യുവരാജിന് ആദരമൊരുക്കി ജീപ്പ്‌

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായ യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഇന്നലെ മുംബൈയില്‍ വച്ച് നടന്ന പത്രസമ്മേളനത്തിലാണ് യുവി തന്റെ വിരിമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2007 -ലെ Tട്വന്റി ലോകകപ്പും 2011 -ലെ ഏകദിന ലോകകപ്പും ഇന്ത്യ സ്വന്തമാക്കുമ്പോള്‍ അതില്‍ യുവരാജ് സിംഗ് എന്ന് ഓള്‍റൗണ്ടര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

യുവരാജിന് ആദരമൊരുക്കി ജീപ്പ്‌

37 -കാരനായ യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സാഹചര്യത്തില്‍ അദ്ദേഹത്തോടുള്ള ആദരവ് വ്യക്തമാക്കിയിരിക്കുകയാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്.

യുവരാജിന് ആദരമൊരുക്കി ജീപ്പ്‌

ഏഴ് ബാറ്റുകളും ഇരു വശങ്ങളിലും രണ്ട് ക്രിക്കറ്റ് പന്തുകളുമായുള്ള ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ ജീപ്പ് പങ്കു വച്ചത്. ചിത്രത്തിലെ അടിക്കുറിപ്പ് ഇപ്രകാരമായിരുന്നു,' ദ് ഓള്‍ റൗണ്ടര്‍, ദ് വണ്‍ ആന്‍ഡ് ഓണ്‍ലി എസ്‌യുവി'.

യുവരാജിന് ആദരമൊരുക്കി ജീപ്പ്‌

ഇതിലെ എസ്‌യുവി എന്ന് ഇംഗ്ലീഷിലെഴുതിയിരുക്കന്ന ഭാഗത്ത് 'യുവി' എന്ന അക്ഷരങ്ങള്‍ ആകാശ നീല നിറത്തില്‍ എഴുതിയിരുന്നു. യുവരാജ് സിംഗിനെ യുവി എന്ന ചുരുക്കപ്പേരിലാണ് ക്രിക്കറ്റ് ലോകം വിളിക്കുന്നത്. അതിനാലാണ് ജീപ്പ് ഇത്തരത്തിലൊരു ചിത്രം പങ്കു വച്ച് യുവരാജിനോടുള്ള ആദരം ജീപ്പ് വ്യക്തമാക്കിയതും.

യുവരാജിന് ആദരമൊരുക്കി ജീപ്പ്‌

2000 -ത്തിലാണ് യുവരാജ് സിംഗ് തന്റെ ക്രിക്കറ്റ് കരിയറിന് തുടക്കം കുറിക്കുന്നത്. 2007 Tട്വന്റി ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയുള്ള യുവരാജിന്റെ ഇന്നിംഗ്‌സാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ക്രിക്കറ്റ് ലോകം ഇന്നും ഓര്‍ക്കുന്നത്.

യുവരാജിന് ആദരമൊരുക്കി ജീപ്പ്‌

ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയ ആ മാസ്മരിക പ്രകടനം ഇന്നും ക്രിക്കറ്റ് ലോകം ആവേശത്തോടെയാണ് ഓര്‍ക്കുന്നത്.

യുവരാജിന് ആദരമൊരുക്കി ജീപ്പ്‌

Tട്വന്റി മത്സരത്തില്‍ ഒരു കളിക്കാരന്‍ നേടുന്ന അതിവേഗ അര്‍ധ സെഞ്ച്വറിയെന്ന റെക്കോര്‍ഡിനുടമ കൂടിയാണ് യുവി. വെറും 12 പന്തുകളില്‍ നിന്നാണ് അദ്ദേഹം അര്‍ധ സെഞ്ച്വറി നേടിയത്.

Most Read: വന്‍വിലക്കുറവില്‍ മഹീന്ദ്ര എസ്‌യുവികള്‍ - ജൂണ്‍ ഓഫറുകള്‍ ഇങ്ങനെ

യുവരാജിന് ആദരമൊരുക്കി ജീപ്പ്‌

Tട്വന്റി ലോകകപ്പ് സെമിയില്‍ 30 പന്തുകളില്‍ നിന്ന് അദ്ദേഹം നേടിയ 70 റണ്‍സ് പ്രകടനം ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായകമായി. 304 ഏകദിനങ്ങളില്‍ നിന്ന് 8701 റണ്‍സ് യുവി സ്വന്തമാക്കിയിട്ടുണ്ട്. 150 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

യുവരാജിന് ആദരമൊരുക്കി ജീപ്പ്‌

തന്റെ കരിയറിന്റെ സുവര്‍ണ കാലഘട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു യുവരാജിന് അര്‍ബുദം ബാധിക്കുന്നത്. അര്‍ബുദ രോഗത്തിനെതിരെ പൊരുതി കളിക്കളത്തിലേക്ക് അദ്ദേഹം തിരിച്ചെത്തിയത് ലോക കായിക പ്രേമികള്‍ക്ക് വളരെ വലിയ പ്രചോദനമാണ് നല്‍കിയത്.

Most Read: 10 ലക്ഷം രൂപയ്ക്ക് താഴെ വൈദ്യത എസ്‌യുവി പുറത്തിറക്കാൻ എംജി

യുവരാജിന് ആദരമൊരുക്കി ജീപ്പ്‌

ഇതിഹാസ താരത്തിന് ആദര സൂചകമായി ജീപ്പ് പങ്കുവച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. നിലവില്‍ കോമ്പസ് ട്രെയില്‍ഹൊക്കിനെ വിപണിയില്‍ അവതരിപ്പിക്കാനുള്ള തിരക്കുകളിലാണ് കമ്പനി.

യുവരാജിന് ആദരമൊരുക്കി ജീപ്പ്‌

കോമ്പസ് മോഡലുകളില്‍ ഏറ്റവും മികവുറ്റ ഓഫ്‌റോഡ് പ്രകടനം കാഴ്ചവെയ്ക്കുന്ന മോഡലായിരിക്കും ട്രെയില്‍ഹൊക്ക്. ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന 2.0 ലിറ്റര്‍ എഞ്ചിനാവും ട്രെയില്‍ഹൊക്കിലുണ്ടാവുക.

Most Read: സുരക്ഷ കുറവ്, രണ്ടു എസ്‌യുവികള്‍ കൂടി പിൻവലിക്കാൻ മഹീന്ദ്ര

യുവരാജിന് ആദരമൊരുക്കി ജീപ്പ്‌

ഇത് 170 bhp കരുത്തും 350 Nm torque ഉം കുറിക്കുന്നതാണ്. ദില്ലി എക്‌സ്‌ഷോറൂം കണക്കുകളനുസരിച്ച് 25 ലക്ഷം രൂപയാവും പുതിയ ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്കിന്റെ വില.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Pays Tribute To Former Indian Cricket Player Yuvraj Singh. Read In Malayalam
Story first published: Tuesday, June 11, 2019, 16:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X