ് 2019 ഓഗസ്റ്റമാസത്തെ എക്‌സെന്റിന്റെ വില്‍പ്പന. 2018 ഓഗസ്റ്റ മാസത്തില്‍ ഇത് 4,981 യൂണിറ്റുകളായിരുന്നു.

ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി കാറുകള്‍

88 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി നിരയില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക്ക് കാറായ കോന പട്ടികയില്‍ എട്ടാം സ്ഥാനം ഉറപ്പിച്ചു. വളരെ മികച്ച് തുടക്കമാണ് വിപണി കോനയ്ക്ക് സമ്മാനിച്ചതെന്ന് കമ്പനി അറിയിച്ചു. വരും മാസങ്ങളില്‍ വാഹനത്തിന്റെ വില്‍പ്പന ഉയരുമെന്നും കമ്പനി അറിയിച്ചു.

ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി കാറുകള്‍

58 യൂണിറ്റുകളുടെ വില്‍പ്പനയുമായി ട്യൂസോണ്‍ ഒമ്പതാം സ്ഥാനത്തും, 41 യൂണിറ്റുകളുടെ വില്‍പ്പനയുമായി എലാന്റ്ര പത്താം സ്ഥാനത്തുമുണ്ട്. എലാന്റ്രയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai sales break up Aug 2019, Grand i10 replaces Venue as No 1. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X