ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യുവിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങള്‍

ഹ്യുണ്ടായി വെന്യു. ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളുടെ ആദ്യ കോമ്പാക്ട് എസ്‌യുവി. കാര്‍ലിനോ കോണ്‍സെപ്റ്റ് മോഡലിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ഹ്യുണ്ടായി വെന്യു വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് നല്‍കുന്നത്. ഏപ്രില്‍ 17 -ന് പുതിയ എസ്‌യുവിയെ ഹ്യുണ്ടായി ആഗോള തലത്തില്‍ പ്രദര്‍ശിപ്പിക്കും. തൊട്ടുപിന്നാലെ വെന്യുവിനെ ഇങ്ങോട്ടു വില്‍പ്പനയ്ക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യുവിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങള്‍

മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര XUV300 എന്നിങ്ങനെ പയറ്റിത്തെളിഞ്ഞ എതിരാളികള്‍ ഒരുപാടുണ്ട് വെന്യുവിന് ഇന്ത്യയില്‍ നേരിടാന്‍. ഈ അവസരത്തില്‍ പുതിയ ഹ്യുണ്ടായി വെന്യുവിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ആറു കാര്യങ്ങള്‍ ഇവിടെ പരിശോധിക്കാം —

ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യുവിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങള്‍

ആഗോള മോഡല്‍

വിദേശ വിപണികള്‍ ലക്ഷ്യമിടുന്ന ഹ്യുണ്ടായിയുടെ ആഗോള കാറാണ് വെന്യു. എന്നാല്‍ ഇങ്ങോട്ടു വില്‍പ്പനയ്ക്ക് വരുമ്പോള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി എസ്‌യുവിയില്‍ ഒരുപിടി മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. മുമ്പ് ഗ്രാന്‍ഡ് i10 ഹാച്ച്ബാക്കിനെ അവതരിപ്പിച്ചപ്പോഴും സമാന നടപടികള്‍ കമ്പനി കൈക്കൊണ്ടിരുന്നു.

ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യുവിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങള്‍

വലുപ്പം കൂടിയ പിന്‍ വിന്‍ഡോകളുമായാണ് ഗ്രാന്‍ഡ് i10 ഇവിടെ പിറന്നത്. രാജ്യാന്തര പതിപ്പിലേതു പോലുള്ള ചെറിയ വിന്‍ഡോ ലൈന്‍ രാജ്യത്തെ ഉപഭോക്താക്കളെ ആകര്‍ഷിക്കില്ലെന്ന് ഹ്യുണ്ടായി അന്ന് വിലയിരുത്തി. വെന്യുവിലും ഇത്തരം ചെറിയ മാറ്റങ്ങള്‍ കരുതാം.

Most Read: അനാവശ്യ ഹോണ്‍ ഉപയോഗം തടയാന്‍ ആശയം, ആനന്ദ് മഹീന്ദ്രയ്ക്ക് കത്തെഴുതി പതിനൊന്നുകാരി

ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യുവിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങള്‍

എഞ്ചിന്‍ ഓപ്ഷനുകള്‍

നാലു മീറ്ററില്‍ താഴെയായതുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ നികുതിയാനുകൂല്യങ്ങള്‍ ഹ്യുണ്ടായി വെന്യുവിന് ലഭിക്കും. എന്നാല്‍ ഇതിനായി എസ്‌യുവിയുടെ എഞ്ചിന്‍ ശേഷിയില്‍ ചില നിയന്ത്രണങ്ങള്‍ ഹ്യുണ്ടായിക്ക് പാലിക്കേണ്ടതുണ്ട്. 1.5 ലിറ്ററില്‍ താഴെ ഡീസല്‍ എഞ്ചിനും 1.2 ലിറ്ററില്‍ താഴെ പെട്രോള്‍ എഞ്ചിനും ഒരുങ്ങണമെന്നാണ് ചട്ടം.

ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യുവിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങള്‍

ഇതുവരെ വെന്യുവിന്റെ എഞ്ചിന്‍ വിവരങ്ങള്‍ ഹ്യുണ്ടായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഗ്രാന്‍ഡ് i10 -ലെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് എസ്‌യുവിയില്‍ സാധ്യത കൂടുതല്‍. ഒപ്പം വേര്‍ണയിലെ 1.4 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനും വെന്യുവില്‍ പ്രതീക്ഷിക്കാം. വെന്യുവിന്റെ പെര്‍ഫോര്‍മന്‍സ് പതിപ്പിനെയും ഹ്യുണ്ടായി ഒരുക്കിനിര്‍ത്തിയിട്ടുണ്ടെന്നാണ് സൂചന.

ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യുവിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങള്‍

ഇന്റര്‍നെറ്റ് കാര്‍

ശ്രേണിയില്‍ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യവുമായാണ് ഹ്യുണ്ടായി വെന്യു കടന്നുവരിക. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായി വോഡാഫോണിന്റെ ഇന്‍ബില്‍ട്ട് സിം എസ്‌യുവിയില്‍ ഇടംപിടിക്കും. ശബ്ദനിര്‍ദ്ദേശം തിരിച്ചറിഞ്ഞ പ്രവര്‍ത്തിക്കുന്ന നിര്‍മ്മിത ബുദ്ധിയും വെന്യുവിന്റെ സവിശേഷതയാണ്. സ്മാര്‍ട്ട് കണക്ടഡ് എസ്‌യുവിയെന്നാണ് മോഡലിനെ കമ്പനി വിശേഷിപ്പിക്കുന്നത്.

ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യുവിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങള്‍

ആദ്യവരവ്

ഏപ്രില്‍ 17 -ന് നടക്കുന്ന 2019 ന്യൂയോര്‍ക്ക് രാജ്യാന്തര ഓട്ടോ ഷോയിലാണ് പുതിയ വെന്യുവിനെ ഹ്യുണ്ടായി അനാവരണം ചെയ്യുക. മെയ് 21 -ന് എസ്‌യുവി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്തായാലും ഏറെ വൈകാതെ തന്നെ മോഡലിന്റെ പ്രീ-ബുക്കിങ് കമ്പനി തുടങ്ങും.

Most Read: ടാറ്റ ഹാരിയറിനോട് മത്സരിക്കാന്‍ എംജി ഹെക്ടര്‍ തയ്യാര്‍, ചിത്രങ്ങള്‍ പുറത്ത്

നിയന്ത്രിക്കാം സ്മാര്‍ട്ട്‌ഫോണിലൂടെ

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് വെന്യുവിലെ ഒട്ടുമിക്ക ഫീച്ചറുകളും നിയന്ത്രിക്കാന്‍ ഹ്യുണ്ടായി അവസരമൊരുക്കും. ശ്രേണിയില്‍ മറ്റൊരു കാറിനും ഈ സവിശേഷതയില്ല. ബ്ലുലിങ്ക് സംവിധാനം മുഖേന എഞ്ചിന്‍, എസി, ഹോണ്‍, ലൈറ്റ് മുതലായവ നിയന്ത്രിക്കാന്‍ ഉടമയ്ക്ക് കഴിയും.

മറ്റാര്‍ക്കുമില്ലാത്ത 10 ഫീച്ചറുകള്‍

ഫീച്ചറുകളുടെ കാര്യത്തില്‍ ഹ്യുണ്ടായി നാളിതുവരെ പിശുക്ക് കാട്ടിയിട്ടില്ല. പുതിയ വെന്യുവിലും ചിത്രം മാറില്ല. മോഡലില്‍ 33 പുതിയ ഫീച്ചറുകളുണ്ടെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതില്‍ പത്തിലധികം ഫീച്ചറുകള്‍ ശ്രേണിയില്‍ മറ്റാരും അവതരിപ്പിക്കാത്തതാണെന്നും കമ്പനി പറയുന്നു. ഓട്ടോ ക്രാഷ് നോട്ടിഫിക്കേഷന്‍, എമര്‍ജന്‍സി അസിസ്റ്റന്‍സ്, റോഡ് സൈഡ് അസിസ്റ്റന്‍സ്, സ്‌റ്റോളന്‍ വെഹിക്കിള്‍ ട്രാക്കിങ്, സ്‌റ്റോളന്‍ വെഹിക്കിള്‍ നോട്ടിഫിക്കേഷന്‍, മെയിന്റനന്‍സ് അലേര്‍ട്ട്, ലൈവ് കാര്‍ ട്രാക്കിങ് തുടങ്ങിയ സംവിധാനങ്ങള്‍ ഇതില്‍പ്പെടും.

Spy Image Source: CarWiki

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
The Hyundai Venue: Top Things To Know. Read in Malayalam.
Story first published: Saturday, April 6, 2019, 18:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X