ഇതാണ് ജാവ ബൈക്കുകളുടെ ഔദ്യോഗിക ആക്‌സസറികള്‍ — വീഡിയോ

നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക്ക് ലെജന്‍ഡ്‌സ് കമ്പനി പുതിയ ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകളുടെ വിതരണം തുടങ്ങി. രാജ്യത്ത് നൂറ് ജാവ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ബുക്കിങ് ക്രമം അനുസരിച്ച് മാത്രമേ ഉപഭോക്താക്കള്‍ക്ക് ബൈക്കുകള്‍ ലഭിക്കുകയുള്ളൂ.

ഇതാണ് ജാവ ബൈക്കുകളുടെ ഔദ്യോഗിക ആക്‌സസറികള്‍ — വീഡിയോ

ഇതുവരെ 150 ജാവ ബൈക്കുകള്‍ മധ്യപ്രദേശിലെ പിതാംബൂര്‍ ശാലയില്‍ നിന്നും പുറത്തുവന്നെന്നാണ് കണക്ക്. എന്നാല്‍ ഇതില്‍ ഭൂരിപക്ഷം യൂണിറ്റുകളും ഡീലര്‍ഷിപ്പുകളില്‍ പ്രദര്‍ശനത്തിനും ടെസ്റ്റ് റൈഡിനും അനുവദിച്ചവയാണ്. പുതിയ ജാവ ബൈക്കുകള്‍ എങ്ങനെയുണ്ടെന്നറിയാന്‍ ബൈക്ക് പ്രേമികള്‍ അക്ഷമയോടെ കാത്തുനില്‍ക്കവെ, ജാവ മോഡലുകളുടെ ഔദ്യോഗിക ആക്‌സസറി വിവരങ്ങള്‍ ഛണ്ഡീഗഡിലെ ഒരു ഡീലര്‍ഷിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

ഇതാണ് ജാവ ബൈക്കുകളുടെ ഔദ്യോഗിക ആക്‌സസറികള്‍ — വീഡിയോ

ആക്‌സസറികള്‍ മുഴുവന്‍ ഘടിപ്പിച്ച ജാവ ഫോര്‍ട്ടി ടൂവിന്റെ വീഡിയോ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടു. ക്രാഷ് ഗാര്‍ഡ്, സാരി ഗാര്‍ഡ്, പിന്‍ സീറ്റ് യാത്രികനായുള്ള ബാക്ക്‌റെസ്റ്റ്, ലഗ്ഗേജ് കാരിയര്‍ ഉള്‍പ്പെടുന്ന ഒരുപിടി ആക്‌സസറികള്‍ ജാവ ഫോര്‍ട്ടി ടൂവില്‍ കാണാം. ഇതേസമയം, അവതരണ സമയത്ത് കണ്ടതുപോലെ ഹാന്‍ഡില്‍ബാറിന് അറ്റത്തുള്ള മിററുകള്‍ ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡ് വിശേഷമായി ഒരുങ്ങുന്നില്ല.

ഇതാണ് ജാവ ബൈക്കുകളുടെ ഔദ്യോഗിക ആക്‌സസറികള്‍ — വീഡിയോ

ആവശ്യമെങ്കില്‍ ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ ഈ മിററുകള്‍ കമ്പനി ലഭ്യമാക്കും. ജാവ ഫോര്‍ട്ടി ടൂവില്‍ സെന്റര്‍ സ്റ്റാന്റും ആക്‌സസറിയാണെന്ന കാര്യം ശ്രദ്ധേയം. ബൈക്കില്‍ ടാക്കോമീറ്ററില്ല. ഔദ്യോഗിക ആക്‌സസറികളുടെ വിലസൂചിക ജാവ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ.

