പുതിയ ഹ്യുണ്ടായ് സൊനാറ്റയില്‍ സോളര്‍ പാനല്‍ റൂഫ്

സോളര്‍ പാനല്‍ റൂഫ് നല്‍കി പുതിയ ഹൈബ്രിഡ് പതിപ്പ് സൊനാറ്റയെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ദക്ഷിണ കൊറിയന്‍ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിയ 2020 സൊനാറ്റയുടെ റൂഫിലാണ് സോളാര്‍ പാനല്‍ സ്ഥാപിച്ചിരിക്കുന്നത്.

പുതിയ ഹ്യുണ്ടായ് സൊനാറ്റയില്‍ സോളര്‍ പാനല്‍ റൂഫ്

റൂഫില്‍ മുഴുവനായും പാനല്‍ സ്ഥാപിച്ചിരിക്കുന്നത് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കും. എട്ടാം തലമുറ ഹ്യുണ്ടായ് സൊനാറ്റയെ ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ നടന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലാണ് അനാവരണം ചെയ്തത്.

പുതിയ ഹ്യുണ്ടായ് സൊനാറ്റയില്‍ സോളര്‍ പാനല്‍ റൂഫ്

ദിനസേന ആറ് മണിക്കൂര്‍ ചാര്‍ജിങ് സൗരോര്‍ജ പാനല്‍ വഴി നടന്നാല്‍ സെഡാന്റെ ഡ്രൈവിങ് റേഞ്ച് ഏകദേശം 1,300 കിലോമീറ്റര്‍ വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഗ്രില്‍ ഡിസൈന്‍, കൂടുതല്‍ എയറോഡൈനാമിക്ക് ക്ഷമമായ വീല്‍ ഡിസൈനുകള്‍, ട്രങ്കില്‍ ചെറിയ സ്‌പോയ്‌ലര്‍ എന്നി ഹൈബ്രിഡ് സൊനാറ്റയുടെ സവിശേഷതകളാണ്. എന്നാല്‍ അകത്തളത്തെ സംബന്ധിച്ച് കാര്യമായ വിവരങ്ങളൊന്നും തന്നെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

പുതിയ ഹ്യുണ്ടായ് സൊനാറ്റയില്‍ സോളര്‍ പാനല്‍ റൂഫ്

152 bhp കരുത്തും 183 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഹ്യുണ്ടായ് സൊനാറ്റയിലെ 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍. ഇലക്ട്രിക്ക് മോട്ടോര്‍ പുറപ്പെടുവിക്കുന്നതാകട്ടെ 56 bhp കരുത്തും. 192 Nm ആണ് torque.

പുതിയ ഹ്യുണ്ടായ് സൊനാറ്റയില്‍ സോളര്‍ പാനല്‍ റൂഫ്

6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ആണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പുതിയ പതിപ്പിനെ ഇന്ത്യയില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. അടുത്തിടെയാണ് സൗരോര്‍ജ്ജം ഉപയോഗിച്ച് എറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന കാര്‍ ഡച്ച് സ്റ്റാര്‍ട്ട് അപ്പ് കമ്പനി ലൈറ്റ്ഇയര്‍ പുറത്തിറക്കിയത്.

പുതിയ ഹ്യുണ്ടായ് സൊനാറ്റയില്‍ സോളര്‍ പാനല്‍ റൂഫ്

ലൈറ്റ്ഇയര്‍ വണ്‍ എന്ന് പേരിട്ടിരിക്കുന്ന വൈദ്യുത കാറിന് ഒറ്റ ചാര്‍ജിങ്ങില്‍ നിലവില്‍ വിപണിയിലുള്ള ഏതൊരു വൈദ്യുത കാറിനെക്കാളും കൂടുതല്‍ ദൂരെ സഞ്ചരിക്കാന്‍ കഴിയും. ലൈറ്റ്ഇയര്‍ വണ്‍ സൗരോര്‍ജ്ജ കാറായതിനാല്‍ നിലവിലുള്ള വാഹനങ്ങളില്‍ നിന്നും കാറിനെ വ്യത്യസ്ഥമാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ ഹ്യുണ്ടായ് സൊനാറ്റയില്‍ സോളര്‍ പാനല്‍ റൂഫ്

