ഭയമില്ല, ഡീസല്‍ കാര്‍ വില്‍പ്പന തുടരാന്‍ ഹ്യുണ്ടായി

നിലവില്‍ തങ്ങളുടെ ഗ്രാന്‍ഡ് i10, എക്‌സെന്റ് എന്നീ മോഡലുകളില്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ഡീസല്‍ എഞ്ചിന്‍ ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഹ്യുണ്ടായി അറിയിച്ചു.

ഭയമില്ല, ഡീസല്‍ കാര്‍ വില്‍പ്പന തുടരാന്‍ ഹ്യുണ്ടായി

റിപ്പോര്‍ട്ടുകള്‍ പ്രകാരം തങ്ങളുടെ U2 ഡീസല്‍ എഞ്ചിന്റെ വികസനത്തിനും ബിഎസ് VI നിലവാരത്തിലേക്കുള്ള അപ്പ്ഗ്രഡിനും വേണ്ടിയുള്ള കാര്യങ്ങള്‍ ഒരുവിധം എല്ലാം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത സന്തോഷത്തിലാണ് ഹ്യുണ്ടയി. മാരുതിയും മറ്റ് നിര്‍മാതാക്കളും ഡീസല്‍ കാറുകള്‍ നിര്‍മ്മാണം നിര്‍ത്തലാക്കുന്ന സാഹചര്യത്തില്‍ വിപണിയില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം കാറുകള്‍ വില്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കൊറിയന്‍ നിര്‍മാതാക്കള്‍.

ഭയമില്ല, ഡീസല്‍ കാര്‍ വില്‍പ്പന തുടരാന്‍ ഹ്യുണ്ടായി

2020 ഏപ്രില്‍ 1 -ഓടെ 15 -ഓളം ഡീസല്‍ മോഡലുകള്‍ അരങ്ങോഴിയുന്ന വേദിയില്‍ ബിഎസ് VI നിലവാരത്തിലേക്ക് ഉയരുന്നത് വളരെ വലിയൊരു അവസരമായിട്ടാണ് ഹ്യുണ്ടയി കണക്കാക്കുന്നത്. വളരെ കാലങ്ങളായി മാരുതി സുസുക്കി ഡിസൈര്‍ കൈയ്യടക്കി വച്ചിരുന്ന സ്ഥാനം കയ്യിലാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

Most Read: ആള്‍ട്ടോയുടെ ചേട്ടനാവാന്‍ മാരുതി എസ്-പ്രെസ്സോ

ഭയമില്ല, ഡീസല്‍ കാര്‍ വില്‍പ്പന തുടരാന്‍ ഹ്യുണ്ടായി

പ്രതിവര്‍ഷം 1.2 ലക്ഷം വില്‍പ്പനയുണ്ടായിരുന്ന മാരുതി സുസുക്കി ഡിസൈറിന്റെ സ്ഥാനത്ത് മുഖം മിനുക്കി എത്തുന്ന തങ്ങളുടെ എക്‌സെന്റിന്റെ വില്‍പ്പന ഉയര്‍ത്താം എന്ന കണക്ക്കൂട്ടലിലാണ് ഹ്യുണ്ടായി.

Most Read: റെനോ കാറുകള്‍ക്ക് 1.05 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ഭയമില്ല, ഡീസല്‍ കാര്‍ വില്‍പ്പന തുടരാന്‍ ഹ്യുണ്ടായി

വിപണിയില്‍ സ്വിഫ്റ്റ്, ഇഗ്നിസ് ഡീസല്‍ പതിപ്പുകള്‍ അവശേഷിപ്പിച്ച് പോകുന്ന വിടവുകള്‍ പുതുതലമുറ ബിഎസ് VI ഗ്രാന്‍ഡ് i10 -നുമായി നികത്താനാണ് കമ്പനിയുടെ ശ്രമം.

Most Read: ഇന്ത്യയില്‍ ഒരു ലക്ഷം റാപ്പിഡ് സെഡാനുകള്‍ പുറത്തിറക്കി സ്‌കോഡ

ഭയമില്ല, ഡീസല്‍ കാര്‍ വില്‍പ്പന തുടരാന്‍ ഹ്യുണ്ടായി

പെട്രോള്‍ വകഭേദത്തെ അപേക്ഷിച്ച് 40,000 രൂപയുടെ വ്യത്യാസമേ ഹ്യുണ്ടായി പറയുന്നുള്ളൂ. ഇത് മാരുതി ചൂണ്ടിക്കാട്ടിയ രണ്ട് ലക്ഷം രൂപ എസ്റ്റിമേറ്റിലും വളരെ കുറവാണ്.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai To Continue Selling Small BS-VI Compliant Diesel Engines. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X