2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

മാരുതി സുസുക്കി കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളാണ് ഹ്യുണ്ടായി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ കൂട്ടത്തില്‍ ഈ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളുടെ കാറും ഇടംപിടിക്കാറുണ്ട്.

2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

ഇപ്പോഴിതാ 2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ കമ്പനി പുറത്തുവിട്ടു. ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയിലെ വിഹിതം 2.6 ശതമാനത്തോളമാണ് വര്‍ധിപ്പിച്ചത്. മൊത്തം 44,600 യൂണിറ്റ് വാഹനങ്ങളുടെ വില്‍പ്പനയാണ് നടന്നത്. അതേസമയം 2018 നവംബറില്‍ 43,709 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനിക്ക് ലഭിച്ചത്.

2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

കഴിഞ്ഞ മാസം ഹ്യുണ്ടായി നിരയില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനം പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് i20 -യാണ്. പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ ഏറ്റവും ജയപ്രീയ മോഡല്‍കൂടിയാണ് എലൈറ്റ് i20. സ്ഥിരമായ വില്‍പ്പന വാഹനത്തിന് ലഭിക്കുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

2019 നവംബറില്‍ എലൈറ്റ് i20 -യുടെ 10,446 യൂണിറ്റുകളാണ് കമ്പിന വിറ്റഴിച്ചത്. 2019 നവംബറിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ ഒരു ശതമാനം മാത്രം ഇടിവ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ പ്രതിമാസ വില്‍പ്പന പരിശോധിച്ചാല്‍ 2019 ഒക്ടോബര്‍ മാസത്തെ അപേക്ഷിച്ച് 29 ശതമാനത്തിന്റെ ഇടിവും സംഭവച്ചിട്ടുണ്ട്.

2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസാണ്. നവംബറില്‍ 10,186 യൂണിറ്റുകള്‍ കമ്പനി വിറ്റു. നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന പഴയ പതിപ്പിനൊപ്പം തന്നെയാണ് പുതിയ പതിപ്പും വില്‍പ്പനയ്ക്ക് എത്തുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന കാറുകളുടെ പട്ടികയില്‍ നിയോസും ഇടംപിടിച്ചിട്ടുണ്ട്.

2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

മൂന്നാമത് വെന്യുവാണ്. കോപാക്ട് എസ്‌യുവിയുടെ 9,665 യൂണിറ്റുകളാണ് കഴിഞ്ഞ മാസം കമ്പനി വിറ്റത്. പ്രതിമാസ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 2019 ഒക്ടോബര്‍ മാസത്തെ അപേക്ഷിച്ച് 13 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

6,684 യൂണിറ്റുകളുടെ വില്‍പ്പനയുമായി ക്രെറ്റയാണ് നാലാം സ്ഥാനത്ത്. ഹ്യുണ്ടായി നിരയില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് ക്രെറ്റ. ഈ നിരയില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിരുന്ന വാഹനം കൂടിയായിരുന്നു ക്രെറ്റ. എന്നാല്‍ നിരയിലേക്ക് പുതിയ എതിരാളികള്‍ എത്തിയതോടെ വാഹനത്തിന്റെ വില്‍പ്പന പിന്നോട്ട് പോയി.

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

കഴിഞ്ഞ വര്‍ഷം 2018 നവംബറില്‍ 9,677 യൂണിറ്റുകളുടെ വില്‍പ്പന ക്രെറ്റയില്‍ കമ്പനിക്ക് ലഭിച്ചിരുന്നു. പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എന്‍ട്രി ലെവല്‍ മോഡലായ സാന്‍ട്രോയാണ് ഇടം പിടിച്ചിരിക്കുന്നത്. നവംബര്‍ മാസത്തില്‍ 3,851 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്.

Most Read: അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

പഴയ മോഡലില്‍ നിന്നും നിറയെ പുതുമള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ സാന്‍ട്രോയെ ഹ്യുണ്ടായി വിപണിയില്‍ എത്തിക്കുന്നത്. അടുത്തിടെ ആനിവേഴ്‌സറി എഡിഷന്‍ എന്നൊരു പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

Most Read: കൊമ്പന് കൂച്ചുവിലങ്ങുമായി മോട്ടോർ വാഹന വകുപ്പ്

2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

സാന്‍ട്രോയ്ക്ക് പിന്നാലെയായി ഹ്യുണ്ടായി നിരയില്‍ നിന്നുള്ള മൂന്ന് സെഡാന്‍ കാറുകളാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. 2,010 യൂണിറ്റുകളുടെ വില്‍പ്പനയുമായി വെര്‍ണ ആറാം സ്ഥാനത്തും, 1,612 യൂണിറ്റുകളുടെ വില്‍പ്പനയുമായി എഴാം സ്ഥാനത്ത് എക്സെന്റുമാണുള്ളത്.

2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

59 യൂണിറ്റുകളുടെ വില്‍പ്പനയുമായി ട്യൂസോണ്‍ എട്ടാം സ്ഥാനത്തും, 53 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി നിരയില്‍ നിന്നുള്ള ഇലക്ട്രിക്ക് കാറയ കോന ഒമ്പതാം സ്ഥാനത്തുമുണ്ട്. 34 യൂണിറ്റുകളുടെ വില്‍പ്പന നടത്തി എലാന്റ്രയാണ് പട്ടികയില്‍ പത്താം സ്ഥാനത്ത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Motor India domestic sales rise 2 per cent in November 2019. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X