2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഡിസംബർ നാലിന് ഇന്ത്യൻ വിപണിയിലെത്തും

ബ്രിട്ടീഷ് ആഢംബര വാഹന നിർമ്മാതാക്കളായ ജാഗ്വർ തങ്ങളുടെ പ്രീമിയം സെഡാൻ മോഡലായ XE-യുടെ ഫെയിസ്‌ലിഫ്റ്റ്‌ മോഡലിനെ ഡിസംബർ നാലിന് ഇന്ത്യൻ വിപണിയിലെത്തിക്കും.

2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഡിസംബർ നാലിന് ഇന്ത്യൻ വിപണിയിലെത്തും

ഈ വർഷം ഫെബ്രുവരിയിലാണ് ജാഗ്വർ XE-യുടെ ഫെയിസ്‌ലിഫ്റ്റ്‌ മോഡൽ ആഗോളതലത്തിൽ അരങ്ങേറിയത്. ഇപ്പോൾ, 2020 XE ഫെയിസ്‌ലിഫ്റ്റ്‌ 2019 ഡിസംബർ നാലിന് ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് ജാഗ്വർ ഇന്ത്യ സ്ഥിരീകരിച്ചു.

2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഡിസംബർ നാലിന് ഇന്ത്യൻ വിപണിയിലെത്തും

2020 ജാഗ്വർ XE ഫെയ്‌സ്‌ലിഫ്റ്റിന് സ്‌പോർട്‌സ് വിഷ്വൽ പരിഷ്ക്കരണങ്ങൾ, പെർഫോമൻസ് നൂതന എയറോഡൈനാമിക്സും ഒഴിവാക്കിക്കൊണ്ടുള്ള മസ്ക്കുലർ രൂപമാണ് വാഹനത്തിന് നൽകിയിരിക്കുന്നതെന്ന് ജാഗ്വർ പറയുന്നു. സ്റ്റൈലിംഗ് മാറ്റങ്ങൾ വിപുലമല്ലെങ്കിലും വാഹന നിർമ്മാതാക്കളുടെ നിരയിലെ എഫ്-ടൈപ്പ്, ഇ-പേസ് മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് ചെയിതിരിക്കുന്നത്.

2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഡിസംബർ നാലിന് ഇന്ത്യൻ വിപണിയിലെത്തും

2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റിന് പുതുക്കിയ ഗ്രില്ലും ഹെഡ്‌ലാമ്പുകളും ലഭിക്കുന്നു. ഹെഡ്‌ലാമ്പുകൾ ഇപ്പോൾ 12 mm ലീനിയറാണ്. പുതിയ ജെ-ബ്ലേഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഇത് ഇപ്പോൾ എല്ലാ ജാഗ് മോഡലുകളിലും സ്റ്റാൻഡേർഡായി ലഭിക്കുന്നു. കൂടാതെ ഫെയിസ്‌ലിഫ്റ്റ് മോഡലിന്റെ ബമ്പറിലെ എയർ ഇൻ‌ടേക്കുകൾ‌ വലുതാണ്. പ്രത്യേകിച്ചും ആർ‌-ഡൈനാമിക് വകഭേദത്തിൽ.

2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഡിസംബർ നാലിന് ഇന്ത്യൻ വിപണിയിലെത്തും

പിൻ‌ ബമ്പറിന് അണ്ടർ‌ബോഡി ഡിഫ്യൂസർ ഉപയോഗിച്ച് ബ്ലാക്ക് നിറത്തിൽ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം അലോയ് വീൽ ഡിസൈനും നവീകരിച്ചിട്ടുണ്ട്. ഇത് മുമ്പത്തേതിനേക്കാൾ മികച്ചതായി കാണപ്പെടുന്നു. എൽ‌ഇഡി ടെയിൽ‌ ലൈറ്റുകൾ‌ക്ക് കൂടുതൽ ഷാർപ്പ് ലുക്ക് ലഭിക്കുന്നു. ഇവയെല്ലാം നിലവിലുള്ള മോഡലിനേക്കാൾ‌ ഫെയിസ്‌ലിഫ്റ്റിനെ മനോഹരമാക്കുന്നു.

2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഡിസംബർ നാലിന് ഇന്ത്യൻ വിപണിയിലെത്തും

2020 XE ഫെയിസ്‌ലിഫ്റ്റിന്റെ ഇന്റീരിയറിലും ധാരാളം മാറ്റങ്ങൾ ജാഗ്വർ വാഗ്ദാനം ചെയ്യുന്നു. പരിഷ്ക്കരണങ്ങൾ വിപുലമാണ്, കൂടാതെ സെന്റർ കൺസോളിനായി ഇരട്ട ടച്ച്സ്ക്രീൻ സിസ്റ്റവും ലഭിക്കുന്നു. ടച്ച് പ്രോ ഡ്യുവോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ക്യാബിനിലേക്ക് ഒരു ഫ്യൂച്ചറിസ്റ്റ് ടച്ച് നൽകുന്നു. ഇത് പുതിയ ലാൻഡ് റോവറിന്റേതിന് സമാനമാണ്.

Most Read: Q7 എസ്‌യുവിയുടെ ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങി ഔഡി

2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഡിസംബർ നാലിന് ഇന്ത്യൻ വിപണിയിലെത്തും

10.2 ഇഞ്ച് ടോപ്പ് സ്ക്രീൻ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകൾ, നാവിഗേഷൻ എന്നിവയും അതിലേറെയും XE ഫെയിസ്‌ലിഫ്റ്റിലുണ്ട്. പുൾ-പുഷ് നോബുകളുള്ള ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം സവിശേഷതയാണ്. എഫ്-ടൈപ്പ്, ഇ-പേസ് എന്നിവയിൽ നിന്നുള്ള പിസ്റ്റൾ ഗ്രിപ്പ് ഗിയർ സെലക്ടറുമായാണ് ക്യാബിൻ വരുന്നത്.

Most Read: ഔഡി A4 ഫെയിസ്‌ലിഫ്റ്റ്‌ അവതരിപ്പിച്ചു- വില 41.49 ലക്ഷം മുതൽ

2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഡിസംബർ നാലിന് ഇന്ത്യൻ വിപണിയിലെത്തും

2.0 ലിറ്റർ ഇൻജെനിയം പെട്രോൾ, ഡീസൽ എഞ്ചിനുകൾ എന്നിവ 247, 296 bhp കരുത്ത് ഉള്ളവയാണ്. എല്ലാ എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ജാഗ്വാര്‍ സീക്വെന്‍ഷ്യല്‍ ഷിഫ്റ്റ്, ഓള്‍ സര്‍ഫേസ് പ്രോഗ്രസ് കണ്‍ട്രോള്‍ എന്നിവയുടെ പിന്തുണയും ഗിയർബോക്സിനുണ്ട്.

Most Read: മഹീന്ദ്ര മറാസോയെ അടിസ്ഥാനമാക്കി ഫോർഡ് എംപിവി ഒരുങ്ങുന്നു

2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഡിസംബർ നാലിന് ഇന്ത്യൻ വിപണിയിലെത്തും

വാഹനത്തിന്റെ വിലയെക്കുറിച്ച് സൂചനകളൊന്നും ഇപ്പോൾ ലഭ്യമല്ല. എങ്കിലും ഏകദേശം 47 ലക്ഷം മുതൽ 55 ലക്ഷം രൂപ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷ.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
2020 XE facelift will launch in India on December 4 2019. Read more Malayalam
Story first published: Friday, November 8, 2019, 19:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X