ഓട്ടോമാറ്റിക്കായി ജീപ്പ് കോമ്പസ് പെട്രോൾ, പുതിയ വകഭേദം വിപണിയിൽ

ജീപ്പ് ഇന്ത്യയുടെ പുത്തൻ വകഭേദമായ ജീപ്പ് കോമ്പസ് ലോങ്ങിട്യൂഡ്‌ (O) വിപണിയിലെത്തി. 18.9 ലക്ഷം രൂപയാണ് പുത്തൻ വകഭേദത്തിന് ദില്ലി എക്സ്ഷോറൂം വില.

ഓട്ടോമാറ്റിക്കായി ജീപ്പ് കോമ്പസ് പെട്രോൾ, പുതിയ വകഭേദം വിപണിയിൽ

കോമ്പസ് ലോങ്ങിട്യൂഡ്‌ (O) എന്നത് ജീപ്പിന്റെ പെട്രോൾ ഓട്ടോമാറ്റിക് ശ്രേണിയിൽപ്പെടുന്ന വാഹനമാണ്. മുമ്പ് ജീപ്പിന്റെ തന്നെ ലിമിറ്റഡ്, ലിമിറ്റഡ് (O), ലിമിറ്റഡ് പ്ലസ് എന്നീ വാഹനങ്ങൾ മാത്രമേ ഓട്ടോമാറ്റിക് ഗിയർബോക്സിൽ ലഭ്യമായിരുന്നുള്ളൂ.

ഓട്ടോമാറ്റിക്കായി ജീപ്പ് കോമ്പസ് പെട്രോൾ, പുതിയ വകഭേദം വിപണിയിൽ

ഇപ്പോൾ ഈ നിരയിലെത്തിയിരിക്കുന്ന ലോങ്ങിട്യൂഡ്‌ (O) ഇടത്തരം ഓട്ടോമാറ്റിക് ഗിയർബോക്സിലാണ് ലഭ്യമാവുക. ഇത് വരെയുള്ള ഓട്ടോമാറ്റിക് മോഡലുകളെയപേക്ഷിച്ച് ഒരു ലക്ഷം രൂപയോളം കുറവാണ് ലോങ്ങിട്യൂഡ്‌ (O) -യ്ക്ക്.

Most Read: ഹോസുകളുടെ നിറം മാറ്റണം, പെട്രോള്‍ പമ്പുകളുടെ തട്ടിപ്പ് തടയാന്‍ പുതിയ നിര്‍ദ്ദേശം

ഓട്ടോമാറ്റിക്കായി ജീപ്പ് കോമ്പസ് പെട്രോൾ, പുതിയ വകഭേദം വിപണിയിൽ

ഇനി മുതൽ ജീപ്പിന്റെ ഓട്ടോമാറ്റിക് ശ്രേണി വാഹനങ്ങളിലെ പ്രാരംഭ മോഡൽ ലോങ്ങിട്യൂഡ്‌ (O) ആയിരിക്കും.

ഓട്ടോമാറ്റിക്കായി ജീപ്പ് കോമ്പസ് പെട്രോൾ, പുതിയ വകഭേദം വിപണിയിൽ

ഓട്ടോമാറ്റിക് ഗിയർബോക്സ് എന്ന പ്രത്യേകത മാറ്റി നിർത്തിയാൽ ബാക്കിയുള്ള ഫീച്ചറുകളിലൊന്നും കാര്യമായ മാറ്റങ്ങളൊന്നും നിർമ്മാതാക്കൾ ജീപ്പ് കോമ്പസ് ലോങ്ങിട്യൂഡ്‌ (O) -യിൽ വരുത്തിയിട്ടില്ല.

ഓട്ടോമാറ്റിക്കായി ജീപ്പ് കോമ്പസ് പെട്രോൾ, പുതിയ വകഭേദം വിപണിയിൽ

ആന്‍ട്രോയ്ഡ്‌ ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയോടെയുള്ള ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പ്രൊജക്ടർ ഹാലോജൻ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റാർട് - സ്റ്റോപ്പ് പുഷ് ബട്ടണുകൾ, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയെല്ലാമാണ് മറ്റ് സവിശേഷതകൾ.

ഓട്ടോമാറ്റിക്കായി ജീപ്പ് കോമ്പസ് പെട്രോൾ, പുതിയ വകഭേദം വിപണിയിൽ

മുമ്പ് 2.0 ലിറ്റർ ശേഷിയുള്ള ഒറ്റ എഞ്ചിനിലാണ് ജീപ്പ് കോമ്പസ് ലോങ്ങിട്യൂഡ്‌ (O) -ൽ ലഭ്യമായിരുന്നത്. ഇത് പരമാവധി 173 Bhp കരുത്തും 360 Nm torque ഉം നൽകിയിരുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സായിരുന്നു പഴയ കോമ്പസ് ലോങ്ങിട്യൂഡ്‌ (O) -ന് ഉണ്ടായിരുന്നത്.

ഓട്ടോമാറ്റിക്കായി ജീപ്പ് കോമ്പസ് പെട്രോൾ, പുതിയ വകഭേദം വിപണിയിൽ

എന്നാലിപ്പോൾ 1.4 ലിറ്റർ പെട്രോൾ എഞ്ചിനോടെയാണ് ജീപ്പ് കോമ്പസ് ലോങ്ങിട്യൂഡ്‌ (O) വരുന്നത്. ഇത് 163 Bhp കരുത്തും 250 Nm torque ഉം ആണ് നൽകുക. ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയർബോക്സായിരിക്കും പുത്തൻ കോമ്പസ് ലോങ്ങിട്യൂഡ്‌ (O) -ൽ ഉണ്ടാവുക.

ഓട്ടോമാറ്റിക്കായി ജീപ്പ് കോമ്പസ് പെട്രോൾ, പുതിയ വകഭേദം വിപണിയിൽ

നിലവിൽ നാല് വകഭേദങ്ങളിലാണ് ജീപ്പ് കോമ്പസ് ലഭിക്കുന്നത്. സ്പോർട്, ലോങ്ങിട്യൂഡ്‌, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നിവയാണിത്.

Most Read: മഹീന്ദ്ര മറാസോ M8 എട്ടു സീറ്ററായി, വില 13.98 ലക്ഷം രൂപ

ഓട്ടോമാറ്റിക്കായി ജീപ്പ് കോമ്പസ് പെട്രോൾ, പുതിയ വകഭേദം വിപണിയിൽ

കോമ്പസ് എസ്‌യുവിയായ സ്പോർടിന്റെ വില 15.39 ലക്ഷമാണ്. ടോപ് സ്പെക് ലിമിറ്റഡ് പ്ലസിനാവട്ടെ 22.90 ലക്ഷം രൂപയും. ഇന്ത്യയിൽ ലഭ്യമായ അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പിന്റെ പുത്തൻ വകഭേദം വിപണിയിലെത്തുന്നത് മഹീന്ദ്ര XUV500, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയർ എന്നീ പ്രമുഖ ബ്രാൻഡുകൾക്ക് വെല്ലുവിളിയാവും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep #new launches
English summary
Jeep Compass Longitude (O) Now Available In Petrol-Automatic Variant — Priced At Rs 18.9 Lakhs: read in malayalam
Story first published: Monday, January 14, 2019, 19:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X