Just In
- 34 min ago ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- 53 min ago സമ്പാദിക്കുന്ന കാശ് പെട്രോളടിച്ച് കളയണോ? 516 കി.മീ. റേഞ്ചുള്ള പുത്തൻ ഇലക്ട്രിക് കാറുമായി ജർമൻ കമ്പനി
- 1 hr ago ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- 2 hrs ago ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
Don't Miss
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- Sports IPL 2024: റിഷഭാണ് കൂടുതല്‍ മിടുക്കന്, സഞ്ജുവിന് ആ 2 കഴിവുമില്ല! തുറന്നടിച്ച് എബിഡി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- Movies 'നിർഭാഗ്യം കൊണ്ട് ഇതെല്ലാം സംഭവിച്ചു... എനിക്ക് പ്രധാനം നിന്റെ ആരോഗ്യമാണ്, നീ ഇതിനോടകം വിജയിയായി കഴിഞ്ഞു'
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
2022 -ഓടെ വാഹന നിരയെ ഇലക്ട്രിക്കായി മാറ്റാൻ ജീപ്പ്
നിരവധി ആഗോള നിർമ്മാതാക്കൾ ഇതിനകം വൈദ്യുതീകരണത്തിന്റെ ഘട്ടത്തിലേക്ക് കടക്കുമ്പോൾ, FCA -യുടെ ജീപ്പ് ബ്രാൻഡ് 2022 ഓടെ തങ്ങളുടെ വാഹന നിര മുഴുവൻ പ്ലഗ്-ഇൻ ഹൈബ്രിഡ് അല്ലെങ്കിൽ പൂർണ്ണ-ഇലക്ട്രിക് മോഡലുകളാക്കാനുള്ള ഒരുക്കത്തിലാണ്.
അമേരിക്കൻ യൂട്ടിലിറ്റി വാഹന സ്പെഷ്യലിസ്റ്റുകളുടെ CEO ക്രിസ്റ്റ്യൻ മ്യൂനിയർ ഇത് സ്ഥിരീകരിച്ചു. ന്യൂസിലാന്റിൽ ഗ്ലാഡിയേറ്റർ പിക്കപ്പ് ട്രക്കിനെ അവതരിപ്പിച്ച വേളയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
വിവിധ വില ശ്രേണികളിൽ വാഗ്ദാനം ചെയ്യുന്ന കോമ്പസ്, റെനെഗേഡ്, റാങ്ലർ എസ്യുവികൾ അടുത്ത വർഷം PHEV സാങ്കേതികവിദ്യ ഉപയോഗിച്ച് പരിഷ്കരിക്കും അതിന് ശേഷം ഉടൻ തന്നെ പൂർണ്ണ ഇലക്ട്രിക് പവർട്രെയിനുകളിലേക്കുള്ള പരിവർത്തനവും സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2022 ഓടെ ലോകമെമ്പാടും എല്ലാ ജീപ്പ് വാഹനങ്ങളും സീറോ ടെയിൽപൈപ്പ് എമിഷനുകളോടെ വിൽപ്പനയ്ക്ക് എത്തിക്കാനുള്ള നിർമ്മാതാക്കളുടെ പദ്ധതിയുടെ ഭാഗമായാണിത്.
ജീപ്പിന്റെ അന്തർദ്ദേശീയ വിപുലീകരണത്തിൽ മ്യൂനിയർ വളരെ താൽപ്പര്യമുള്ളയാളാണ്, മാത്രമല്ല ബ്രാൻഡിന്റെ വിപണിയിലുള്ള ധാരണ മനസ്സിലാക്കുന്നതിനായി കഴിഞ്ഞ ആറുമാസമായി അദ്ദേഹം ചൈനയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്.
ബ്രാൻഡിനെ ഒരു ആഗോള പ്രതിഭാസമാകാം എന്നതാണ് കോമ്പസ് നിർമ്മാതാക്കളെ പഠിപ്പിച്ച പാഠം. ചൈനയിലെ വളർച്ചയ്ക്കായി ജീപ്പിന് ഒരു പുതിയ തന്ത്രപരമായ പദ്ധതി ആവിഷ്കരിക്കുകയും അവിടെ ഒരു പുതിയ മാനേജ്മെന്റ് സ്ഥാപിക്കുകയും ചെയ്തു.
2019 ൽ, ജീപ്പിന്റെ ലോകമെമ്പാടുമുള്ള വിൽപ്പന ഒരു ദശലക്ഷത്തിലധികം യൂണിറ്റ് കവിയുന്നു, ഒരു പതിറ്റാണ്ട് മുമ്പ് ലഭിച്ചതിനേക്കാൾ അഞ്ചിരട്ടി കൂടുതലാണിത്.
പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യ പിന്തുടർന്ന് 450 കിലോമീറ്ററിൽ കൂടുതൽ പെട്രോൾ എഞ്ചിനിൽ സഞ്ചരിക്കാനും, ഇലക്ട്രിക് മോട്ടോറുകളിൽ മാത്രം 50 കിലോമീറ്റർ സഞ്ചരിക്കാനും ജീപ്പിന് കഴിയും.
മോഡലുകളുടെ നിരയിൽ, കോംപസും റെനെഗേഡുമാവും ആദ്യം PHEV സാങ്കേതികവിദ്യ ലഭിക്കുന്ന വാഹനങ്ങൾ. രണ്ട് ഓഫ്-റോഡിംഗ് എസ്യുവികളും 1.3 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ ഉപയോഗിക്കുന്നു.
ഇലക്ട്രിക് മോട്ടോറുകൾ എഞ്ചിനുമായി ഘടിപ്പിച്ചിരിക്കുന്നു. പെട്രോൾ എഞ്ചിൻ മുൻ വീലുകൾക്ക് കരുത്ത് പകരുമ്പോൾ, പിന്നിലെ വീലുകളിൽ ഇലക്ട്രിക് മോട്ടോറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. വാഹനങ്ങളുടെ പൂർണ്ണ ഇലക്ട്രിക് പതിപ്പുകൾ അടുത്ത വർഷം നിർമ്മാതാക്കൾ അവതരിപ്പിച്ചേക്കാം.
2020 മധ്യത്തിൽ ഇന്ത്യയിൽ കോമ്പസിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാൻ ജീപ്പ് തയ്യാറെടുക്കുകയാണ്, അതോടൊപ്പം CAFE മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സമീപ ഭാവിയിൽ PHEV പതിപ്പും എത്തിച്ചേരാം.
മൂന്ന് നിരകളുള്ള ഏഴ് സീറ്റർ കോമ്പസ് പുറത്തിറക്കുന്നത് ഒരു വർഷം പിന്നോട്ട് 2021 ലേക്ക് മാറ്റിയതായി തോന്നുന്നു, ഒപ്പം ജീപ്പിന്റെ ഓഫ്-റോഡിംഗ് DNA -ൽ ഒരു കോംപാക്റ്റ് എസ്യുവി ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ.