ഇനി ചിലവില്ലാതെ ട്രാക്കിലിറങ്ങാം, റേസ് സിമുലേറ്ററുമായി ഇന്‍ റേസിങ്‌

ഇന്ത്യന്‍ മോട്ടോര്‍സ്‌പോര്‍ട്‌സ് രംഗം അതിവേഗം വളരുകയാണ്. ഫോര്‍മുല റേസിങ് മത്സരങ്ങള്‍ക്കായി താരങ്ങളെ വാര്‍ത്തെടുക്കല്‍ ലക്ഷ്യമിട്ട് കൂടുതല്‍ റേസിങ് അക്കാദമികള്‍ രാജ്യത്ത് ചുവടുറപ്പിക്കുന്നു. റേസിങ് പാഠങ്ങള്‍ പഠിപ്പിക്കുക മാത്രമല്ല, യുവ ഡ്രൈവര്‍മാര്‍ക്ക് ട്രാക്കില്‍ സ്വന്തം കഴിവുകള്‍ കാഴ്ച്ചവെക്കാനും ഇന്ന് ഒട്ടുമിക്ക കാറോട്ടക്കളരികളും അവസരം നല്‍കുന്നുണ്ട്.

ഇനി ചിലവില്ലാതെ ട്രാക്കിലിറങ്ങാം, റേസ് സിമുലേറ്ററുമായി ഇന്റേസിങ്

അടുത്തകാലത്തായി പ്രത്യേക റേസ് സിമുലേറ്റര്‍ ഉപയോഗിച്ച് പരിശീലനം ലഭിച്ച ശേഷമാണ് അക്കാദമി ഡ്രൈവര്‍മാര്‍ ട്രാക്കില്‍ ഇറങ്ങാറ്. കോക്പിറ്റിന്റെ നിലത്തുറപ്പിച്ച മോഡലിലാണ് പരിശീലനം. ട്രാക്കിനെ കുറിച്ചുള്ള വ്യക്തമായ കാഴ്ച്ചപ്പാട് ലഭിക്കാന്‍ റേസ് സിമുലേറ്റര്‍ ട്രെയിനിങ് ഡ്രൈവര്‍മാരെ സഹായിക്കും. ഒപ്പം കാറുമായി ബന്ധപ്പെട്ട പുതിയ ഫീച്ചറുകളെല്ലാം പുതിയ ഡ്രൈവര്‍മാര്‍ മനസിലാക്കിയെടുക്കുന്നതും ഇങ്ങനെയാണ്.

ഇനി ചിലവില്ലാതെ ട്രാക്കിലിറങ്ങാം, റേസ് സിമുലേറ്ററുമായി ഇന്റേസിങ്

പക്ഷെ റേസ് സിമുലേറ്റര്‍ ട്രെയിനിങ് ടെക്‌നോളജിക്ക് രാജ്യത്ത് ഇനിയും പ്രചാരം ലഭിച്ചിട്ടില്ല. റേസ് സിമുലേറ്ററിന് ചിലവ് കൂടുതലാണെന്നതുതന്നെ കാരണം. ദശലക്ഷക്കണക്കിന് രൂപ മുടക്കണം വിദേശത്തുനിന്നും റേസ് സിമുലേറ്റര്‍ ഇറക്കുമതി ചെയ്യാന്‍. എന്നാല്‍ ഈ സ്ഥിതിവിശേഷം ഉടന്‍ മാറും. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി 'ഇന്‍ റേസിങ്‌', രാജ്യത്തെ ആദ്യ റേസ് സിമുലേറ്റര്‍ മാതൃകയുമായി രംഗത്തുവന്നിരിക്കുകയാണ്.

ഇനി ചിലവില്ലാതെ ട്രാക്കിലിറങ്ങാം, റേസ് സിമുലേറ്ററുമായി ഇന്റേസിങ്

ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന ആദ്യ റേസ് സിമുലേറ്ററാണിത്. ഇന്ത്യന്‍ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മുന്‍കാല താരങ്ങള്‍ സിമുലേറ്ററിന്റെ നിര്‍മ്മാണത്തില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തി. മോട്ടോര്‍സ്‌പോര്‍ട്‌സ് ലോകത്തേക്ക് യുവതലമുറയെ ആകര്‍ഷിക്കാനും ചിട്ടയായ പരിശീലനം നല്‍കാനും റേസ് സിമുലേറ്ററിന് കഴിയുമെന്ന് നിര്‍മ്മാതാക്കളായ ഇന്‍ റേസിങ്‌ പറയുന്നു. രാജ്യത്ത് നടക്കുന്ന വിവിധ റേസ് വേദികളില്‍ പങ്കെടുത്ത് റേസ് സിമുലേറ്ററിനെ ജനങ്ങളിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

Most Read: ടൊയോട്ട ഫോര്‍ച്യൂണറില്‍ കൈവെച്ച് ഡിസി, ഇതാണ് പുതിയ എലറോണ്‍

ഇനി ചിലവില്ലാതെ ട്രാക്കിലിറങ്ങാം, റേസ് സിമുലേറ്ററുമായി ഇന്റേസിങ്

ഇന്‍ റേസിങ്ങിന് പിന്നില്‍

കര്‍ണാടക സ്വദേശികളായ സുമുഖ റാവും ദീപക് ചിന്നപ്പയും ചേര്‍ന്നാണ് ഇന്‍ റേസിങ്‌ കമ്പനിക്ക് തുടക്കമിട്ടത്. ഇരുവരുടെയും ഏറെക്കാലത്തെ ആഗ്രഹമായിരുന്നു മോട്ടോര്‍സ്‌പോര്‍ട്‌സ് രംഗത്തേക്ക് യുവതലമുറയെ ആകര്‍ഷിക്കുന്ന റേസ് സിമുലേറ്റര്‍. ഇപ്പോള്‍ ഈ ആഗ്രഹം ഇവര്‍ സാക്ഷാത്കരിച്ചിരിക്കുന്നു. ഗോ-കാര്‍ട്ട്, ടൂറിങ് കാര്‍, ഫോര്‍മുല കാര്‍ മത്സരങ്ങളില്‍ പങ്കെടുത്ത ദീപക് ചിന്നപ്പയുടെ അനുഭവപാടവം റേസ് സിമുലേറ്ററിന്റെ ഒരുക്കത്തില്‍ നിര്‍ണായകമായി.

ഇനി ചിലവില്ലാതെ ട്രാക്കിലിറങ്ങാം, റേസ് സിമുലേറ്ററുമായി ഇന്റേസിങ്

നാലു തവണ ഇന്ത്യന്‍ നാഷണല്‍ ചാമ്പ്യന്‍ പട്ടം നേടിയ ദീപക് ചിന്നപ്പ, രണ്ടു തവണ നാഷണല്‍ കാര്‍ട്ടിങ് ചാമ്പ്യന്‍ പട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. 2017 എംആര്‍എഫ് നാഷണല്‍ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ വൈസ് ചാമ്പ്യനായിരുന്നു ഇദ്ദേഹം. 2018 ഇന്ത്യന്‍ നാഷണല്‍ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ വൈസ് ചാമ്പ്യനായ ടിജില്‍ റാവുവാണ് (സുമുഖ റാവുവിന്റെ മകന്‍) ഇന്റേസിങ്ങിന്റെ പ്രധാന ഡ്രൈവര്‍. പതിനാലാം വയസ്സില്‍ എംആര്‍എഫ് ഫോര്‍മുല LGB വിഭാഗത്തില്‍ മത്സരിച്ച ടിജില്‍ റാവു, രാജ്യത്തെ പ്രായം കുറഞ്ഞ റേസ് ഡ്രൈവര്‍മാരില്‍ ഒരാളാണ്.

ഇനി ചിലവില്ലാതെ ട്രാക്കിലിറങ്ങാം, റേസ് സിമുലേറ്ററുമായി ഇന്റേസിങ്

ഇന്‍ റേസിങ്‌ സിമുലേറ്റര്‍

പൗഡര്‍ കോട്ടുള്ള CNC പൈപ്പുകള്‍ ഉപയോഗിച്ചാണ് ഇന്‍ റേസിങ്‌ സിമുലേറ്ററിന്റെ രൂപഘടന. ഡ്രൈവര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ സിമുലേറ്റര്‍ സമര്‍പ്പിക്കുന്നു. ഏതു ശരീര ഘടനയുള്ളവര്‍ക്കും സിമുലേറ്റര്‍ യൂണിറ്റ് അനുയോജ്യമാണ്. ശരീര പ്രകൃതമനുസരിച്ച് മുന്നിലേക്കും പിന്നിലേക്കും സീറ്റ് ക്രമീകരിക്കാം.

Most Read: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം കുറിക്കുന്ന കാറുകള്‍

ത്രസ്റ്റ് മാസ്റ്റര്‍, മാഡ്കാറ്റ്‌സ്, ഫനാറ്റെക്, ലോജിടെക്ക് തുടങ്ങി വിപണിയില്‍ ലഭ്യമായ വിവിധ കമ്പനികളുടെ ഗെയിമിങ് സ്റ്റീയറിങ് വീലും ഫൂട്ട് പെഡലുകളും സിമുലേറ്ററില്‍ ഘടിപ്പിക്കാന്‍ കഴിയും. ടെലിസ്‌കോപിക് ടില്‍റ്റ് ഫംങ്ഷന്‍ മുഖേന സ്റ്റീയറിങ് വീല്‍ ക്രമീകരിക്കാനും അവസരമുണ്ട്.

ഇനി ചിലവില്ലാതെ ട്രാക്കിലിറങ്ങാം, റേസ് സിമുലേറ്ററുമായി ഇന്റേസിങ്

എങ്ങനെയുണ്ട് റേസ് സിമുലേറ്റര്‍?

ഉള്ളിലെ റേസ് ഡ്രൈവറെ തൊട്ടുണര്‍ത്താന്‍ റേസ് സിമുലേറ്ററിന് കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലോജിടെക്ക് സ്റ്റീയറിങ് വീല്‍ ഘടിപ്പിച്ച് നടത്തിയ പരീക്ഷണത്തില്‍ റേസ് സിമുലേറ്റര്‍ പൂര്‍ണ മികവു കാട്ടി. സിമുലേറ്ററില്‍ ഇരുന്നുള്ള ഡ്രൈവിങ് ഏതൊരു വാഹന പ്രേമിയെയും റേസ് ട്രാക്കില്‍ പ്രതിഷ്ടിക്കും. തന്മയത്വം നിറഞ്ഞ സിമുലേറ്റര്‍ ക്രമീകരണം കോക്പിറ്റിനെ ഓര്‍മ്മപ്പെടുത്തും. വിവിധ ട്രാക്കുകളും വിവിധ റേസിങ് ലൈനുകളും വിവിധ റേസ് സാഹചര്യങ്ങളും തിരഞ്ഞെടുക്കാന്‍ സിമുലേറ്ററില്‍ അവസരമുണ്ട്. ഓണ്‍ലൈന്‍ മള്‍ട്ടിപ്ലെയര്‍ റേസ് സംവിധാനവും സിമുലേറ്ററില്‍ ലഭ്യമാണ്.

ഇന്‍ റേസിങ്‌ റേസ് സിമുലേറ്ററിനെ കുറിച്ച് കൂടുതല്‍ അറിയാന്‍

Most Read Articles

Malayalam
English summary
India’s First And Most Affordable Racing Simulator. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X