Just In
- 3 min ago കനേഡിയൻ മല്ലൂസ്... ഈ പ്രവിശ്യയിൽ കൂടി ഇത്തരം കാറുകൾ ഓടിച്ചാൽ ചിലപ്പോൾ തടവ് വരെ കിട്ടിയേക്കാം
- 37 min ago ഇതോടെ ടാറ്റ, മഹീന്ദ്ര ഇവികൾ പ്രതിസന്ധിയിലാവുമോ? ഇന്ത്യയിൽ അക്കൗണ്ട് തുറക്കാൻ വിയറ്റ്നാമീസ് ഇവി ഭീമൻ
- 1 hr ago വരാനിരിക്കുന്ന ഡസ്റ്ററിൽ പെട്രോൾ എഞ്ചിൻ മാത്രം, കാശ് കുറച്ച് പൊട്ടുമെന്ന കാര്യം ഉറപ്പായി
- 2 hrs ago മൈലേജ് കുറച്ച് കുറഞ്ഞാലും യാത്ര സുഖം ഗ്യാരണ്ടി! ഇന്നോവ ഹൈക്രോസിന് പുത്തന്‍ പെട്രോള്‍ വേരിയന്റ്
Don't Miss
- News 'നിങ്ങൾ നിരപരാധിയല്ല'; ബാബാ രാംദേവിനെതിരെ വീണ്ടും സുപ്രീം കോടതിയുടെ കടുത്ത വിമർശനം
- Movies 'പ്രണയം മീനാക്ഷിയുമായി അല്ലേ?, ഗോകുലിന് മുമ്പേ മാധവിന്റെ കെട്ട് നടക്കും..., മാധവ് സുരേഷിന്റെ പ്രണയിനി ഇതാണോ?'
- Sports IPL 2024: എല്ലാം തിരക്കഥ? 17ാം സീസണിലെ തട്ടിപ്പിന് തെളിവുണ്ട്? സഞ്ജുവിന്റെ രാജസ്ഥാനും പങ്ക്!
- Lifestyle സംഗീതമൊഴുകുന്ന കല്ലുകള്‍, 800 വര്‍ഷം പഴക്കമുള്ള വാസ്തുവിദ്യാ അത്ഭുതം; ഐരാവതേശ്വര ക്ഷേത്രം
- Finance 50 രൂപയിൽ താഴെയുള്ള പവർ സ്റ്റോക്ക്, ഒരു വർഷത്തെ നേട്ടം 400%, ഓഹരി കയ്യിലുണ്ടെങ്കിൽ വിൽക്കണോ...?
- Travel ബാംഗ്ലൂരിൽ നിന്ന് പോണ്ടിച്ചേരി ട്രെയിനിൽ കണ്ട് വരാം... ചെലവും ഇല്ല, കിടിലൻ കാഴ്ചകളും..
- Technology എതിരാളികളെ വിറപ്പിച്ചും നാട്ടുകാരെ സന്തോഷിപ്പിച്ചും ഒരു 5ജി ഫോൺ; ഇപ്പോൾ 10000 രൂപയ്ക്ക് വാങ്ങാം
ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്
പുതിയ കോമ്പസ് ട്രെയില്‍ഹൊക്കിന്റെ വരവറിയിച്ച് ജീപ്പ് ഇന്ത്യ. കോമ്പസ് നിരയില്‍ ഏറ്റവും ഉയര്‍ന്ന മോഡലായി ട്രെയില്‍ഹൊക്ക് എഡിഷന് വൈകാതെ കടന്നുവരും. ഏകദേശം 25 ലക്ഷം രൂപയോളം എസ്യുവിക്ക് വില പ്രതീക്ഷിക്കാം. പ്രധാനമായും ഓഫ്റോഡ് പ്രേമികളെയാണ് ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ലക്ഷ്യമിടുക. കോമ്പസ് മോഡലുകളില്‍ ഏറ്റവും മികവുറ്റ ഓഫ്റോഡ് ശേഷി ട്രെയില്‍ഹൊക്ക് കാഴ്ച്ചവെക്കും.
ഡീസല്‍ ഓട്ടോമാറ്റിക് പരിവേഷം ട്രെയില്‍ഹൊക്കിന്റെ തിളക്കം കൂട്ടും. കോമ്പസിന് ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പില്ലെന്ന പരിഭവത്തിന് ട്രെയില്ഹൊക്കോടെ അറുതി വരികയാണ്. ഒമ്പതു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് കോമ്പസ് ട്രെയില്‍ഹൊക്കില്‍ ഒരുങ്ങുന്നത്. 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിനില്‍ മാറ്റമില്ല.
