YouTube

നവംബറില്‍ 100 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഇസൂസു

2019 നവംബറില്‍ 100 യൂണിറ്റുകളുടെ വില്‍പ്പനയുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസൂസു. MU-X എസ്‌യുവിയുടെ 52 യൂണിറ്റും, V-ക്രോസ് പിക്കഅപ്പ് ട്രക്കിന്റെ 48 യൂണിറ്റുമാണ് നവംബറില്‍ വിറ്റഴിച്ചത്.

നവംബറില്‍ 100 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഇസൂസു

ആഭ്യന്തര വിപണിയില്‍ ടോയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര ആള്‍ട്യുറാസ് 4G എന്നിവരാണ് MU-X -ന്റെ എതിരാളികള്‍. 27.31 ലക്ഷം രൂപ മുതല്‍ 29.27 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

നവംബറില്‍ 100 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഇസൂസു

അതേസമയം 16.50 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് D-മാക്‌സ് V-ക്രോസിന്റെ വിപണിയിലെ വില. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ Z-പ്രസ്റ്റീജ് എന്നൊരു പതിപ്പിനെ കൂടി കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ മാസമാണ് പുതുതലമുറ D-മാക്‌സ് V-ക്രോസ് ആഗോളതലത്തില്‍ അവതരിപ്പിച്ചത്.

നവംബറില്‍ 100 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഇസൂസു

നിലവില്‍ ബിഎസ് VI മോഡലുകളെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഈ വര്‍ഷം അവസാനത്തോടെ ബിഎസ് IV ശ്രേണിയിലെ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ബിഎസ് VI ശ്രേണിയിലെ വാഹനങ്ങള്‍ വിപുലപ്പെടുത്താനാണ് കമ്പനി ശ്രമിക്കുന്നത്.

നവംബറില്‍ 100 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഇസൂസു

ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബിഎസ് IV ശ്രേണിയിലെ മോഡലുകള്‍ക്ക് വന്‍ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനം വരെ ഓഫറുകള്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. ബിഎസ് VI മോഡലുകള്‍ വിപണിയില്‍ എത്തുന്നതോടെ വിലയില്‍ വര്‍ധനവ് ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു.

നവംബറില്‍ 100 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഇസൂസു

ബിഎസ് VI മോഡലുകളായ D-മാക്സ് V-ക്രോസ്, MU-X എസ്‌യുവി മോഡലുകളുടെ വില 3 ലക്ഷം രൂപ മുതല്‍ 4 ലക്ഷം രൂപ വരെ വര്‍ധിച്ചേക്കാം. വാണിജ്യ ശ്രേണിയിലെ മോഡലുകളായ D-മാക്സ് റെഗുലര്‍ ക്യാബ്, D-മാക്സ് S-CAB എന്നീ മോഡലുകളുടെ വില 1 ലക്ഷം രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെയായി വര്‍ധിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നവംബറില്‍ 100 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഇസൂസു

ഇന്ത്യയില്‍ വളരെയധികം ജനപ്രീതി ലഭിച്ച ആദ്യത്തെ പിക്ക്അപ്പ് ട്രക്കാണ് ഇസൂസു D-മാക്സ് V-ക്രോസ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജൂണില്‍ V-ക്രോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ഇസൂസു അവതരിപ്പിച്ചിരുന്നു. റഗുലര്‍ കാബ്, സ്പേസ് കാബ്, ക്ര്യൂ കാബ് എന്നീ വകഭേദങ്ങളിലാണ് പുതിയ D-മാക്സിനുള്ളത്.

Most Read: അടിമുടി മാറ്റത്തോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

നവംബറില്‍ 100 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഇസൂസു

രൂപത്തിലും മറ്റും ഇതില്‍നിന്നും ചെറിയ ചില മാറ്റങ്ങളോടെയാണ് പുതിയ വാഹനത്തിന്റെ വരവ്. വലിയ ഗ്രില്‍, ബൈ-എല്‍ഇഡി ഹെഡ്ലാമ്പുകള്‍, വ്യത്യസ്തമായ ഇന്റഗ്രേറ്റഡ് ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയാണ് വാഹനത്തെ വ്യത്യസ്തനാക്കുന്നത്.

Most Read: സെഡാന്‍ ശ്രേണി കൈയ്യടക്കി മാരുതി ഡിസയര്‍

നവംബറില്‍ 100 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഇസൂസു

18 ഇഞ്ച് മള്‍ട്ടി സ്പോക്ക് അലോയി വീല്‍, ബ്രൗണ്‍ ആന്‍ഡ് ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ-ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റം, എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയാണ് അകത്തളത്തിലെ സവിശേഷതകള്‍.

Most Read: എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

നവംബറില്‍ 100 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഇസൂസു

150 bhp കരുത്തും 350 Nm torque ഉം നല്‍കുന്ന 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 190 bhp കരുത്തും 450 Nm torque ഉം നല്‍കുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് D-മാക്സിന്റെ കരുത്ത്.

നവംബറില്‍ 100 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഇസൂസു

ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ് ഓപ്ഷന്‍. നിലവില്‍ 1.9 ലിറ്റര്‍ D-മാക്സാണ് ഇന്ത്യയിലുള്ളത്. പുതുതലമുറ മോഡല്‍ വൈകാതെ ഇന്ത്യയിലേക്കുമെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu Sold 100 Cars In Nov 2019 In India. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X