ജീപ്പ് റെനെഗേഡ് PHEV ആഗോള തലത്തിൽ അവതരിപ്പിച്ചു, ബുക്കിംഗ് ജനുവരിയിൽ ആരംഭിക്കും

ജീപ്പ് റെനെഗേഡ് എസ്‌യുവിയുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കി. വാഹനത്തിനായുള്ള ബുക്കിംഗ് 2020 ജനുവരിയിൽ തുടങ്ങുകയും ഡെലിവറികൾ ജൂണിൽ ആരംഭിക്കുകയും ചെയ്യും. PHEV പതിപ്പിന് ഇന്റേണൽ കംബസ്റ്റൻ എൻജിനോടൊപ്പം പിന്നിൽ 134 hp ഇലക്ട്രിക് മോട്ടോറും ഘടിപ്പിച്ചിരിക്കുന്നു.

ജീപ്പ് റെനെഗേഡ് PHEV അവതരിപ്പിച്ചു, ബുക്കിംഗ് ജനുവരിയിൽ ആരംഭിക്കും

130 കിലോമീറ്റർ പരമാവധി വേഗതയിൽ 50 കിലോമീറ്റർ ദൂരം പൂർണ്ണമായും ഇലക്ട്രിക് കരുത്തിൽ സഞ്ചരിക്കാൻ റെനെഗേഡ് PHEV -ക്ക് സാധിക്കും. ബാറ്ററി പായ്ക്ക് ഫ്ലോറിലെ സെൻട്രൽ ടണലിനും പിൻസീറ്റിനുമിടയിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ജീപ്പ് റെനെഗേഡ് PHEV അവതരിപ്പിച്ചു, ബുക്കിംഗ് ജനുവരിയിൽ ആരംഭിക്കും

ഇന്ധന ടാങ്കിന്റെ അൽപ്പ ഭാഗവും ഇത് അപഹരിക്കുന്നു, നിലവിലുണ്ടായിരുന്ന 54 ലിറ്ററിൽ നിന്ന് ഇന്ധന ടാങ്കിന്റെ ശേഷി 39 ലിറ്ററായി കുറച്ചിരിക്കുന്നു.

ജീപ്പ് റെനെഗേഡ് PHEV അവതരിപ്പിച്ചു, ബുക്കിംഗ് ജനുവരിയിൽ ആരംഭിക്കും

1.3 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് റെനെഗേഡ് PHEV -യുടെ ഹൃദയം, 180 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന എഞ്ചിൻ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

ജീപ്പ് റെനെഗേഡ് PHEV അവതരിപ്പിച്ചു, ബുക്കിംഗ് ജനുവരിയിൽ ആരംഭിക്കും

എഞ്ചിനിൽ ഒരു ബെൽറ്റ്-ആക്റ്റിവേറ്റഡ് ജനറേറ്റർ നൽകിയിരിക്കുന്നു, വാഹനം ബ്രേക്ക് ചെയ്യുന്ന സമയത്തും ഇത് ബാറ്ററി റീചാർജ് ചെയ്യും.

ജീപ്പ് റെനെഗേഡ് PHEV അവതരിപ്പിച്ചു, ബുക്കിംഗ് ജനുവരിയിൽ ആരംഭിക്കും

പൂർണ്ണമായി ഇലക്ട്രിക് മോഡിൽ പ്രവർത്തിക്കുമ്പോൾ, എസ്‌യുവിയുടെ പിൻ ചക്രങ്ങളിലേക്ക് ബാറ്ററി പവർ നൽകുന്നത്, ശുദ്ധമായ പെട്രോൾ മോഡിൽ എഞ്ചിൻ മുൻ ചക്രങ്ങളെ ശക്തിപ്പെടുത്തുന്നു.

ജീപ്പ് റെനെഗേഡ് PHEV അവതരിപ്പിച്ചു, ബുക്കിംഗ് ജനുവരിയിൽ ആരംഭിക്കും

ഓൾ-വീൽ ഡ്രൈവ് പതിപ്പ് 240 bhp വരെ കരുത്ത് ഉത്പാദിപ്പിക്കും,വെറും 7.0 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും.

ജീപ്പ് റെനെഗേഡ് PHEV അവതരിപ്പിച്ചു, ബുക്കിംഗ് ജനുവരിയിൽ ആരംഭിക്കും

PHEV പതിപ്പിന് 259 Nm torque ഉം ലഭിക്കുന്നു ഉണ്ട്, ഇത് മികച്ച ഓഫ്-റോഡിംഗ് പെർഫോമെൻസ് നൽകുന്നു എന്നാണ് അമേരിക്കൻ വാഹന നിർമ്മാതാക്കളുടെ അവകാശവാദം.

ജീപ്പ് റെനെഗേഡ് PHEV അവതരിപ്പിച്ചു, ബുക്കിംഗ് ജനുവരിയിൽ ആരംഭിക്കും

റെനെഗേഡിന്റെ ഡീസൽ പതിപ്പുകളേക്കാൾ 120 കിലോഗ്രാം അധികഭാരമേ ഈ പതിപ്പിന് ഉള്ളൂ എന്നതാണ് ശ്രദ്ധേയം. ഈ PHEV പതിപ്പ് സൃഷ്ടിക്കുമ്പോൾ പിൻ ക്യാബിൻ സ്പേസ് അപഹരിക്കപ്പെട്ടിട്ടില്ലെന്ന് ജീപ്പ് പറഞ്ഞു.

ജീപ്പ് റെനെഗേഡ് PHEV അവതരിപ്പിച്ചു, ബുക്കിംഗ് ജനുവരിയിൽ ആരംഭിക്കും

റെനെഗേഡ് PHEV -യുടെ ‘ട്രയൽ റേറ്റഡ്' പതിപ്പ് ഉടൻ പുറത്തിറക്കാനും ജീപ്പ് പദ്ധതിയിടുന്നു. 60 സെന്റിമീറ്റർ ആഴത്തിലുള്ള വെള്ളത്തിലൂടെ സഞ്ചരിക്കുവാൻ ഇത് പ്രാപ്തമാകുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

ജീപ്പ് റെനെഗേഡ് PHEV അവതരിപ്പിച്ചു, ബുക്കിംഗ് ജനുവരിയിൽ ആരംഭിക്കും

നിലവിലെ തലമുറ റെനെഗേഡ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതികളൊന്നും അമേരിക്കൻ നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഇപ്പോൾ മുതൽ ഏകദേശം 2 വർഷത്തിനുള്ളിൽ അടുത്ത തലമുറ പതിപ്പ് രാജ്യത്ത് കൊണ്ടുവരുന്നത് പരിഗണിച്ചേക്കാം.

ജീപ്പ് റെനെഗേഡ് PHEV അവതരിപ്പിച്ചു, ബുക്കിംഗ് ജനുവരിയിൽ ആരംഭിക്കും

കൂടാതെ, ബി‌എസ് VI കംപ്ലയിന്റ് എഞ്ചിനുകൾ ഉൾക്കൊള്ളുന്ന കോമ്പസിനായി ഒരു ഫെയ്‌സ് ലിഫ്റ്റിലും ജീപ്പ് ഒരുക്കുന്നുണ്ട്, 2020 പകുതിയോടെ വാഹനം ഇന്ത്യയിൽ വിപണിയിലെത്തും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Renegade PHEV launched bookings to be open from 2020 January. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X