കോമ്പസ് ഏഴ് സീറ്റർ ഉടൻ പുറത്തിറക്കാനൊരുങ്ങി ജീപ്പ്

ആന്തരികമായി ലോ D / പ്രോജക്റ്റ് 598 എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന ജീപ്പ് കോമ്പസിന്റെ ഏഴ് സീറ്റർ പതിപ്പ് വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.

കോമ്പസ് ഏഴ് സീറ്റർ ഉടൻ പുറത്തിറക്കാനൊരുങ്ങി ജീപ്പ്

അടിസ്ഥാനപരമായി ഇത് കോമ്പസിന്റെ അഞ്ച് സീറ്ററിന്റെ നീട്ടിയ പതിപ്പാണ്. ഇതിനർത്ഥം കോമ്പസിന്റെ 2,636 mm വീൽബേസ് മാറ്റമില്ലാതെ തുടരുമെന്നാണ്, എന്നാൽ ഏഴ് സീറ്റർ പതിപ്പിൽ ദൈർഘ്യമേറിയ ഓവർഹാംഗ് ഫീച്ചർ ചെയ്യും, ഇത് മൂന്നാം നിര സീറ്റുകൾക്ക് ഇടം ഒരുക്കും.

കോമ്പസ് ഏഴ് സീറ്റർ ഉടൻ പുറത്തിറക്കാനൊരുങ്ങി ജീപ്പ്

അഞ്ച് സീറ്റർ കോമ്പസിന് അടുത്ത വർഷം ഒരു ഫെയ്‌സ്‌ലിഫ്റ്റ്‌ ലഭിക്കുമെന്നതിനാൽ, ജീപ്പ് 598 ഈ ഫെയ്‌സ്‌ലിഫ്റ്റിനെ ആസേപദമാക്കി അടിസ്ഥാനപരമായി കുറച്ച് മാറ്റങ്ങളോടും സവിശേഷതകളോടും കമ്പനി പുറത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

കോമ്പസ് ഏഴ് സീറ്റർ ഉടൻ പുറത്തിറക്കാനൊരുങ്ങി ജീപ്പ്

ഏഴ് സീറ്റർ ജീപ്പ് കോമ്പസിൽ പുനർരൂപകൽപ്പന ചെയ്ത മുൻ,പിൻ ബമ്പറുകൾ, പുതിയ ഹെഡ്ലൈറ്റുകൾ, ടെയിൽ ലാമ്പുകൾ, പരിഷ്കരിച്ച ഇന്റീരിയറുകൾ എന്നിവയ്ക്കൊപ്പം നിലവിലെ അഞ്ച് സീറ്റർ മോഡലിനേക്കാൾ കുറച്ച് കൂടി സവിശേഷതകളും നിർമ്മാതാക്കൾ ഉൾപ്പെടുത്താം.

കോമ്പസ് ഏഴ് സീറ്റർ ഉടൻ പുറത്തിറക്കാനൊരുങ്ങി ജീപ്പ്

2020 ജീപ്പ് കോമ്പസിന് പുതിയ ബിഎസ് VI 1.3 ലിറ്റർ ഫയർഫ്ലൈ ടർബോചാർജ്ഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാവും കരുത്ത് പകരുന്നത്. മാനുവൽ അല്ലെങ്കിൽ ഡ്യുവൽ ഡ്രൈ ക്ലച്ച് ട്രാൻസ്മിഷൻ (DDCT), ഗിയർബോക്സാവും വാഹനത്തിന് ലഭിക്കുന്നത്. കൂടാതെ 2.0 ലിറ്റർ മൾട്ടിജെറ്റ് II ഡീസൽ എഞ്ചിൻ ഒരു മാനുവൽ അല്ലെങ്കിൽ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി വിപണിയിൽ എത്തും.

കോമ്പസ് ഏഴ് സീറ്റർ ഉടൻ പുറത്തിറക്കാനൊരുങ്ങി ജീപ്പ്

1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനൊപ്പം പ്രവർത്തിക്കുന്ന 240 bhp കരുത്ത് ഉൽപാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോർ അടങ്ങിയ കോമ്പസിന്റെ PHEV പതിപ്പും ഈ വർഷം ആദ്യം ജീപ്പ് വെളിപ്പെടുത്തിയിരുന്നു.

കോമ്പസ് ഏഴ് സീറ്റർ ഉടൻ പുറത്തിറക്കാനൊരുങ്ങി ജീപ്പ്

പൂർണ്ണമായി ഇലക്ട്രിക് മോഡിൽ 50 കിലോമീറ്റർ വരെ സഞ്ചരിക്കാനും 130 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാനും കാറിന് കഴിയും, പക്ഷേ ഇത് ബാറ്ററി ചാർജ് വേഗത്തിൽ ഊറ്റി കളയും. കോമ്പസിന്റെ ഏഴ് സീറ്റർ പതിപ്പിനൊപ്പം ജീപ്പ് ഈ പവർട്രെയിൻ അവതരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ എന്ന് ഇനിയും വ്യക്തമല്ല.

Most Report: പുതുതലമുറ XUV500-ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോമ്പസ് ഏഴ് സീറ്റർ ഉടൻ പുറത്തിറക്കാനൊരുങ്ങി ജീപ്പ്

ജീപ്പ് 598 അതിന്റെ DNA -യ്ക്ക് അനുസൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കാം, കൂടാതെ മികച്ച ഓഫ്-റോഡ് കഴിവുകളും വാഹനത്തിൽ പ്രതീക്ഷിക്കാം.

Most Read: ഗ്രാവിറ്റാസ് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി ടാറ്റ

കോമ്പസ് ഏഴ് സീറ്റർ ഉടൻ പുറത്തിറക്കാനൊരുങ്ങി ജീപ്പ്

നിലവിൽ അഞ്ച് സീറ്റുകളുള്ള ജീപ്പ് കോമ്പസിന് ഇന്ത്യയിൽ 14.99 മുതൽ 27.6 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ജീപ്പിന്റെ ഏറ്റവും ഉയർന്ന പതിപ്പായ കോമ്പസ് ട്രെയ്‌ൽഹോക്കിനേക്കാൾ പ്രീമിയം നിലവാരത്തിൽ വരാനിരിക്കുന്ന ഏഴ് സീറ്റർ എസ്‌യുവിയുടെ വില ജീപ്പ് നിശ്ചയിക്കും.

Most Read: സ്കോഡ കാമിക്ക് എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

കോമ്പസ് ഏഴ് സീറ്റർ ഉടൻ പുറത്തിറക്കാനൊരുങ്ങി ജീപ്പ്

ഏഴ് സീറ്റർ കോമ്പസിന് വിപണിയിൽ സ്‌കോഡ കോഡിയാക്, ഹോണ്ട CR-V, വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്‌പേസ് എന്നിവയിൽ നിന്നും ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, മഹീന്ദ്ര അൾടുറാസ് G4 എന്നിവയാവും പ്രധാന എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compas 7 Seater variant to be introduced soon. Read more Malayalam.
Story first published: Wednesday, December 4, 2019, 15:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X