D-മാക്സ് V-ക്രോസ്, MU-X എന്നീ മോഡലുകൾക്ക് 2 ലക്ഷം രൂപ ഡിസ്‌കൗണ്ടുമായി ഇസൂസു

തങ്ങളുടെ വാഹനനിരയിലുടനീളം വൻ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുകയാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഇസൂസു. V-ക്രോസ്, MU-X എന്നിവയുടെ ബേസ് വകഭേതങ്ങൾക്കും D-മാക്സ് , S-ക്യാബ് വാണിജ്യ പതിപ്പുകൾക്കുമാണ് ഈ ഓഫർ. പരിമിത കാലത്തേക്കുള്ള ഈ ഓഫർ 2019 ഒക്ടോബർ 31 വരെ ലഭ്യമാവും.

D-മാക്സ് V-ക്രോസ്, MU-X എന്നീ മോഡലുകൾക്ക് 2 ലക്ഷം രൂപ ഡിസ്‌കൗണ്ടുമായി ഇസൂസു

മോഡലുകളെയും വകഭേതങ്ങളും അനുസരിച്ച് 50,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് ഇസൂസു ആനുകൂല്യങ്ങൾ. വാഹന വ്യവസായം വിൽപ്പന ഇടിവ് നേരിടുന്ന സാഹചര്യത്തിലാണ് നിർമ്മാതാക്കൾ കിഴിവുകൾ നൽകുന്നത്.

D-മാക്സ് V-ക്രോസ്, MU-X എന്നീ മോഡലുകൾക്ക് 2 ലക്ഷം രൂപ ഡിസ്‌കൗണ്ടുമായി ഇസൂസു

ഡിസ്‌കൗണ്ടുകൾ കമ്പനി വാഗ്ദാനം ചെയ്യുമ്പോഴും, ഡീലർഷിപ്പുകൾ ഇപ്പോഴും നിർമ്മാതാക്കളിൽ നിന്ന് ഡിസ്കൗണ്ടിനെക്കുറിച്ച് നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല എന്ന് പറയുന്നു.

D-മാക്സ് V-ക്രോസ്, MU-X എന്നീ മോഡലുകൾക്ക് 2 ലക്ഷം രൂപ ഡിസ്‌കൗണ്ടുമായി ഇസൂസു

ഇസൂസുവിന്റെ കിഴിവുകൾക്ക് ഡീലറുമാർ അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് വിശ്വസിക്കാം. D-മാക്സ് V-ക്രോസ് ലൈഫ്‌സ്റ്റൈൽ പിക്ക്-അപ്പ് ബേസ് പതിപ്പിനും, MU-X എസ്‌യുവിക്കും ഡിസ്കൗണ്ടുകൾ ലഭിക്കാതെ യഥാക്രമം 16.54 ലക്ഷം, 27.35 ലക്ഷം രൂപയാണ് എക്‌സ്‌-ഷോറൂം വില.

D-മാക്സ് V-ക്രോസ്, MU-X എന്നീ മോഡലുകൾക്ക് 2 ലക്ഷം രൂപ ഡിസ്‌കൗണ്ടുമായി ഇസൂസു

വിപുലമായ ഡിസ്‌കൗണ്ടുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാനും ഉത്സവ സീസൺ ആസ്വദിക്കാനും കമ്പനി ആഗ്രഹിക്കുന്നുവെന്ന് ഇസൂസു വക്താവ് പറഞ്ഞു. ആനുകൂല്യങ്ങളും പ്രത്യേക ഓഫറുകളും 2019 ഒക്ടോബർ 31 വരെ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

D-മാക്സ് V-ക്രോസ്, MU-X എന്നീ മോഡലുകൾക്ക് 2 ലക്ഷം രൂപ ഡിസ്‌കൗണ്ടുമായി ഇസൂസു

ഓട്ടോമാറ്റിക് ഗിയർബോസോടുകൂടിയ V-ക്രോസ് D-മാക്സ് Z പ്രസ്റ്റീജ് പതിപ്പ് ഇസൂസു അടുത്തിടെ പുറത്തിറക്കിയിരുന്നു. പിക്ക് അപ്പിന്റെ Z പ്രസ്റ്റീജ് പതിപ്പിന് 19.99 ലക്ഷം രൂപയാണ് വില, Z -ന്റെ ഇടത്തരം പതിപ്പിന് 17 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

Most Read: 2019 ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എംപിവി മോഡലുകൾ

D-മാക്സ് V-ക്രോസ്, MU-X എന്നീ മോഡലുകൾക്ക് 2 ലക്ഷം രൂപ ഡിസ്‌കൗണ്ടുമായി ഇസൂസു

148 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന പുതിയ 1.9 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനാണ് ഇസൂസു V-ക്രോസ് Z പ്രസ്റ്റീജ് പതിപ്പിൽ വരുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റുമായിട്ടാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

Most Read: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് ട്രക്ക് വിപണിയിൽ

D-മാക്സ് V-ക്രോസ്, MU-X എന്നീ മോഡലുകൾക്ക് 2 ലക്ഷം രൂപ ഡിസ്‌കൗണ്ടുമായി ഇസൂസു

D-മാക്സ് V-ക്രോസിന്റെ ബേസ്, മിഡ് വകഭേതങ്ങളിൽ 134 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കുന്ന 2.5 ലിറ്റർ ഡീസൽ എഞ്ചിനാണ് കമ്പനി നൽകിയിരിക്കുന്നത്. ഇരു വകഭേതങ്ങളിലും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ്. എല്ലാ പതിപ്പുകളിലും കമ്പനിയുടെ ‘ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ' ഫോർ വീൽ ഡ്രൈവ് സിസ്റ്റമാണ് അവതരിപ്പിക്കുന്നത്.

Most Read: ഇന്ത്യൻ വിപണിയിൽ പുതിയ അഞ്ച് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി കിയ

D-മാക്സ് V-ക്രോസ്, MU-X എന്നീ മോഡലുകൾക്ക് 2 ലക്ഷം രൂപ ഡിസ്‌കൗണ്ടുമായി ഇസൂസു

നിലവിലുള്ള ഇസൂസു മോഡലുകളിൽ അവതരിപ്പിച്ചിരിക്കുന്ന എല്ലാ എഞ്ചിനുകളും ബിഎസ്-IV കംപ്ലയിന്റാണ്. ഔദ്യോഗിക പ്രസ്താവനകളൊന്നും ഇല്ലെങ്കിലും, 2020 ഏപ്രിൽ സമയപരിധിക്ക് മുമ്പായി എഞ്ചിനുകൾ ബിഎസ്-VI പെരുമാറ്റ ചട്ടങ്ങൾക്ക് വിധേയമായി ഇസൂസു പരിഷ്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu Discount Offers: D-Max V-Cross & MU-X Offered With Discounts Of Upto 2 Lakh. Read more Malayalam.
Story first published: Tuesday, September 24, 2019, 17:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X