സാന്‍ട്രോ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2018 ഒക്ടോബര്‍ 23 -നാണ് സാന്‍ട്രോയുടെ പുതിയ പതിപ്പ് വിപണിയില്‍ എത്തിയത്. വിപണിയില്‍ എത്തി ഒരുവര്‍ഷം പിന്നിടുമ്പോള്‍ വാഹനത്തിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ വിപണിയില്‍ അവതകിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി.

സാന്‍ട്രോ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

5.12 ലക്ഷം രൂപ മുതലാണ് സാന്‍ട്രോ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിന്റെ വില. സ്‌പോര്‍ട്ട്‌സ് മാനുവല്‍, സ്‌പോര്‍ട്ട്‌സ് എഎംടി വകഭേദങ്ങളിലാണ് സ്‌പെഷ്യല്‍ എഡിഷന്‍ ലഭ്യമാകുന്നത്. സ്‌പോര്‍ട്ട്‌സ് മാനുവല്‍ പതിപ്പിന് 5.12 ലക്ഷം രൂപയും, സ്‌പോര്‍ട്ട്‌സ് എഎംടി പതിപ്പിന് 5.75 ലക്ഷം രൂപയുമാണ് വില.

സാന്‍ട്രോ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് ആനിവേഴ്‌സറി എഡിഷനായും അറിയപ്പെടുമെന്ന് കമ്പനി അറിയിച്ചു. സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകളുടെ ഡിസൈനില്‍ മാറ്റം ഒന്നും ഉള്‍പ്പെടുത്താതെ പുറത്തും അകത്തും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് കമ്പനി നല്‍കിയിരിക്കുന്നത്.

സാന്‍ട്രോ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

കറുപ്പ് നിറത്തിലുള്ള ഡോര്‍ ഹാന്‍ഡിലുകള്‍, ഒആര്‍വിഎമ്മുകള്‍, ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള റൂഫ് റെയിലുകള്‍, പിന്നില്‍ നല്‍കിയിരിക്കുന്ന ക്രോം അലങ്കാരങ്ങള്‍, വശങ്ങളിലായി ആനിവേഴ്‌സറി എഡിഷന്‍ എന്നെഴുതിയിരിക്കുന്ന സ്റ്റിക്കറുകള്‍ എന്നിവയാണ് പുറമെ കമ്പനി നല്‍കിയിരിക്കുന്ന ഫീച്ചറുകള്‍.

സാന്‍ട്രോ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പെന്ന് സൂചിപ്പിക്കുന്നതിനായി അകത്തളത്തിലും ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കറുപ്പ് നിറത്തിലാണ് അകത്തളം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രീമിയം എന്ന് തോന്നുന്നതിനായി ബ്ലു ഇന്‍സേര്‍ട്ടുകളോട് കൂടിയ ഫാബ്രിക്ക് സീറ്റുകളും നല്‍കിയിട്ടുണ്ട്.

സാന്‍ട്രോ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

പോളാര്‍ വൈറ്റ്, അക്വാ ടീല്‍ എന്നീ രണ്ട് നിറങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. അതേസമയം മറ്റ് മാറ്റങ്ങളൊന്നും വാഹനത്തില്‍ കമ്പനി നല്‍കിയിട്ടില്ല. നിലവില്‍ വിപണിയില്‍ ഉള്ള എഞ്ചിനില്‍ തന്നെയാണ് സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെയും വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

സാന്‍ട്രോ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

ഡിലൈറ്റ്, എറ, മാഗ്‌ന, സ്‌പോര്‍ട്ട്‌സ്, ആസ്റ്റ എന്നീ അഞ്ച് വകഭേദങ്ങളിലാണ് സാന്‍ട്രോ വിപണിയില്‍ എത്തുന്നത്. മോഡേണ്‍ സ്‌റ്റൈലിഷ് ടോള്‍ ബോയ് ഡിസൈനിലുള്ള പുതിയ മോഡലിന് പഴയ മോഡലിനെക്കാള്‍ നീളവും വീതിയും കൂടുതലുണ്ട്.

Most Read: ഇലക്ട്രിക്ക് ഓട്ടോ നിയോയെ അവതരിപ്പിച്ച് എക്സൈഡ്

സാന്‍ട്രോ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, കീലെസ് എന്‍ട്രി, പിന്‍ പാര്‍ക്കിംഗ് ക്യാമറ, പവര്‍ വിന്‍ഡോ എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് സാന്‍ട്രോ വിപണിയില്‍ എത്തുന്നത്. ആന്‍ഡ്രോയിഡ്, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ ലിങ്ക് സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി ഓപ്ഷനുകള്‍ സാന്‍ട്രോയിലെ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്.

Most Read: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ ബിഎംഡബ്യു X5M വീണ്ടും വിൽപ്പനയ്ക്ക്

സാന്‍ട്രോ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനങ്ങള്‍ സാന്‍ട്രോയിലെ അടിസ്ഥാന ഫീച്ചറുകളില്‍പ്പെടും.

Most Read: ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്കിലെ ധോണിയുടെ ആദ്യ യാത്ര വൈറലാക്കി ആരാധകര്‍

സാന്‍ട്രോ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് സാന്‍ട്രോയ്ക്ക് കരുത്തേകുന്നത്. 68 bhp കരുത്തും 99 Nm torque ഉം നല്‍കുന്നതാണ് ഈ എന്‍ജിന്‍. 20.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഇതില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ അഞ്ച് സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍.

സാന്‍ട്രോ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ ആദ്യ ഓട്ടോമാറ്റിക് കാര്‍ കൂടിയാണിത്. സിഎന്‍ജി പതിപ്പ് 59 bhp കരുത്തും 84 Nm torque ഉം ആണ് സൃഷ്ടിക്കുക. 30.5 കിലോമീറ്റര്‍ മൈലേജാണ് സിഎന്‍ജിയില്‍ കമ്പനി അവകാശപ്പെടുന്നത്. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
English summary
Hyundai Santro special edition launched. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X