ട്രയല്‍ഹൊക്ക് എഡിഷനുമായി ജീപ്പ് കോമ്പസ്, ബുക്കിംഗ് ജൂണ്‍ പകുതിയോടെ

ഇന്ത്യന്‍ വിപണി ആകാംക്ഷയോടെ കാത്തിരുന്ന എസ്‌യുവിയാണ് ജീപ്പ് കോമ്പസ് ട്രയല്‍ഹൊക്ക്. ഈ വര്‍ഷം ജൂലൈയില്‍ വിപണിയിലെത്തുന്ന ട്രയല്‍ഹൊക്ക് എസ്‌യുവിയുടെ ബുക്കിംഗുകള്‍ ജൂണ്‍ പകുതിയോടെ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും ജീപ്പ് കോമ്പസ് ട്രയല്‍ഹൊക്ക് ഒരുങ്ങുക.

ട്രയല്‍ഹൊക്ക് എഡിഷനുമായി ജീപ്പ് കോമ്പസ്, ബുക്കിംഗ് ജൂണ്‍ പകുതിയോടെ

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമായിരിക്കും ട്രയല്‍ഹൊക്ക് എസ്‌യുവിയിലുണ്ടാവുക. താഴ്ന്ന റേഞ്ചിലും ഫോര്‍ വീല്‍ ലഭ്യമാവുന്ന സംവിധാനമാവും ട്രയല്‍ഹൊക്കില്‍ ജീപ്പ് ഒരുക്കുക.

ട്രയല്‍ഹൊക്ക് എഡിഷനുമായി ജീപ്പ് കോമ്പസ്, ബുക്കിംഗ് ജൂണ്‍ പകുതിയോടെ

റിയര്‍ ലോക്കിംഗ് ഡിഫറന്‍ഷ്യല്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിവ ട്രയല്‍ഹൊക്കിലുണ്ടാവും. സ്‌നോ, സ്‌പോര്‍ട്, സാന്‍ഡ്/ മഡ്, ഓട്ടോ എന്നിങ്ങനെ അഞ്ച് തരത്തിലുള്ള ഡ്രൈവിംഗ് മോഡുകള്‍ എസ്‌യുവിയുണ്ടാവും.

Most Read:പുത്തന്‍ പ്രൗഢിയുമായി ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ്

ട്രയല്‍ഹൊക്ക് എഡിഷനുമായി ജീപ്പ് കോമ്പസ്, ബുക്കിംഗ് ജൂണ്‍ പകുതിയോടെ

225 mm ആയിരിക്കും ട്രയല്‍ഹൊക്ക് എഡിഷനിലെ ഗ്രൗണ്ട് ക്ലിയറന്‍സ്. ഇത് നിലവിലെ ജീപ്പ് കോമ്പസിലേതിനെക്കാളും 20 mm അധികമാണ്. മുന്‍-പിന്‍ ബമ്പറുകള്‍ കോമ്പസില്‍ നിന്ന് വ്യത്യസ്തമായാണ് ട്രയല്‍ഹൊക്ക് എഡിഷനില്‍ ജീപ്പ് പണികഴിപ്പിച്ചിരിക്കുന്നത്.

ട്രയല്‍ഹൊക്ക് എഡിഷനുമായി ജീപ്പ് കോമ്പസ്, ബുക്കിംഗ് ജൂണ്‍ പകുതിയോടെ

33.6 ഡിഗ്രിയാണ് ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്കിന്റെ ഡിപ്പാര്‍ച്ചര്‍ കോണ്‍. അപ്പ്രോച്ച് കോണ്‍ 30 ഡിഗ്രി. ബ്രേക്ക്ഓവര്‍ കോണാകട്ടെ 24.4 ഡിഗ്രിയും. കറുപ്പഴകുള്ള തുകല്‍ സീറ്റുകള്‍, ട്രെയില്‍ഹൊക്ക് ബാഡ്ജുകള്‍, 7.0 ഇഞ്ച് യൂ കണക്ട് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, രണ്ടു സോണുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ നീളം ക്യാബിന്‍ വിശേഷങ്ങള്‍.

ട്രയല്‍ഹൊക്ക് എഡിഷനുമായി ജീപ്പ് കോമ്പസ്, ബുക്കിംഗ് ജൂണ്‍ പകുതിയോടെ

സ്‌കിഡ് പ്ലേറ്റുകളും സിഗ്‌നേച്ചര്‍ ട്രെയില്‍ ബാഡ്ജും പുതിയ മോഡലിന്റെ സവിശേഷതകളാണ്. ഇരട്ടനിറമാണ് എസ്യുവിക്ക്. 225/60 R17 ഓള്‍ ടെറെയ്ന്‍ ടയറുകളും ട്രെയില്‍ഹൊക്ക് എഡിഷന്‍ കോമ്പസില്‍ എടുത്തുപറയണം.

Most Read:ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങള്‍

ട്രയല്‍ഹൊക്ക് എഡിഷനുമായി ജീപ്പ് കോമ്പസ്, ബുക്കിംഗ് ജൂണ്‍ പകുതിയോടെ

മുമ്പ് പറഞ്ഞത് പോലെ ഭാരത് സ്‌റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും എസ്‌യുവിയുടെ ഹൃദയം. ഇത് പരമാവധി 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും. ഇന്ത്യയിലെത്തിക്കുന്ന ട്രയല്‍ഹൊക്കിനെ കുറിച്ച് കമ്പനി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഒന്നും നടത്തിയിട്ടില്ലെങ്കിലും ഏകദേശം 27 ലക്ഷം വരെ ജീപ്പ് കോമ്പസ് ട്രയല്‍ഹൊക്കിന് വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
jeep compass trailhawk suv's bookings will be open from mid june: read in malayalam
Story first published: Wednesday, April 24, 2019, 16:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X