ഇത് ഡീസല്‍ കാറുകളുടെ അന്ത്യമോ?

ഡീസല്‍ കാറുകള്‍ക്ക് വന്‍ പ്രചാരമുള്ള വാഹന വിപണികളില്‍ ഒന്നാണ് ഇന്ത്യ. ഒരുകാലത്ത് ഡീസല്‍ കാറുകളോട് ആളുകള്‍ക്ക് ഉണ്ടായിരുന്ന ഇഷ്ടം ഒന്നു വേറെ തന്നെയായിരുന്നു. ആറു വര്‍ഷം മുമ്പ് പെട്രോളിന് 40 ശതമാനത്തില്‍ ഏറെ ചെലവ് കൂടിയപ്പോള്‍, പ്രതിമാസം 1500 കിലോമീറ്ററില്‍ കൂടുതല്‍ വാഹനം ഓടിക്കുന്നവരെല്ലാം തിരഞ്ഞെടുത്തിരുന്നത് ഡീസല്‍ മോഡലുകള്‍ തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മറ്റൊന്നാണ്. ഡീസല്‍ കാറുകളുടെ ഭാവി ഇന്ത്യയില്‍ ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ഇത് ഡീസല്‍ കാറുകളുടെ അന്ത്യമോ?

രാജ്യത്തെ വാഹന വിപണിയുടെ ഗതി തന്നെ നിയന്ത്രിക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഗുരുഗ്രാമിലെ തങ്ങളുടെ ഡീസല്‍ എന്‍ജിന്‍ അസംബ്ലി പ്ലാന്റ് അടച്ചു പൂട്ടി. ഡീസല്‍ കാറുകള്‍ വില്‍ക്കില്ലെന്നാണ് കമ്പനിയുടെ തീരുമാനം. ആഗോളതലത്തില്‍ പല മോഡലുകളുടെയും ഡിസല്‍ വകഭേദങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ഇറങ്ങുന്നില്ല. ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്, ജാഗ്വര്‍, ബിഎംഡബ്ല്യു തുടങ്ങിയവരൊക്കെ ഡീസല്‍ മോഡലുകള്‍ അടക്കിവാണിരുന്ന അവരുടെ നിരയിലേക്ക് പെട്രൊള്‍ കാറുകള്‍ക്ക് തുല്യപ്രാധാന്യം നല്‍കി എത്തിച്ചുകഴിഞ്ഞു.

ഇത് ഡീസല്‍ കാറുകളുടെ അന്ത്യമോ?

പുതിയ ഡീസല്‍ കാറുകളുടെ വില്‍പ്പന തടയുന്നതിനുള്ള സര്‍ക്കാരിന്റെ കടുത്ത നിലപാട് വ്യവസായത്തിന് കനത്ത പ്രഹരമാണ് നല്‍കുന്നത്. ഡല്‍ഹി പോലുള്ള സ്ഥലങ്ങളില്‍ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡിസല്‍ കാറുകള്‍ ഓടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലേതിനു സമാനമായ രീതിയില്‍ ക്രമീകരണങ്ങള്‍ കൊണ്ടുവരാനുള്ള മറ്റ് സംസ്ഥാനങ്ങളുടെ ആലോചനകളും ഉപഭോക്താക്കളെ പെട്രോള്‍ പതിപ്പ് വാങ്ങുന്നതിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളായി മാറുകയാണ് ചെയ്തത്.

ഇത് ഡീസല്‍ കാറുകളുടെ അന്ത്യമോ?

2025 -ഓടെ പാരിസ്, മാഡ്രിഡ്, ഏതന്‍സ്, മെക്സിക്കോ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഡിസല്‍ കാറുകള്‍ അപ്രത്യക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡീസല്‍ കാറുകള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന യൂറോപ്യന്‍ നഗരങ്ങളും ഡീസല്‍ കാറുകളെ കൈവിട്ടു തുടങ്ങി. ഇന്ത്യയിലെ സ്ഥിതിയും ഏകദേശം ഇതുതന്നെയാണ്. ഡീസല്‍ കാറുകള്‍ക്ക് നല്‍കിയിരിക്കുന്ന സമയപരിധി 2030 ആണ്.

ഇത് ഡീസല്‍ കാറുകളുടെ അന്ത്യമോ?

ഇന്ധനവില അനുദിനം കുതിച്ചുയരുമ്പോള്‍ ഡീസല്‍ കാറുകളെ കുറിച്ചാണ് മിക്കവരും ചിന്തിച്ചിരുന്നത്. കുറച്ചധികം കാശും ചെലവായാലും മൈലേജ് കിട്ടുമല്ലോ എന്ന കണക്കുകൂട്ടലാണ് മിക്കപ്പോഴും ഇതിന് പിന്നില്‍. പെട്രാളിന് മിക്കപ്പോഴും ഡീസലിനേക്കാള്‍ 8 രൂപ വരെയെങ്കിലും കൂടുതലായിരിക്കും. വില കൂടുതല്‍ പെട്രോളിനാണെങ്കിലും, ഡീസല്‍ എഞ്ചിന്‍ അതിനേക്കാള്‍ 30 ശതമാനത്തിലധികം മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെയ്ക്കാറുള്ളത്. സ്ഥിരമായി, ഹാ്ച്ച്ബാക്ക്, സെഡാന്‍ മോഡലുകള്‍ ഉപയോഗിച്ചിരുന്നവര്‍ കിലോമീറ്ററിന് 2 രൂപ വരെയാണ് ലാഭിച്ചിരുന്നതും.

ഇത് ഡീസല്‍ കാറുകളുടെ അന്ത്യമോ?

അഞ്ച് വര്‍ഷം മുമ്പ് ഇന്ത്യയില്‍ വില്‍ക്കുന്ന രണ്ട് കാറുകളില്‍ ഒന്ന് ഡീസല്‍ കാര്‍ ആയിരുന്നെങ്കില്‍ ഇന്ന് ആ വില്‍പ്പനയില്‍ ഗണ്യമായ കുറവാണ് സംഭവിക്കുന്നത്. മൊത്തം കാര്‍ വില്‍പ്പനയില്‍ നാലില്‍ ഒന്ന് മാത്രമാണ് ഡീസല്‍ കാറുകളുടെ ഇപ്പോഴത്തെ വില്‍പ്പന. സെഡാന്‍ കാറുകളുടെ വിഭാഗത്തില്‍ മാത്രമല്ല, ഡീസല്‍ കാര്‍ വില്‍പ്പന ഏറ്റവും അധികം നടന്നിരുന്ന എസ്‌യുവി വിഭാഗത്തിലും ഡീസല്‍ കാറുകളുടെ ആവശ്യകത കുറഞ്ഞുവെന്നു വേണം പറയാന്‍.

ഇത് ഡീസല്‍ കാറുകളുടെ അന്ത്യമോ?

2012-13 കാലയളവില്‍ 47 ശതമാനമായിരുന്ന ഡീസല്‍ കാര്‍ വില്‍പ്പന 2017-18 കാലയളവില്‍ 23 ശതമാനത്തില്‍ ഒതുങ്ങുകയാണ് ചെയ്തത്. എസ്‌യുവി സെഗ്മെന്റില്‍ 2012-13 കാലയളവില്‍ 97 ശതമാനം ആയിരുന്നെങ്കില്‍ 2017-18 കാലഘട്ടത്തില്‍ അത് 84 ശതമാനമായി കുറയുകയാണ് ചെയ്തത്. അതേസമയം ഇന്ത്യയില്‍ പെട്രോള്‍ കാറുകളുടെ വിപണിവിഹിതം കൂടിക്കൊണ്ടിരിക്കുകയാണ്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ചറേഴ്സ് ഡാറ്റ പറയുന്നത്, പെട്രോള്‍ കാറുകളുടെ വിപണിവിഹിതം 2014 സാമ്പത്തികവര്‍ഷം 47 ശതമാനം മാത്രമായിരുന്നു. എന്നാല്‍ 2018 സാമ്പത്തികവര്‍ഷം അത് 60 ശതമാനമായി ഉയര്‍ന്നു.

ഇത് ഡീസല്‍ കാറുകളുടെ അന്ത്യമോ?

അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് V1 (ഭാരത് സ്റ്റേജ് 6) മലിനീകരണ നിയന്ത്രണച്ചട്ടങ്ങള്‍ പാലിക്കുന്ന കാറുകളേ വില്‍ക്കാനാകൂ. 1500 സിസിയില്‍ താഴെ കപ്പാസിറ്റിയുള്ള എന്‍ജിന്‍ ബിഎസ് V1 ആക്കുമ്പോള്‍ ചെലവേറുക തന്നെ ചെയ്യും. ഇന്ത്യയില്‍ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ 2000 -ലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗരേഖ കൊണ്ടുവരുന്നത്. യൂറോപ്പിലുണ്ടായിരുന്ന മലിനീകരണ നിയന്ത്രണ ചട്ടത്തിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്നായിരുന്നു ഇന്ത്യയിലും നടപ്പാക്കാന്‍ തീരുമാനിച്ചത്. യൂറോപ്പില്‍ അത് യൂറോ എന്ന് അറിയപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ ഭരത് സ്‌റ്റേജ് അഥവാ ബിഎസ് എന്നും അറിയപ്പെട്ടു.

ഇത് ഡീസല്‍ കാറുകളുടെ അന്ത്യമോ?