Most Read: ജാവയ്ക്ക് ബുള്ളറ്റിന്റെ മുഴക്കമില്ലെന്ന് പരാതി, എളുപ്പ വഴി കണ്ടെത്തി ഉടമ — വീഡിയോ

ഇതാണ് ജാവ ബൈക്കുകളുടെ ഔദ്യോഗിക ആക്‌സസറികള്‍ — വീഡിയോ

ആക്‌സസറികള്‍ക്ക് പുറമെ ഹെല്‍മറ്റ്, സാഡില്‍ബാഗുകള്‍, ടീ ഷര്‍ട്ടുകള്‍, ജാക്കറ്റുകള്‍, ബാഗുകള്‍ തുടങ്ങിയ നിരവധി ജാവാ ബ്രാന്‍ഡ് ഉത്പന്നങ്ങളും ഡീലര്‍ഷിപ്പുകള്‍ വില്‍ക്കും. ഇതേസമയം, ബൈക്കുകളുടെ വിതരണം ഇഴയുകയാണെന്ന വിമര്‍ശനം സമൂഹ മാധ്യമങ്ങളില്‍ ഉയരവെ, സെപ്തംബര്‍ 29 -നകം ബൈക്കുകള്‍ മുഴുവന്‍ നല്‍കിത്തീര്‍ക്കുമെന്ന് ജാവ മോട്ടോര്‍സൈക്കിള്‍സ് കഴിഞ്ഞ ദിവസം ഉറപ്പുനല്‍കിയിട്ടുണ്ട്.

ഇതാണ് ജാവ ബൈക്കുകളുടെ ഔദ്യോഗിക ആക്‌സസറികള്‍ — വീഡിയോ

ഇതിന്റെ ഭാഗമായി പിതാംബൂര്‍ ശാലയില്‍ ബൈക്കുകളുടെ ഉത്പാദനം കൂട്ടാന്‍ കമ്പനി തീരുമാനിച്ചു. ബാഹുല്യം കണക്കിലെടുത്ത് പുതുതായി ജാവ ബൈക്കുകള്‍ ബുക്ക് ചെയ്യുന്നവരോട് ഡിസംബര്‍ വരെ കാക്കണമെന്നാണ് ഡീലര്‍ഷിപ്പുകളുടെ നല്‍കുന്ന നിര്‍ദ്ദേശം. കഴിഞ്ഞ നവംബറിലാണ് ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിച്ചത്.

ഇതാണ് ജാവ ബൈക്കുകളുടെ ഔദ്യോഗിക ആക്‌സസറികള്‍ — വീഡിയോ

1.55 ലക്ഷം രൂപയ്ക്ക് ജാവും 1.64 ലക്ഷം രൂപയ്ക്ക് ജാവ ഫോര്‍ട്ടി ടൂവും വില്‍പ്പനയ്ക്ക് അണിനിരക്കുന്നു. എന്നാല്‍ ബൈക്കുകളുടെ ഇരട്ട ചാനല്‍ എബിഎസ് പതിപ്പിന് വില കൂടും. 1.64 ലക്ഷം, 1.73 ലക്ഷം എന്നിങ്ങനെയാണ് ഇരട്ട ചാനല്‍ എബിഎസ് സുരക്ഷയുള്ള ജാവ, ജാവ ഫോര്‍ട്ടി ടൂ മോഡലുകള്‍ക്ക് വില.

Most Read: ഈ ബൈക്കിന് ബുള്ളറ്റിനെക്കാൾ ശബ്ദം എങ്ങനെ? കവാസാക്കി നിഞ്ചയെ പൂട്ടി പൊലീസ്

അതായത് ഒറ്റ ചാനലുള്ള എബിഎസ് പതിപ്പിനെ അപേക്ഷിച്ച് ഇരട്ട ചാനല്‍ എബിഎസ് പതിപ്പിന് 9,000 രൂപ അധികം. 293 സിസി ഒറ്റ സിലിണ്ടര്‍ DOHC എഞ്ചിനാണ് ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകളുടെ ഹൃദയം. ലിക്വിഡ് കൂളിങ് സംവിധാനം എഞ്ചിനുണ്ട്. 27 bhp കരുത്തും 28 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. ഗിയര്‍ബോക്‌സ് ആറു സ്പീഡാണ്. 37.5 കിലോമീറ്ററാണ് ARAI ടെസ്റ്റില്‍ ജാവ ബൈക്കുകള്‍ കാഴ്ച്ചവെച്ചിട്ടുള്ളത്.

Source: Amal Puthenkudy

Most Read Articles

Malayalam
English summary
Jawa Bike Official Accessories. Read in Malayalam.
Story first published: Saturday, April 27, 2019, 15:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X