ടൊയോട്ട ഫോര്‍ച്യൂണറില്‍ കണ്ണുവെച്ച് ജീപ്പ് കോമ്പസ്, ഏഴു സീറ്റര്‍ വരുന്നൂ

ജീപ്പ് ബ്രാന്റില്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ ഏഴ് സീറ്റര്‍ എസ്‌യുവി എത്തിക്കാന്‍ തീരുമാനിച്ചതായി അമേരിക്കന്‍-ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ് അറിയിച്ചു. 2020 അവസാനത്തോടെയോ അല്ലെങ്കില്‍ 2021 ആദ്യമോ വാഹനത്തെ വിപണിയില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ ശ്രമം.

ടൊയോട്ട ഫോര്‍ച്യൂണറില്‍ കണ്ണുവെച്ച് ജീപ്പ് കോമ്പസ്, ഏഴു സീറ്റര്‍ വരുന്നൂ

ജീപ്പിന്റെ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള മോഡലായ കോമ്പസിനെ ആധാരമാക്കിയാവും പുതിയ ഏഴ് സീറ്റര്‍ എസ്‌യുവി നിര്‍മ്മിക്കുക. പൂനെയിലുള്ള ജീപ്പിന്റെ നിര്‍മ്മാണശാലയില്‍ തന്നെയായവും പുതിയ എസ്‌യുവിയുടെയും നിര്‍മ്മാണം.

ടൊയോട്ട ഫോര്‍ച്യൂണറില്‍ കണ്ണുവെച്ച് ജീപ്പ് കോമ്പസ്, ഏഴു സീറ്റര്‍ വരുന്നൂ

ഇന്ത്യന്‍ വിപണിയല്‍ കൂടുതല്‍ പ്രീമിയം തലത്തിലേക്ക് ഉയരാനാണ് ജീപ്പ് ലക്ഷ്യമിടുന്നത്. പുതിയ ഏഴ് സീറ്റര്‍ എസ്‌യുവി ജീപ്പിന്റെ മറ്റ് കോമ്പാക്ട് വാഹനങ്ങള്‍ നിരത്തിലെത്തും മുന്‍പ് ഈ ഉയര്‍ച്ചയിലേക്കുള്ള ആദ്യ പടിയായിരിക്കും.

ടൊയോട്ട ഫോര്‍ച്യൂണറില്‍ കണ്ണുവെച്ച് ജീപ്പ് കോമ്പസ്, ഏഴു സീറ്റര്‍ വരുന്നൂ

2017 -ലാണ് കോമ്പസിനെ ജീപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അന്നു മുതല്‍ ഇന്നുവരേയും വളരെ വിജതരമായി വിപണിയില്‍ വിലസുകയാണ് കോമ്പസ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോമ്പസിന്റെ പല പരിഷ്‌കരിച്ച പതിപ്പുകളും കമ്പനി രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെയാണ ഏറ്റവും മികവുറ്റ ഓഫ്‌റോഡ് ട്രെയില്‍ഹോക്ക് പതിപ്പ് പുറത്തിറക്കിയത്.

ടൊയോട്ട ഫോര്‍ച്യൂണറില്‍ കണ്ണുവെച്ച് ജീപ്പ് കോമ്പസ്, ഏഴു സീറ്റര്‍ വരുന്നൂ

26.8 ലക്ഷം രൂപയാണ് ട്രെയില്‍ഹോക്കിന്റെ എക്‌സ് ഷോറൂം വില. 4x4 സംവിധാനവും മികച്ച ഓഫ്‌റോഡിങ് ശേഷിയും നല്‍കുന്ന സാഘാരണ കോമ്പസ് മോഡലുകളെക്കാല്‍ ഒരുപടി മുന്നിലാണ് ട്രെയില്‍ഹോക്ക്. നിലവില്‍ കോമ്പസില്‍ ഉപോഗിക്കുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ തന്നെയാണ് ട്രെയില്‍ഹോക്കിലും. എന്നാല്‍ ബിഎസ് VI നിലവാരത്തിലുള്ള പരിക്ഷരിച്ച എഞ്ചിനാണ് വാഹനത്തില്‍.

ടൊയോട്ട ഫോര്‍ച്യൂണറില്‍ കണ്ണുവെച്ച് ജീപ്പ് കോമ്പസ്, ഏഴു സീറ്റര്‍ വരുന്നൂ

ചെറു മോഡലായ റെനഗ്രേഡിനെയും വിപണിയിലെത്തിക്കാന്‍ കമ്പനിക്ക് പദ്ധതികള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇന്ത്യ വിപണിക്ക് നിലവില്‍ കമ്പനിയുടെ മനസ്സിലുള്ള പ്ലാനുമായി ഒത്തു പോവാത്തതിനാലായിരുന്നു തല്‍ക്കാലം റെനഗ്രേഡിനെ ഒഴിവാക്കിയത്. പുതിയ ഏഴ് സീറ്റര്‍ എസ്‌യുവിയുമായി പ്രീമിയം എസ്‌യുവി വിഭാഗം കൈയ്യടക്കാമെന്നാണ് ജീപ്പിന്റെ വിശ്യാസം. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര ആള്‍ടുറാസ് എന്നിവയാവും വിപണിയിലെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep 7-Seater Compass SUV Confirmed For India — To Rival The Toyota Fortuner. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X