ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കാറായി ഹ്യുണ്ടായി വെന്യു — വീഡിയോ

ആറര ലക്ഷം രൂപയെന്ന മോഹ വിലയില്‍ ഹ്യുണ്ടായി വെന്യു വിപണിയില്‍ എത്തിയിരിക്കുന്നു. യുവതലമുറയെ ലക്ഷ്യമിടുന്ന വെന്യു, രാജ്യത്ത് അണിനിരക്കുന്ന ആദ്യത്തെ ഇന്റര്‍നെറ്റ് കാറാണ്. അവതരിച്ചതിന് പിന്നാലെ പുതിയ വെന്യുവിന്റെ ആദ്യ പരസ്യ ചിത്രം ദൃശ്യമാധ്യമങ്ങളില്‍ സജീവമായിക്കഴിഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കാറായി ഹ്യുണ്ടായി വെന്യു — വീഡിയോ

ബ്ലൂലിങ്ക് സംവിധാനം മുഖേന എസ്‌യുവിയില്‍ ലഭ്യമായ നിരവധി സ്മാര്‍ട്ട് കണക്ടിവിറ്റി ഓപ്ഷനുകളാണ് പരസ്യത്തിലൂടെ കമ്പനി തുറന്നുകാട്ടുന്നത്. ഇന്‍ബില്‍ട്ട് സിമ്മിന്റെ പശ്ചാത്തലത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് വെന്യുവിന് മേല്‍ പൂര്‍ണ്ണ നിയന്ത്രണം സ്ഥാപിക്കാന്‍ ഉടമകള്‍ക്ക് സാധിക്കും.

ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കാറായി ഹ്യുണ്ടായി വെന്യു — വീഡിയോ

എഞ്ചിന്‍, സണ്‍റൂഫ്, പവര്‍ വിന്‍ഡോ, എസി തുടങ്ങിയ സംവിധാനങ്ങളെല്ലാം പ്രവര്‍ത്തിപ്പിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ മതി. വയര്‍ലെസ് ചാര്‍ജിങ് സംവിധാനവും കാറില്‍ ഒരുങ്ങുന്നുണ്ട്. തത്സമയം ട്രാക്ക് ചെയ്യാനും പാര്‍ക്കിങ് ഇടം കണ്ടെത്താനും വാഹനം മോഷണം പോയാല്‍ എഞ്ചിന്‍ പൂര്‍ണ്ണമായി നിശ്ചലമാക്കാനും ബ്ലൂലിങ്ക് സംവിധാനം ഉടമകളെ സഹായിക്കും.

ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കാറായി ഹ്യുണ്ടായി വെന്യു — വീഡിയോ

മൂന്നു വര്‍ഷം / അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിയാണ് വെന്യുവില്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. ശ്രേണിയില്‍ മറ്റൊരു എസ്‌യുവിക്കും ഇത്രയും ദൈര്‍ഘ്യമേറിയ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയില്ല. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ക്യാബിനകത്തെ വായു ശുദ്ധീകരിക്കുന്ന എയര്‍ പ്യൂരിഫയര്‍ ഫംങ്ഷനും വെന്യുവിന്റെ സവിശേഷതകളാണ്.

ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കാറായി ഹ്യുണ്ടായി വെന്യു — വീഡിയോ

പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി, എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ വെന്യു മോഡലുകളുടെ പൊതുവിശേഷങ്ങളില്‍പ്പെടും. ഏറ്റവും ഉയര്‍ന്ന വെന്യു വകഭേദത്തിന് മാത്രമേ ആറു എയര്‍ബാഗുകളുള്ളൂ. ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് ഫംങ്ഷന്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങള്‍ എസ്‌യുവിയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കാറായി ഹ്യുണ്ടായി വെന്യു — വീഡിയോ

വിപണിയില്‍ നാലു മീറ്ററില്‍ താഴെ നീളമുള്ള മാരുതി ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300 മോഡലുകളുമായാണ് ഹ്യുണ്ടായി വെന്യുവിന്റെ പോര്. മൂന്നു എഞ്ചിന്‍ പതിപ്പുകള്‍ വെന്യുവില്‍ അണിനിരക്കുന്നുണ്ട്.

Most Read: മാരുതി ബ്രെസ്സയെക്കാള്‍ കേമന്‍ ഹ്യുണ്ടായി വെന്യു — അഞ്ചു കാരണങ്ങള്‍

ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കാറായി ഹ്യുണ്ടായി വെന്യു — വീഡിയോ

82 bhp കരുത്തും 114 Nm torqueഉം 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് സൃഷ്ടിക്കാനാവും. 118 bhp കരുത്തും 172 Nm torque -മാണ് 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ കുറിക്കുന്നത്. 89 bhp കരുത്തും 220 Nm torque -മുള്ള 1.4 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ പതിപ്പും വെന്യുവില്‍ ഒരുങ്ങുന്നു.

Most Read: പുസ്തക വില്‍പ്പനയ്ക്കിറങ്ങി ബെന്റ്‌ലി, ബുക്കൊന്നിന് വില 1.80 കോടി രൂപ

ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കാറായി ഹ്യുണ്ടായി വെന്യു — വീഡിയോ

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ 1.2 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ ലഭ്യമാവുകയുള്ളൂ. ആറു സ്പീഡ് മാനുവില്‍, ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ പതിപ്പിലുണ്ട്. ആറു സ്പീഡാണ് ഡീസല്‍ മോഡലിലെ മാനുവല്‍ ഗിയര്‍ബോക്‌സ്.

Most Read: സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം, ആസിഡ് ആക്രമണങ്ങൾക്ക് ഇരയായി കാറുകൾ

ഹ്യുണ്ടായി വെന്യു മോഡലുകള്‍ മുഴുവന്‍ മുന്‍ വീല്‍ ഡ്രൈവ് പതിപ്പുകളാണ്. ഓപ്ഷനലായി പോലും നാലു വീല്‍ ഡ്രൈവ് വെന്യു പതിപ്പിനെ ഹ്യുണ്ടായി അവതരിപ്പിക്കുന്നില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Venue Launched — TVC Targets Younger Buyers. Read in Malayalam.
Story first published: Wednesday, May 22, 2019, 11:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X