ഒറ്റ ചാര്‍ജിങില്‍ 725 കിലോമീറ്റര്‍ വരെ കാറിന് സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. നിലവില്‍ വിപണി കൈയ്യടക്കി വച്ചിരിക്കുന്ന ടെസ്ല മോഡല്‍ എസ്സിനെക്കാള്‍ 595 കിലോമീറ്റര്‍ കൂടുതലാണിത്. രണ്ട് വര്‍ഷത്തെ ആലോചനകള്‍ക്കും, പരിസ്രമങ്ങള്‍ക്കും, കഠിനാധ്വാനത്തിനും ശേഷം ഇത്രയും വലിയൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ലൈറ്റ്ഇയര്‍ സിഇഒ ലെക്കസ് ഹീയോഫ്സ്യൂട്ട് പറഞ്ഞു.

Most Read: ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ

പുതിയ ഹ്യുണ്ടായ് സൊനാറ്റയില്‍ സോളര്‍ പാനല്‍ റൂഫ്

എല്ലാവര്‍ക്കും പരിസ്ഥിതി സൗഹാദൃമായ യാത്രകള്‍ സമ്മാനിക്കുവാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും നിലവിലെ നേട്ടം അതിനൊരു പ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള സോളാര്‍ സെല്ലുകള്‍ കൊണ്ടാണ് ലൈറ്റ്ഇയര്‍ വണ്ണിന്റെ ബോഡി പൊതിഞ്ഞിരിക്കുന്നത്.

Most Read: ജാഗ്വറിന് പകരം കിട്ടിയ ബിഎംഡബ്യു നദിയില്‍ തള്ളി യുവാവ്; വിഡിയോ

പുതിയ ഹ്യുണ്ടായ് സൊനാറ്റയില്‍ സോളര്‍ പാനല്‍ റൂഫ്

ഒരു മണിക്കൂറില്‍ 12 km ചാര്‍ജ് ചെയ്യാനുള്ള ശേഷി ഇവയ്ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു വ്യക്തി ദിവസവും രാവിലെ 30 km സോളാര്‍ കാര്‍ ഓടിച്ച് ജോലിക്ക് പോയി, അവിടെ എത്തിയ ശേഷം വാഹനം സൂര്യ വെളിച്ചത്തില്‍ പാര്‍ക്ക് ചെയ്തിട്ട് എട്ട് മണിക്കൂര്‍ ജോലി കഴിഞ്ഞ് തിരികെ വാഹത്തിന്റെ അടുത്ത് എത്തുമ്പോള്‍ വാഹനം ഫുള്‍ ചാര്‍ജായിരിക്കുമെന്നും കമ്പനി പറയുന്നു.

Most Read: ടാറ്റ നാനോ ഹെലികോപ്റ്ററാക്കി ബീഹാറി യുവാവ്; വിഡിയോ

പുതിയ ഹ്യുണ്ടായ് സൊനാറ്റയില്‍ സോളര്‍ പാനല്‍ റൂഫ്

സോളാര്‍ സെല്ലുകള്‍ക്ക് പുറമേ വൈദ്യുത ചാര്‍ജിങ് സംവിധാനവും വാഹനത്തില്‍ ലഭ്യമാണ്. അതിനാല്‍ സാധാരണ വൈദ്യുത ഔട്ട്‌ലെറ്റില്‍ നിന്നും വാഹനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വാഹനത്തില്‍ നാല് വീലുകള്‍ക്കും സെപ്പറേറ്റായി നാല് മോട്ടറുകളാണ് നല്‍കിയിരിക്കുന്നത്.

പുതിയ ഹ്യുണ്ടായ് സൊനാറ്റയില്‍ സോളര്‍ പാനല്‍ റൂഫ്

ഈ മോട്ടറുകളുടെ പവറിനെക്കുറിച്ച് നിലവില്‍ അറിവുകളൊന്നുമില്ല. 10 സെക്കണ്ടുകള്‍ക്കുള്ളില്‍ 0 - 100 km സ്പീഡ് കൈവരിക്കാനുള്ള കപ്പാസിറ്റി ഈ മോട്ടറുകള്‍ക്ക് കാണില്ല. ബാറ്ററി പാക്കിന്റെ കപ്പാസിറ്റിയെക്കുറിച്ചും നിലവില്‍ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ഇല്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai to launch its first car with solar roof charging. Read more in Malayalam.
Story first published: Sunday, August 11, 2019, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X