ബി‌എസ്‌-VI മോഡലുകളെ അടുത്ത വർഷം ആദ്യം വിപണിയിലെത്തിക്കുമെന്ന് ഇസൂസു

അടുത്ത വർഷം ആദ്യം ബി‌എസ്‌-VI കംപ്ലയിന്റ് മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഇസൂസു മോട്ടോർസ് ഇന്ത്യ അറിയിച്ചു. 2019 ഡിസംബറോടെ ബിഎസ്-IV മോഡലുകളുടെ ഉത്പാദനം നിർത്തലാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ബി‌എസ്‌-VI മോഡലുകളെ അടുത്ത വർഷം ആദ്യം വിപണിയിലെത്തിക്കുമെന്ന് ഇസൂസു

2020 ൽ ആദ്യ രണ്ട് മാസത്തിനുള്ളിൽ ബിഎസ്-VI കംപ്ലയിന്റ് ഇസൂസു വാഹനങ്ങളാണ് ഇന്ത്യയിൽ വിപണിയിലെത്തുന്നതെന്ന് ബ്രാൻഡ് പറയുന്നു. പുതിയ മലിനീകരണ മാനദണ്ഡങ്ങളിലേക്ക് പരിഷ്ക്കരിക്കുന്നതിനാൽ ഇന്ത്യൻ വിപണിയിൽ മോഡലുകൾക്ക് വില വർധനവ് ഉണ്ടാകുമെന്ന കാര്യം വ്യക്തമാണ്.

ബി‌എസ്‌-VI മോഡലുകളെ അടുത്ത വർഷം ആദ്യം വിപണിയിലെത്തിക്കുമെന്ന് ഇസൂസു

ഇസൂസു നിലവിൽ ഡി-മാക്സ് റെഗുലർ ക്യാബ്, ഡി-മാക്സ് എസ്-ക്യാബ്, MU-X, റേഞ്ച്-ടോപ്പിംഗ് വി-ക്രോസ് ഡി-മാക്സ് എസ്‌യുവികൾ എന്നീ മോഡലുകളാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കളിൽ നിന്നും ഇന്ത്യൻ വിപണിയിൽ എത്തുന്നത്. മോഡലുകളെ ആശ്രയിച്ച് റേഞ്ച് ടോപ്പിംഗ് വകഭേദങ്ങൾക്ക് വില ഒരു ലക്ഷം രൂപ മുതൽ 4 ലക്ഷം രൂപ വരെ ഉയരുമെന്ന് കമ്പനി വ്യക്തമാക്കി.

ബി‌എസ്‌-VI മോഡലുകളെ അടുത്ത വർഷം ആദ്യം വിപണിയിലെത്തിക്കുമെന്ന് ഇസൂസു

നിലവില്‍ ബിഎസ് IV ശ്രേണിയിലുള്ള വാഹനങ്ങള്‍ക്ക് കിഴിവുകളും ആനുകൂല്യങ്ങളും നല്‍കിയാണ് വിപണിയിലെത്തിക്കുന്നത്. ഈ വര്‍ഷം അവസാനം വരെ ഈ ഓഫറുകള്‍ ഈ മോഡലുകള്‍ക്ക് ലഭ്യമാകുമെന്നും ഇസൂസു അറിയിച്ചിട്ടുണ്ട്.

ബി‌എസ്‌-VI മോഡലുകളെ അടുത്ത വർഷം ആദ്യം വിപണിയിലെത്തിക്കുമെന്ന് ഇസൂസു

പുതിയ നിയമങ്ങളുടെ തുടർച്ചായി ഉപഭോക്താക്കൾക്കിടയിൽ അനിശ്ചിതത്വത്തിന്റെ ഒരു അന്തരീക്ഷം നിലനിൽക്കുന്നുണ്ട്. സർക്കാർ പ്രഖ്യാപന പ്രകാരം 2020 മാർച്ച് 31 ന് മുമ്പോ അതിന് മുമ്പോ വാങ്ങിയ ബിഎസ്-IV വാഹനങ്ങൾ ബിഎസ്-VI മാനദണ്ഡങ്ങൾ നടപ്പാക്കിയ ശേഷവും നിരത്തുകളിൽ എത്തും. എന്നാൽ ഉത്പാദനവും വിൽപ്പനയും മാത്രമാണ് നിരോധിക്കുക എന്ന് ഇസൂസു മോട്ടോർസ് ഇന്ത്യ വക്താവ് ക്യാപ്റ്റൻ ശങ്കർ ശ്രീനിവാസ് പറഞ്ഞു.

ബി‌എസ്‌-VI മോഡലുകളെ അടുത്ത വർഷം ആദ്യം വിപണിയിലെത്തിക്കുമെന്ന് ഇസൂസു

പ്രധാനമായും എഞ്ചിനും മറ്റ് മെക്കാനിക്കൽ ഘടകങ്ങളും ബി‌എസ്-VI-ലേക്ക് ഉയർത്തുന്നതാണ് വില വർധനവിന് കാരണം. പെട്രോൾ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡീസൽ എഞ്ചിനുകൾക്ക് ഉയർന്ന വില വർധനവ് ഉണ്ടാകും.

Most Read: വാഗൺആർ ബിഎസ്-VI 1.0 പെട്രോൾ മോഡൽ അവതരിപ്പിച്ച് മാരുതി

ബി‌എസ്‌-VI മോഡലുകളെ അടുത്ത വർഷം ആദ്യം വിപണിയിലെത്തിക്കുമെന്ന് ഇസൂസു

നിലവിൽ കമ്പനിയുടെ ഇന്ത്യൻ ഉൽപ്പന്ന നിരയിലെ ഏറ്റവും ഉയർന്ന മോഡലാണ് ഇസൂസു വി-ക്രോസ് ഡി-മാക്സ്. വി-ക്രോസ് ഡി-മാക്സിന് 3.5 ലക്ഷം രൂപ മതൽ 4 ലക്ഷം രൂപ വരെയായിരിക്കും വർധനവ് ഉണ്ടാവുക. നിലവിൽ ഈ എസ്‌യുവിയ്ക്ക് 16.54 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

Most Read: ചെറു ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ടൊയോട്ട

ബി‌എസ്‌-VI മോഡലുകളെ അടുത്ത വർഷം ആദ്യം വിപണിയിലെത്തിക്കുമെന്ന് ഇസൂസു

രണ്ട് ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായാണ് ഇസൂസു വി-ക്രോസ് ഡി-മാക്സ് വിപണിയിലെ്തുന്നത്. ആദ്യത്തെ 1.9 ലിറ്റർ യൂണിറ്റ് 3600 rpm-ൽ 150 bhp കരുത്തും 1800 rpm-ൽ 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു. രണ്ടാമത്തെ 2.5 ലിറ്റർ ഡീസൽ എഞ്ചിൻ 3600 rpm-ൽ 134 bhp കരുത്തും 1800 rpm-ൽ 320 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

Most Read: ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്ന ഹ്യുണ്ടായിയുടെ അഞ്ച് കാറുകൾ

ബി‌എസ്‌-VI മോഡലുകളെ അടുത്ത വർഷം ആദ്യം വിപണിയിലെത്തിക്കുമെന്ന് ഇസൂസു

1.9 ലിറ്റർ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഗ്ദാനം ചെയ്യുന്നത്. 2.5 ലിറ്റർ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ ഗീയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. രണ്ട് എഞ്ചിനുകളും ഓൾ വീൽ ഡ്രൈവുമായാണ് എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu To Introduce BS-VI Models In India By Early 2020. Read more Malayalam
Story first published: Sunday, November 24, 2019, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X