കരുത്തുത്പാദനം 170 bhp - 350 Nm torque എന്ന നിലയില്‍തന്നെ തുടരും. രണ്ടു വ്യത്യസ്ത മോഡുകളുള്ള (സാന്‍ഡും റോക്കും) ടെറെയന്‍ റെസ്പോണ്‍സ് സംവിധാനം എസ്യുവിയുടെ ഓള് വീല്‍ ഡ്രൈവ് യൂണിറ്റിന് പിന്തുണയര്‍പ്പിക്കും. ട്രെയില്‍ഹൊക്കിന്റെ ഓഫ്റോഡിങ് ശേഷി മുന്‍നിര്‍ത്തി സസ്പെന്ഷന് സംവിധാനം കമ്പനി പരിഷ്കരിച്ചിട്ടുണ്ട്.
മികവാര്‍ന്ന അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍ കോണുകള്‍ കൈവരിക്കാന്‍ മുന്‍ പിന് ബമ്പറുകളും മാറ്റങ്ങള്‍ക്ക് വിധേയമായി. അകത്തളത്തില്‍ ഡിസൈന്‍ ശൈലി മാത്രമേ മാറുകയുള്ളൂ. കോമ്പസ് ലിമിറ്റഡ് പ്ലസ് മോഡലിലുള്ള എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും പുതിയ ട്രെയില്‍ഹൊക്ക് എഡിഷനുമായി ജീപ്പ് പങ്കിടും. ഒരുപക്ഷെ ഒന്നോ, രണ്ടോ അധിക ഫീച്ചറുകളും ട്രെയില്‍ഹൊക്കിന് മാത്രമായി കമ്പനി നല്‍കും.
പുറംമോടിയില്‍ പൂശിയിട്ടുള്ള ഇരട്ടനിറമാണ് ട്രെയില്‍ഹൊക്കിന് കോമ്പസ് നിരയില്‍ വ്യത്യസ്തനാക്കുക. ബമ്പറിനും ബോണറ്റിനും കറുപ്പഴക് ചാരുത പകരും. ട്രെയില്‍ഹൊക്ക് ബാഡ്ജും എസ്യുവിയില് പ്രത്യേകം പരാമര്‍ശിക്കണം. വഴിയെ ട്രെയില്‍ഹൊക്കിലെ ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് താഴ്ന്ന കോമ്പസ് ഡീസല്‍ മോഡലുകള്‍ക്കും ലഭിക്കുമോയെന്ന കാര്യം ജീപ്പ് വ്യക്തമാക്കിയിട്ടില്ല.
Most Read: ചന്തം കൂട്ടി മാരുതി വിറ്റാര ബ്രെസ്സ, പുതിയ ലിമിറ്റഡ് എഡിഷന് വിപണിയില്‍
നിലവില്‍ കോമ്പസിന്റെ പെട്രോള്‍ മോഡലില്‍ മാത്രമേ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ജീപ്പ് നല്‍കുന്നുള്ളൂ. മുന്‍ വീല്‍ ഡ്രൈവായാണ് 1.4 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ മോഡല്‍ വില്‍പ്പനയ്ക്ക് വരുന്നതും. 160 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന് ശേഷിയുണ്ട്.
Most Read: അഞ്ചു ലക്ഷം രൂപയ്ക്ക് ചമഞ്ഞൊരുങ്ങി ടാറ്റ നെക്സോണ്‍
പ്രാരംഭ കോമ്പസ് ഡീസല്‍ മോഡലുകളെയും മുന്‍ ഡ്രൈവ് എസ്യുവിയായാണ് ജീപ്പ് അണിനിരത്തുന്നത്. ഇതേസമയം, ഉയര്‍ന്ന ഡീസല്‍ മോഡലുകളില്‍ ഓള് വീല്‍ ഡ്രൈവ് സംവിധാനം കമ്പനി ഉറപ്പുവരുത്തുന്നുണ്ടുതാനും. ടാറ്റ ഹാരിയറിന്റെയും എംജി ഹെക്ടറിന്റെയും സാന്നിധ്യം ഭീഷണി ഉയര്‍ത്തവെ കോമ്പസ് ട്രെയില്‍ഹൊക്കിന്റെ കടന്നുവരവ് കൃത്യസമയത്താണെന്ന് വിപണി വിലയിരുത്തുന്നു.
Most Read: എംജി ഹെക്ടറിലുള്ളതും ടാറ്റ ഹാരിയറില്‍ ഇല്ലാത്തതുമായ എട്ടു പ്രധാന ഫീച്ചറുകള്‍
എന്നാല്‍ ജീപ്പ് നിശ്ചയിക്കുന്ന വിലയെ അടിസ്ഥാനപ്പെടുത്തിയാകും ട്രെയില്‍ഹൊക്കിന്റെ മുന്നേറ്റം. മഹീന്ദ്ര XUV500 ഫെയ്സ്ലിഫ്റ്റ്, ടാറ്റ ഹാരിയര്‍ മോഡലുകളുടെ അവതരണം കോമ്പസിന്റെ വിപണിയില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്തായാലും പുതിയ കോമ്പസ് ട്രെയില്‍ഹൊക്ക് മത്സരത്തില്‍ പിടിവള്ളിയായി മാറുമെന്ന പ്രതീക്ഷയിലാണ് ജീപ്പ് ഇപ്പോള്‍.