ഇതാണ് ഹ്യുണ്ടായി വെന്യു, എതിരാളി മാരുതി വിറ്റാര ബ്രെസ്സ

ഏപ്രില്‍ 17 -ന് ഹ്യുണ്ടായി വെന്യു ആഗോള തലത്തില്‍ അവതരിക്കും. ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളുടെ പുതിയ കോമ്പാക്ട് എസ്‌യുവിയെ കുറിച്ച് വാഹന ലോകം ആകാംക്ഷഭരിതരാണ്. ഔദ്യോഗികമായി അനാവരണം ചെയ്തിട്ടില്ലെങ്കിലും വെന്യുവിലേക്ക് ഒരുനോക്ക് കണ്ണെറിയാന്‍ ആരാധകര്‍ക്ക് കഴിഞ്ഞു. ശ്രേണിയില്‍ മറ്റാര്‍ക്കുമില്ലാത്ത ഒട്ടനവധി ആധുനിക സൗകര്യങ്ങള്‍ പുതിയ ഹ്യുണ്ടായി എസ്‌യുവിയുടെ തിളക്കം കൂട്ടും.

ഇതാണ് ഹ്യുണ്ടായി വെന്യു, എതിരാളി മാരുതി വിറ്റാര ബ്രെസ്സ

ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട് കണക്ടഡ് എസ്‌യുവി എന്നാണ് വെന്യുവിനെ ഹ്യുണ്ടായി വിശേഷിപ്പിക്കുന്നത്. മാരുതി ബ്രെസ്സയുമായുള്ള മത്സരത്തില്‍ 33 ഓളം നവീന ഫീച്ചറുകള്‍ വെന്യുവിന് താരപ്പകിട്ടേകും. ഇതില്‍ പത്തിലധികം ഫീച്ചറുകള്‍ ശ്രേണിയില്‍ത്തന്നെ ആദ്യമാണെന്ന് ഹ്യുണ്ടായി പറയുന്നു.

ഇതാണ് ഹ്യുണ്ടായി വെന്യു, എതിരാളി മാരുതി വിറ്റാര ബ്രെസ്സ

അവതരിക്കാന്‍ നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ വെന്യുവിന്റെ ഡിസൈന്‍ സ്‌കെച്ചുകള്‍ ദക്ഷിണ കൊറിയന്‍ കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. മോഡലിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും അകത്തളവും ചിത്രങ്ങളില്‍ വ്യക്തമായി കാണാം. ചതുരാകൃതിയാണ് ബമ്പറിലുള്ള ഹെഡ്‌ലാമ്പുകള്‍ക്ക്. നേര്‍ത്ത ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ ബോണറ്റിനോടും ഗ്രില്ലിനോടും ചേര്‍ന്ന് നിലകൊള്ളുന്നു.

ഇതാണ് ഹ്യുണ്ടായി വെന്യു, എതിരാളി മാരുതി വിറ്റാര ബ്രെസ്സ

ഫോഗ്‌ലാമ്പുകളും ബമ്പറില്‍തന്നെ. വെന്യുവിന് പരുക്കന്‍ ഭാവപ്പകര്‍ച്ചയേകാന്‍ സ്‌കിഡ് പ്ലേറ്റിന് കഴിയുന്നുണ്ട്. പതിവുപോലെ ഹ്യുണ്ടായിയുടെ സിഗ്നേച്ചര്‍ കസ്‌കേഡിങ് ശൈലിയാണ് ഗ്രില്ല് പിന്തുടരുന്നത്. ഗ്രില്ലിന് ക്രോം തിളക്കമുണ്ടായിരിക്കും. പിറകില്‍ ടെയില്‍ലാമ്പുകള്‍ക്കും ചതുരാകൃതിയാണ്. വെട്ടിവെടിപ്പാക്കിയ ബമ്പറില്‍ സ്‌കിഡ് പ്ലേറ്റ് കാണാം.

Most Read: ഓട്ടോമാറ്റിക്കാവാന്‍ മഹീന്ദ്ര XUV300, ഭീഷണി മാരുതി ബ്രെസ്സയ്ക്ക്

ഇതാണ് ഹ്യുണ്ടായി വെന്യു, എതിരാളി മാരുതി വിറ്റാര ബ്രെസ്സ

മേല്‍ക്കൂരയില്‍ ഉത്ഭവിക്കുന്ന സ്‌പോയിലര്‍ വെന്യുവിന്റെ ഡിസൈന്‍ സവിശേഷതയാണ്. ഇരു പാര്‍ശ്വങ്ങളിലും നീളുന്ന കട്ടിയേറിയ ക്യാരക്ടര്‍ ലൈന്‍ എസ്‌യുവിയുടെ ആകാരം വരച്ചുകാട്ടും. ഡയമണ്ട് കട്ട് ശൈലിയാണ് അലോയ് വീലുകള്‍ക്ക്. മേല്‍ക്കൂരയില്‍ റൂഫ് റെയിലുകളുമുണ്ട്. അകത്തളത്തില്‍ ഇരട്ടനിറത്തിലായിരിക്കും ഡാഷ്‌ബോര്‍ഡ്. സീറ്റുകളുടെ നിറത്തിലും ഇതേ നടപടി കമ്പനി കൈക്കൊള്ളും.

ഇതാണ് ഹ്യുണ്ടായി വെന്യു, എതിരാളി മാരുതി വിറ്റാര ബ്രെസ്സ

ഡാഷ്‌ബോര്‍ഡിന് ഒത്തനടുവില്‍ ഇടംകണ്ടെത്തിയിട്ടുള്ള വലിയ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ ക്യാബിന്റെ മുഖ്യാകര്‍ഷണമാവുന്നു. ഡിസ്‌പ്ലേയ്ക്ക് ഇരുവശത്തും എസി വെന്റുകള്‍ കാണാം. ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയ്ക്ക് താഴെ ഡിസ്‌പ്ലേയോട് കൂടിയ എസി കണ്‍ട്രോള്‍ ബട്ടണുകളും ഒരുങ്ങുന്നുണ്ട്.

Most Read: സിക്‌സര്‍ പാഞ്ഞ പന്ത് ചെന്നിടിച്ചത് ഹാരിയറിന്റെ ചില്ലില്‍—വീഡിയോ

ഇതുവരെ വെന്യുവിന്റെ എഞ്ചിന്‍ വിവരങ്ങള്‍ ഹ്യുണ്ടായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഗ്രാന്‍ഡ് i10 -ലെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് എസ്യുവിയില്‍ സാധ്യത കൂടുതല്‍. ഒപ്പം വേര്‍ണയിലെ 1.4 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനും വെന്യുവില്‍ പ്രതീക്ഷിക്കാം. വെന്യുവിന്റെ പെര്‍ഫോര്‍മന്‍സ് പതിപ്പിനെയും ഹ്യുണ്ടായി ആവിഷ്‌കരിച്ചിട്ടുണ്ടെന്നാണ് സൂചന.

ഏപ്രില്‍ 17 -ന് നടക്കുന്ന 2019 ന്യൂയോര്‍ക്ക് രാജ്യാന്തര ഓട്ടോ ഷോയിലാണ് പുതിയ വെന്യുവിനെ ഹ്യുണ്ടായി അനാവരണം ചെയ്യുക. മെയ് 21 -ന് എസ്‌യുവി ഇന്ത്യന്‍ തീരത്തെത്തും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Venue Sketches Revealed. Read in Malayalam.
Story first published: Tuesday, April 9, 2019, 10:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X