ജയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 വിറ്റത് 45 കോടി രൂപയ്ക്ക്

ജയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 കാര്‍ ലേലത്തില്‍ വിറ്റു. ജയിംസ് ബോണ്ടിന്റെ ചിത്രങ്ങളില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 -നോട് ആരാധകര്‍ക്ക് ഒരു പ്രത്യേക ആരാധന തന്നെയുണ്ടായിരുന്നു.

ജയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 വിറ്റത് 45 കോടി രൂപയ്ക്ക്

1965 കാലഘത്തില്‍ വിസ്മയം തീര്‍ത്ത ഈ വാഹനമാണ് കഴിഞ്ഞ ദിവസം ലേലം ചെയ്തത്. അതും റെക്കോഡ് വിലയ്ക്ക്. 45 കോടി രൂപയ്ക്കാണ് കാലിഫോര്‍ണിയയില്‍ നടന്ന വിന്റേജ് കാര്‍ ലേലത്തില്‍ ഈ വാഹനം വിറ്റുപോയത്. ബ്രിട്ടണില്‍ നിന്നുള്ള രാഷ്ട്രീയ നേതാവാണ് ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

ജയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 വിറ്റത് 45 കോടി രൂപയ്ക്ക്

1965 -ല്‍ പുറത്തിറങ്ങിയ തണ്ടര്‍ബോള്‍ എന്ന ജെയിംസ് ബോണ്ട് ചിത്രത്തിലാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 എന്ന വാഹനം ഉപയോഗിച്ചത്. എന്നാല്‍, ഷൂട്ടിന് ഉപയോഗിച്ച വാഹനമല്ല, മറിച്ച് ഈ സിനിമയുടെ പ്രൊമോഷനും മറ്റുമായി ഉപയോഗിച്ച വാഹനമാണ് ഇപ്പോള്‍ ലേലം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 വിറ്റത് 45 കോടി രൂപയ്ക്ക്

2012 -ല്‍ പുറത്തിറങ്ങിയ സ്‌കൈഫാള്‍, 2015 -ലെ സ്പെക്ട്രെ എന്നീ സിനിമകളിലുള്‍പ്പെടെ 11 -ഓളം ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ ഈ കാര്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗോള്‍ഡ്ഫിങ്കര്‍ എന്ന സിനിമയ്ക്ക് ശേഷം ബ്രിട്ടീഷ് രഹസ്യാന്വേഷകരുടെ വാഹനമായും DB5 ഉപയോഗിച്ചിരുന്നു.

ജയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 വിറ്റത് 45 കോടി രൂപയ്ക്ക്

അതേസമയം അടുത്തിടെയാണ് ലോകപ്രശസ്ത ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ എത്തിയത്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 -ന്റെ ഗ്രാന്‍ഡ് ടൂറാണ് വീണ്ടും ഉത്പാദത്തിന് സജ്ജമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ജയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 വിറ്റത് 45 കോടി രൂപയ്ക്ക്

ലോകത്തെ ഏറ്റവും പ്രശസ്തമായ കാറെന്നാണ് DB5 ഗ്രാന്‍ഡ് ടൂറിനുള്ള വിശേഷണം. എന്നാല്‍ മോഡലിന്റെ 25 യൂണിറ്റുകള്‍ മാത്രമേ വിപണിയില്‍ എത്തുകയുള്ളു. ന്യൂപോര്‍ട്ട് പാഗ്നലില്‍ സ്ഥിതി ചെയ്യുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ വര്‍ക്ക്‌സില്‍ നിന്നാണ് വാഹനം നിരത്തിലെത്തുന്നത്.

ജയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 വിറ്റത് 45 കോടി രൂപയ്ക്ക്

ഇതേ നിര്‍മാണ ശാലയില്‍ നിന്നുമാണ് ജയിംസ് ബോണ്ട് ചിത്രങ്ങള്‍ക്കുള്ള മോഡലുകളെയും കമ്പനി പുറത്തെത്തിച്ചിരുന്നത്. ജയിംസ് ബോണ്ട് ഉപയോഗിച്ച DB5 ഗ്രാന്‍ഡ് ടൂററിനെ അനുകരിച്ച് എല്ലാവിധ ആധുനിക സംവിധാനങ്ങളും പുതിയ മോഡലുകളില്‍ ഉള്‍പ്പെടുത്തിയേക്കും.

Most Read: ദുബൈ പൊലീസിന്റെ ആഡംബര കാറുകള്‍

ജയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 വിറ്റത് 45 കോടി രൂപയ്ക്ക്

എഞ്ചിന്‍ നിരയില്‍ മാറ്റം ഉണ്ടായിരിക്കില്ല. 4.0 ലിറ്റര്‍ സ്ട്രെയിറ്റ് സിക്സ് എഞ്ചിന്‍ തന്നെ പുതിയ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ഗ്രാന്‍ഡ് ടൂററുകളിലും തുടരും. എഞ്ചിന് 282 bhp കരുത്തും 380 Nm torque ഉം സൃഷ്ടിക്കും. അഞ്ചു സ്പീഡ് ZF ഗിയര്‍ബോക്സാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തുക.

Most Read: ഇന്ത്യയില്‍ C-HR ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പാക്കാനൊരുങ്ങി ടൊയോട്ട

ജയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 വിറ്റത് 45 കോടി രൂപയ്ക്ക്

7.1 സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. മണിക്കൂറില്‍ 230 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത. ലിമിറ്റഡ് എഡീഷനായതുകൊണ്ട് തന്നെ വാഹനത്തിന് വിലയില്‍ കാര്യമായ മാറ്റം തന്നെ പ്രതീക്ഷിക്കാം.

Most Read: പുതുതലമുറ പോളോ ഇന്ത്യന്‍ വിപണില്‍ എത്തിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ജയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 വിറ്റത് 45 കോടി രൂപയ്ക്ക്

2.75 മില്യണ്‍ പൗണ്ടോളം പുതിയ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ഗ്രാന്‍ഡ് ടൂറിന് വില ഉയര്‍ന്നേക്കാം. ഇന്ത്യയില്‍ വാഹനം കൊണ്ടുവരണമെങ്കില്‍ ഏകദേശം 24.6 കോടി (നികുതി കൂടാതെ) രൂപ വരെ വാഹനത്തിന് നല്‍കേണ്ടി വരും.

Most Read Articles

Malayalam
English summary
James Bonds original Aston Martin DB5 sells for 6385000 dollar. Read more in Malayalam.
Story first published: Monday, August 19, 2019, 18:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X