2000 -ലാണ് ഇന്ത്യയില്‍ ആദ്യമായി ചട്ടം നിലവില്‍ വരുന്നത്. ബിഎസ് വണ്ണായിരുന്നു ആദ്യം. പിന്നീട് 2005 -ല്‍ ബിഎസ് 11, 2010 -ല്‍ ബിഎസ് 111, 2017 -ല്‍ ബിഎസ് 1V എന്നിങ്ങനെയായിരുന്നു നിയന്തണത്തിലെ ചട്ടങ്ങള്‍ നടപ്പാക്കിയിരുന്നത്. എന്നാല്‍, ബിഎസ് ഫൈവിലേക്ക് പോകാതെയാണ് 2020 -ല്‍ ബിഎസ് V1 -ലേക്കാണ് കേന്ദ്രസര്‍ക്കാര്‍ മാറുന്നത്. ബിഎസ് V1 -ലേക്കുള്ള ഈ നീക്കം ഒട്ടുമിക്ക എല്ലാം നിര്‍മ്മാതാക്കളെയും ഒരുപോലെ തന്നെ ബാധിച്ചിട്ടുണ്ട്.

ഇത് ഡീസല്‍ കാറുകളുടെ അന്ത്യമോ?

ബിഎസ് V1 ലേക്കു മാറിയതോടെ യൂറോപ്പില്‍ പോലും ഡീസല്‍ കാറുകള്‍ക്ക് വില കൂടിയിരുന്നു. പെട്രോള്‍ കാറിനേക്കാള്‍ ഗണ്യമായ തോതില്‍ വില വര്‍ധന ഇത്തരം ഡീസല്‍ കാറുകള്‍ക്കുണ്ടാകും. ഇതേ തുടര്‍ന്ന് യൂറോപ്യന്‍ വിപണിയില്‍ ഇത്തരം കാറുകളുടെ വില്‍പ്പന ഇടിയുകയും ചെയ്തിരുന്നു. ഇന്ത്യയിലും സമാന സ്ഥിതി വന്നേക്കം എന്ന് മനസ്സിലാക്കിയതുകൊണ്ടു തന്നെയാണ് മിക്ക നിര്‍മ്മാതാക്കളും ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കുന്നത്.

ഇത് ഡീസല്‍ കാറുകളുടെ അന്ത്യമോ?

പെട്രോള്‍, ഡീസല്‍ വാഹനങ്ങളാകില്ല ഭാവിയിലേതെന്ന് മനസ്സിലാക്കിയ പല നിര്‍മ്മാതാക്കളും, ഇലക്ട്രിക്, സിഎന്‍ജി, ഹൈബ്രിഡ് പതിപ്പിലേക്ക് മാറി തുടങ്ങി. അതേസമയം, രാജ്യത്ത് ബിഎസ്-6 ഡീസല്‍ കാറുകള്‍ക്ക് മികച്ച വില്‍പ്പന നേടാന്‍ സാധിച്ചാല്‍ ഡീസല്‍ വിപണിയിലേക്ക് മടങ്ങി വരുമെന്നാണ് അടുത്തിടെ മാരുതി സുസുകി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ പറഞ്ഞത്. നിലവില്‍ മാരുതിയുടെ മൊത്തം വില്‍പ്പനയില്‍ 23 ശതമാനം ഡീസല്‍ കാറുകളാണ്.

ഇത് ഡീസല്‍ കാറുകളുടെ അന്ത്യമോ?

അതേസമയം ഡീസല്‍ കാറുകളുടെ വില്‍പ്പന തുടരുമെന്നാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. മിക്ക വാഹന നിര്‍മ്മാതാക്കളും ഡീസല്‍ പതിപ്പ് അവസാനിപ്പിക്കുമ്പോള്‍ ആ ശ്രേണിയില്‍ തുടരാന്‍ തന്നെയാണ് ഹ്യുണ്ടായിയുടെ തീരുമാനം. മറ്റ് നിര്‍മ്മാതാക്കള്‍ ഡീസല്‍ പതിപ്പില്‍ നിന്ന കളം ഒഴിയുമ്പോള്‍ വിപണിയില്‍ പ്രതീവര്‍ഷം മൂന്ന് ലക്ഷം കാറുകള്‍ വില്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹ്യുണ്ടായി.

ഇത് ഡീസല്‍ കാറുകളുടെ അന്ത്യമോ?

റിപ്പോര്‍ട്ടുകള്‍ പ്രകാരം തങ്ങളുടെ U2 ഡീസല്‍ എഞ്ചിന്റെ വികസനത്തിനും ബിഎസ് VI നിലവാരത്തിലേക്കുള്ള അപ്പ്ഗ്രഡിനും വേണ്ടിയുള്ള കാര്യങ്ങള്‍ ഒരുവിധം എല്ലാം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി കമ്പനി വ്യക്തമാക്കി. മാരുതി സുസുക്കി ഡിസൈര്‍ കൈയ്യടക്കി വെച്ചിരിക്കുന്ന സ്ഥാനം കൈയ്യാളുക തന്നെയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നതും.

Most Read Articles

Malayalam
English summary
Is This The End For Diesel Cars?. Read more in Malayalam.
Story first published: Tuesday, July 30, 2019, 19:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X