വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി

2019 മെയ് മാസത്തിലാണ് സബ് കോംമ്പാക്ട് എസ്‌യുവി നിരയിലേക്ക് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി വെന്യുവിനെ അവതരിപ്പിക്കുന്നത്. ഹ്യുണ്ടായിയുടെ മറ്റ് മോഡലുകളെക്കാള്‍ വളരെ വേഗത്തില്‍ വിണയില്‍ ഒരു സ്ഥാനം ഉറപ്പിക്കാനും വെന്യുവിന് സാധിച്ചു.

വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി

കഴിഞ്ഞ അഞ്ച് മാസത്തെ എസ്‌യുവി വിഭാഗത്തിലെ മൊത്തം വില്‍പ്പന പരിശോധിച്ചാല്‍ വെന്യു തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനം. അഞ്ച് മാസത്തിനുള്ളില്‍ ബുക്കിങ് 75,000 കടക്കുകയും 42681 യൂണിറ്റ് നിരത്തിലെത്തുകയും ചെയ്തു.

വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി

വാഹനത്തിന് ആവശ്യക്കാര്‍ കൂടിയ സാഹചര്യത്തില്‍ ബുക്കിങ് കാലവധി ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് കമ്പനി. വാഹനം ബുക്കുചെയ്യുന്നവര്‍ 15 ആഴ്ചവരെ ഏകദേശം മൂന്ന് മാസത്തിലധികം വരെ കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എല്ലാ വകഭേദങ്ങള്‍ക്കും ഇത് ബാധകമല്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി

1.0 ലിറ്റര്‍ എന്‍ജിന്‍ ഡ്യുവല്‍ ക്ലെച്ച് മോഡലിനാണ് 15 ആഴ്ചവരെ കാത്തിരിക്കേണ്ടത്. ഇതിന്റെ മാനുവല്‍ മോഡലിന് എട്ട് ആഴ്ചയും, ഡീസല്‍ മോഡലിന് ആറ് ആഴ്ചയും, SX(O), SX എന്നിവയ്ക്ക് രണ്ട് ആഴ്ചയുമാണ് വെയിറ്റിങ് പിരിഡായി നിശ്ചയിച്ചിരിക്കുന്നത്.

വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി

13 വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഇതില്‍ S വകഭേദത്തിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളതും. 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നീ മൂന്ന് മോഡലുകളും ഈ പതിപ്പിലൂണ്ട്. ഇതുകൊണ്ടാകാം ഈ പതിപ്പിന് ആവശ്യക്കാര്‍ കൂടുന്നതെന്നാണ് റിപ്പോര്‍ട്ട്.

വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി

കമ്പനിയുടെ ആദ്യ സബ് കോംമ്പക്ട് എസ്‌യുവിയില്‍ നല്‍കിയ ആകര്‍ഷമായ നൂതന ഫീച്ചേഴ്സാണ് വാഹന പ്രേമികളെ വെന്യുവിലേക്ക് ആകര്‍ഷിക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇതിനൊപ്പം തന്നെ വാഹനത്തിലെ സുരക്ഷാ ഫീച്ചറുകളും മികച്ച വിജയം വെന്യുവിന് നേടിക്കൊടുത്തു.

വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി

രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് 13 വകഭേദങ്ങളുണ്ട്. പെട്രോളിന് 6.50 ലക്ഷം രൂപ മുതലും ഡീസലിന് 7.75 ലക്ഷം രൂപ മുതലുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. കണക്ടിവിറ്റി ഫീച്ചറായ ബ്ലൂലിങ്കാണ് വെന്യുവിലെ പുതുമ.

Most Read: ചിന്തിച്ചിട്ടുണ്ടോ, എന്തേ വിമാനങ്ങള്‍ വെള്ള നിറത്തില്‍ കാണപ്പെടുന്നൂ? കാരണങ്ങള്‍ ഇതൊക്കെ

വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി

യാത്രക്കാരുടെയും വാഹനത്തിന്റേയും സുരക്ഷ, സര്‍വീസ് മുന്നറിയിപ്പുകള്‍ തുടങ്ങി 33 ഫീച്ചറുകള്‍ ബ്ലൂലിങ്കിലൂടെ ലഭ്യമാകും. ഇതില്‍ പത്തെണ്ണം ഇന്ത്യയ്ക്ക് മാത്രമായി തയ്യാറാക്കിയതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Most Read: വളയിട്ട കൈകളില്‍ വളയം ഭദ്രം; കെഎസ്ആര്‍ടിസി വനിതാ ഡൈവറിന് സോഷ്യല്‍ മീഡിയയില്‍ കൈയടി

വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി

പെട്രോള്‍ വകഭേദത്തില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 81 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 118 bhp കരുത്തും 171 Nm torque ഉം സൃഷ്ടിക്കും.

Most Read: ചേതക് ഇലക്ട്രിക്കിനെ പൂനെയിൽ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബജാജ്

വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി

7 സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ട്രാന്‍സ്മിഷന്‍. 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 89 bhp കരുത്തും 219 Nm torque ഉം സൃഷ്ടിക്കുന്നതാണ്. 6 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി

അടുത്തിടെയാണ് വെന്യുവിന്റെ ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീം കമ്പനി അവതരിപ്പിച്ചത്. വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും 15,000 രൂപയുടെ വര്‍ധനവാണ് ഡ്യുവല്‍ ടോണ്‍ വകഭേദങ്ങള്‍ക്ക് ഉള്ളത്. രാജ്യത്ത് ബിഎസ് VI മലീനീകരണ നിരോധന ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി കോംമ്പക്ട് എസ്‌യുവിയുടെ 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

Most Read Articles

Malayalam
English summary
Hyundai Venue waiting period extends up to 15 weeks. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X