ജീപ്പ് കോമ്പസ് ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

By Rajeev Nambiar

എമിഷന്‍ പ്രശ്നം കാരണം കോമ്പസ് എസ്‌യുവികളെ പരിശോധനയ്ക്കായി ജീപ്പ് തിരിച്ചുവിളിക്കുന്നു. 2017 ഡിസംബര്‍ 18 -നും 2018 നവംബര്‍ 30 -നുമിടയ്ക്ക് നിര്‍മ്മിച്ച 11,002 കോമ്പസ് ഡീസല്‍ മോഡലുകളിലാണ് എമിഷന്‍ പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. എമിഷന്‍ സംവിധാനത്തില്‍ സംഭവിച്ച പിഴവ് കാരണം കോമ്പസ് യൂണിറ്റുകള്‍ അനുവദിച്ചതിലും കൂടുതല്‍ അളവില്‍ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ എമിഷന്‍ കുറിക്കുന്നു. മോഡലുകള്‍ തിരിച്ചുവിളിച്ച് പ്രശ്നം സൗജന്യമായി പരിഹരിച്ചു നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഡീലര്‍ഷിപ്പുകള്‍ക്ക് എഫ്സിഎ ഇന്ത്യ നല്‍കിക്കഴിഞ്ഞു.

ജീപ്പ് കോമ്പസ് ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ഉപയോഗിച്ച് പവർട്രെയിൻ കൺട്രോൾ മൊഡ്യൂൾ റീപ്രോഗ്രാം ചെയ്യുന്നതോടെ എമിഷന്‍ പ്രശ്‌നം പരിഹരിക്കപ്പെടും. വിറ്റുതീരാത്ത പഴയ കോമ്പസ് സ്റ്റോക്കിലും സമാന നടപടി സ്വീകരിക്കാന്‍ ഡീലര്‍ഷിപ്പുകളോട് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം എമിഷന്‍ പ്രശ്‌നം പരിസ്ഥിതിക്ക് ഭീഷണി ഉയര്‍ത്തില്ല.

ജീപ്പ് കോമ്പസ് ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

ആശങ്കപ്പെടേണ്ടതായ സ്ഥിതിവിശേഷം ഉടമകള്‍ക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ പരിശോധന ആവശ്യമുള്ള വാഹന ഉടമകളെ ഡീലര്‍മാര്‍ നേരിട്ടു വിവരം അറിയിക്കും. മുമ്പ് എയര്‍ബാഗിലെ നിര്‍മ്മാണപ്പിഴവിന്റെ പേരിലും 1,200 കോമ്പസ് എസ്‌യുവികളെ ജീപ്പ് തിരിച്ചുവിളിച്ചിരുന്നു.

ജീപ്പ് കോമ്പസ് ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

എയര്‍ബാഗ് മൊഡ്യൂള്‍ അസംബ്ലി പ്രക്രിയയ്ക്കിടെ അവിചാരിതമായി ഫാസ്റ്റനറുകള്‍ കടന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് സപ്ലയര്‍ അറിയിച്ച സാഹചര്യത്തിലാണ് കോമ്പസിനെ പരിശോധനയ്ക്കായി കമ്പനി തിരിച്ചുവിളിച്ചത്. അന്ന് എയര്‍ബാഗുകള്‍ സൗജന്യമായി മാറ്റിനല്‍കി നിര്‍മ്മാണപ്പിഴവ് കമ്പനി പരിഹരിച്ചു.

ജീപ്പ് കോമ്പസ് ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

2017 മുതല്‍ ജീപ്പ് കോമ്പസ് എസ്‌യുവികള്‍ ഇന്ത്യയില്‍ വില്‍പ്പനയിലുണ്ട്. രഞ്ജന്‍ഗോണ്‍ ശാലയില്‍ നിന്നും പ്രാദേശികമായി നിര്‍മ്മിച്ചാണ് കോമ്പസിനെ ജീപ്പ് വിപണിയില്‍ കൊണ്ടുവരുന്നത്. പ്രതിമാസം 1,150 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന എസ്‌യുവി കുറിക്കുന്നു.

ജീപ്പ് കോമ്പസ് ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

നിലവില്‍ 1.4 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ കോമ്പസില്‍ അണിനിരക്കുന്നുണ്ട്. 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 160 bhp കരുത്തും 250 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കോമ്പസ് പെട്രോളില്‍ തിരഞ്ഞെടുക്കാം.

ജീപ്പ് കോമ്പസ് ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

170 bhp കരുത്തും 350 Nm torque -മാണ് കോമ്പസ് ഡീസല്‍ ഉത്പാദിപ്പിക്കുക. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ ഡീസല്‍ മോഡലുകളിലുള്ളൂ. അതേസമയം മുന്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് പതിപ്പുകള്‍ ഡീസല്‍ വകഭേദങ്ങളിലുണ്ട്.

ജീപ്പ് കോമ്പസ് ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

വിപണിയില്‍ പോര് മുറുകുന്ന പശ്ചാത്തലത്തില്‍ പുതിയ കോമ്പസ് ട്രെയില്‍ഹൊക്ക്, നൈറ്റ് ഈഗിള്‍ പതിപ്പുകള്‍ അവതരിപ്പിച്ച് കളം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ജീപ്പ് ഇപ്പോള്‍. ഇതില്‍ ട്രെയില്‍ഹൊക്ക് പതിപ്പ് ഇവിടെ ആദ്യമെത്തും.

ജീപ്പ് കോമ്പസ് ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

കോമ്പസ് നിരയിലെ ഏറ്റവും സ്പോര്‍ടി പതിപ്പായിരിക്കും ട്രെയില്‍ഹൊക്ക്. മോഡലിന്റെ വരവു പ്രമാണിച്ചു ഡീലര്‍ഷിപ്പുകള്‍ കോമ്പസ് ട്രെയില്‍ഹൊക്കിന്റെ അനൗദ്യോഗിക പ്രീ-ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.

ജീപ്പ് കോമ്പസ് ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

ഏറ്റവും ഉയര്‍ന്ന ലിമിറ്റഡ് വകഭേദത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ട്രെയില്‍ഹൊക്ക് പതിപ്പില്‍ കൂടുതല്‍ സജ്ജീകരണങ്ങളും സൗകര്യങ്ങളും ജീപ്പ് നല്‍കും. 25 ലക്ഷം രൂപയോളം മോഡലിന് വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass Service Action Initiated. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X