കോമ്പസിന് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ജീപ്പ്

2020 ജനുവരിയോടെ മോഡലുകള്‍ക്ക് വില വര്‍ധനവ് പ്രതീക്ഷിക്കാം എന്ന് നിര്‍മ്മാതാക്കള്‍ തന്നെ വെളിപ്പെടുത്തി രംഗത്തെത്തി കഴിഞ്ഞു. ഇതിന് പിന്നാലെ പുതിയ ഉപഭോക്തക്കളെ ലക്ഷ്യമിട്ടും വില്‍പ്പന ലക്ഷ്യമിട്ടും മോഡലുകള്‍ക്ക് ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനികള്‍.

കോമ്പസിന് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ജീപ്പ്

കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ഓഫറുകളുമായി രംഗത്തെത്തിയത്. രണ്ട് ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കോമ്പസില്‍ ഉപഭോക്താക്കള്‍ക്കായി കമ്പനി നല്‍കുന്നത്.

കോമ്പസിന് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ജീപ്പ്

ഡീസലിന്റെ അടിസ്ഥാന വകഭേദമായ സ്‌പോര്‍ട്‌സ് 4X2 ന് 1.5 ലക്ഷം രൂപ വരെ ഇളവും 56,000 രൂപയുടെ ആക്‌സസറിസ് പാക്കുമാണ് നല്‍കുന്നത്. ഇവ രണ്ടും ചേര്‍ത്ത് 2.06 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

കോമ്പസിന് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ജീപ്പ്

സ്‌പോര്‍ട്‌സ് പ്ലസ് വകഭേദത്തിന് ഒരു ലക്ഷം രൂപ വരെ ഇളവും 42,000 രൂപയുടെ ആക്‌സസറിസ് പാക്കും ചേര്‍ന്ന് 1.42 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.

കോമ്പസിന് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ജീപ്പ്

ലോഞ്ചിട്യൂഡ്, ലോഞ്ചിട്യൂഡ് (O), ലിമിറ്റഡ് എന്നീ മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഡിസൗണ്ടും, 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 1.30 ലക്ഷം രൂപ വരെ ഇളവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

കോമ്പസിന് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ജീപ്പ്

ലിമിറ്റഡ് (O) പതിപ്പിന് 1.20 ലക്ഷം രൂപ വരെ ഇളവും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 1.50 ലക്ഷം രൂപ വരെ ഓഫറും ലഭിക്കും. സ്‌പോര്‍ട്‌സിന്റെ പെട്രോള്‍ പതിപ്പിന് ഒരു ലക്ഷം രൂപ വരെ ഇളവും 56,000 രൂപയുടെ ആക്‌സസറിസ് പാക്കും ചേര്‍ന്ന് 1.56 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുക.

കോമ്പസിന് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ജീപ്പ്

സ്‌പോര്‍ട്‌സ് പ്ലസ് പെട്രോളിന് ഒരു ലക്ഷം രൂപയുടെ ഇളവും 42,000 രൂപയുടെ ആക്‌സസറിസ് പാക്കും ചേര്‍ന്ന് 1.42 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

കോമ്പസിന് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ജീപ്പ്

ലോഞ്ചിട്യൂഡ് (O), ലിമിറ്റഡ് എന്നീ മോഡലുകളുടെ പെട്രോള്‍ പതിപ്പിന് ഒരു ലക്ഷം രൂപ വരെ ഡിസൗണ്ടും, 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 1.30 ലക്ഷം രൂപ വരെ ഇളവുകളാണ് ലഭിക്കുന്നത്.

Most Read: കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

കോമ്പസിന് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ജീപ്പ്

ലിമിറ്റഡ് (O) പതിപ്പിന് 1.28 ലക്ഷം രൂപ വരെ ഇളവും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 1.58 ലക്ഷം രൂപ വരെ ഓഫറുകളും ലഭിക്കും. 2017 -ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ എസ്‌യുവി ഇന്നും വിപണിക്ക് ജനപ്രീയ വാഹനം തന്നെയാണ്.

Most Read: ബിഎസ്-VI പൾസർ മോഡലുകൾ ഉടൻ വിപണയിൽ എത്തിക്കുമെന്ന് ബജാജ്

കോമ്പസിന് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ജീപ്പ്

അടുത്തിടെ ഈ നിരയിലേക്ക് കിയ സെല്‍റ്റോസ്, എംജി ഹെക്ടര്‍ എന്നിവരുടെ കടന്ന് വരവ് വില്‍പ്പനയെ ബാധിച്ചു. അതേസമയം 2020 -ഓടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇറക്കി വിപണി തിരിച്ച് പിടിക്കാനാണ് ജിപ്പ് ലക്ഷ്യമിടുന്നത്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.

കോമ്പസിന് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ജീപ്പ്

നിലവില്‍ വിപണിയില്‍ ഉള്ള മോഡലിലെ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും. 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 160 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും.

കോമ്പസിന് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ജീപ്പ്

14.99 ലക്ഷം രൂപ മുതല്‍ 26.80 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. അധികം വൈകാതെ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തും. ഇതിനോടകം തന്നെ ബിഎസ് VI പതിപ്പിന്റെ പരീക്ഷണ ഓട്ടം കമ്പനി ആരംഭിച്ചു കഴിഞ്ഞു.

കോമ്പസിന് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ജീപ്പ്

പരീക്ഷണ ഓട്ടം നടത്തുന്ന ബിഎസ് VI പെട്രോള്‍ പതിപ്പിന്റെ വിവരങ്ങളും ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. നിലവില്‍ വിപണിയില്‍ ഉള്ളതില്‍ നിന്നും കരുത്ത് കൂടി എഞ്ചിനാകും ബിഎസ് VI പെട്രോള്‍ എഞ്ചിനില്‍ ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Over Rs 2 lakh off on Jeep Compass in December 2019. Read more in Malayalam.
Story first published: Friday, December 13, 2019, 15:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X