ഓഫ്‌റോഡ് വാഹനങ്ങളെ മോഡിഫിക്കേഷനെന്ന പേരില്‍ പിടികൂടരുത്, മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

By Rajeev Nambiar

കാറായാലും ബൈക്കായാലും രൂപം മാറിയിട്ടുണ്ടെങ്കിലും രജിസ്‌ട്രേഷന്‍ റദ്ദു ചെയ്യാമെന്ന് സുപ്രീം കോടതി വിധിച്ചത് അടുത്തിടെയാണ്. വാഹന ഘടനയില്‍ മാറ്റം വരുത്താമെന്ന കേരളാ ഹൈക്കോടതിയുടെ നിരീക്ഷണം സൃഷ്ടിച്ച ആശയക്കുഴപ്പം ഇതോടെ മറനീങ്ങി. ആര്‍സി ബുക്കിലെ വിവരങ്ങള്‍ വാഹനങ്ങള്‍ പാലിക്കണം. മോഡലുകളില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ഉടമകള്‍ക്ക് അനുവാദമില്ല.

ഓഫ്‌റോഡ് വാഹനങ്ങളെ മോഡിഫിക്കേഷനെന്ന പേരില്‍ പിടികൂടരുത്, മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

ഈ അവസരത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാവുന്നത് ഓഫ്‌റോഡ് വാഹനങ്ങളാണ്. മോഡിഫിക്കേഷന്‍ വാഹനങ്ങളുടെ പട്ടികയില്‍പ്പെടുത്തി 4X4 ഓഫ്‌റോഡ് വാഹനങ്ങള്‍ നിരോധിക്കരുതെന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

ഓഫ്‌റോഡ് വാഹനങ്ങളെ മോഡിഫിക്കേഷനെന്ന പേരില്‍ പിടികൂടരുത്, മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

അശാസ്ത്രീയമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളല്ല തങ്ങളുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയനുള്ള തുറന്ന കത്തില്‍ കേരള അഡ്വഞ്ചറസ് സ്‌പോര്‍സ് ക്ലബ് അംഗം ടിസണ്‍ തറപ്പേല്‍ പറയുന്നു.

ഓഫ്‌റോഡ് വാഹനങ്ങളെ മോഡിഫിക്കേഷനെന്ന പേരില്‍ പിടികൂടരുത്, മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

മഹാപ്രളയത്തില്‍ നിന്നും കേരള നാടിനെ കൈപ്പിടിച്ചുയര്‍ത്താന്‍ മുന്നിലുണ്ടായിരുന്ന ഓഫ്‌റോഡ് വാഹനങ്ങളുടെ നിലനില്‍പ്പ് ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനും കേരളത്തിലെ ഓഫ്‌റോഡ് വാഹനങ്ങള്‍ ചെറുതെങ്കിലുമൊരു പങ്ക് വഹിച്ചു.

ഓഫ്‌റോഡ് വാഹനങ്ങളെ മോഡിഫിക്കേഷനെന്ന പേരില്‍ പിടികൂടരുത്, മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

സ്വമനസ്സാലെയാണ് ഓഫ്‌റോഡ് വാഹന ഉടമകളുടെ കൂട്ടായ്മ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിത്തിരിച്ചത്. എന്നാല്‍ അന്ന് ഈ സേവനങ്ങളെ വാനോളം പുകഴ്ത്തിയവര്‍ ഇപ്പോള്‍ ഓഫ്‌റോഡ് വാഹനങ്ങളെ തള്ളിപ്പറയുകയാണെന്ന് കുറിപ്പില്‍ ടിസണ്‍ വ്യക്തമാക്കി.

ഓഫ്‌റോഡ് വാഹനങ്ങളെ മോഡിഫിക്കേഷനെന്ന പേരില്‍ പിടികൂടരുത്, മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

പ്രളയം പോലുള്ള അത്യാഹിത സന്ദര്‍ഭങ്ങള്‍ നേരിടാന്‍ തങ്ങളുടെ ഓഫ്‌റോഡ് വാഹനങ്ങള്‍ സജ്ജമാണ്. മുമ്പ് 2017 -ല്‍ പമ്പയില്‍ വെള്ളപ്പൊക്കമുണ്ടായി ശബരിമല ഒറ്റപ്പെട്ട സാഹചര്യത്തിലും ഓഫ്‌റോഡ് വാഹന ഉടമകളുടെ കൂട്ടായ്മ ജില്ലാ ഭരണകൂടത്തെ സഹകരണം അറിയിച്ചിരുന്നു.

Most Read: വാഹന രജിസ്‌ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി പരിമിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍

ഓഫ്‌റോഡ് വാഹനങ്ങളെ മോഡിഫിക്കേഷനെന്ന പേരില്‍ പിടികൂടരുത്, മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മുറക്ക് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ തങ്ങളെന്നും തയ്യാറാണ്. ഒരുമിച്ചുള്ള സഹകരണം അടിയന്തര സാഹചര്യങ്ങളില്‍ ഏറെ ഫലപ്രദമാവും. ഈ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി 4X4 ഓഫ്‌റോഡ് വാഹനങ്ങള്‍ മോഡിഫിക്കേഷന്‍ ചെയ്‌തെന്ന പേരില്‍ പിടികൂടി കേസെടുക്കരുതെന്ന് മുഖ്യമന്ത്രിക്ക് ടിസണ്‍ തുറന്നെഴുതി.

ഓഫ്‌റോഡ് വാഹനങ്ങളെ മോഡിഫിക്കേഷനെന്ന പേരില്‍ പിടികൂടരുത്, മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

തങ്ങളുടെ ഒരു വാഹനങ്ങളും അശാസ്ത്രീയമായി രൂപമാറ്റം വരുത്തി അപകടമുണ്ടാക്കിയിട്ടില്ല. നിലവിലെ വിലക്കുകളുടെ സത്ത ശാസ്ത്രീയമായി വീണ്ടും പഠനവിധേയമാക്കണം. കാലഹരണപ്പെട്ട വ്യവസ്ഥകള്‍ തിരുത്തപ്പെടേണ്ടതുണ്ടെന്ന് കത്തില്‍ ടിസണ്‍ ഓര്‍മ്മപ്പെടുത്തി.

ഓഫ്‌റോഡ് വാഹനങ്ങളെ മോഡിഫിക്കേഷനെന്ന പേരില്‍ പിടികൂടരുത്, മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

പ്രളയകാലത്ത് കേരളത്തിലെ ജീപ്പ് ഉടമകള്‍ ലാഭവും നഷ്ടവും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ കാര്യം പലരും സൗകര്യപൂര്‍വ്വം മറക്കുന്നു. 4X4 വിഭാഗത്തില്‍പ്പെട്ട ഈ വാഹനങ്ങള്‍ക്ക് തുടര്‍ന്നും അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.

ഓഫ്‌റോഡ് വാഹനങ്ങളെ മോഡിഫിക്കേഷനെന്ന പേരില്‍ പിടികൂടരുത്, മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

അതേസമയം നിരത്തില്‍ അപകടകരമായി ഇത്തരം ഓഫ്‌റോഡ് വാഹനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവവരുത്തേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കുമുണ്ടെന്ന് ടിസണ്‍ പറയുന്നു. പ്രധാനമായും റിക്കവറി ഉപകരണങ്ങളെയാണ് മോഡിഫിക്കേഷനെന്ന കുറ്റം ചാര്‍ത്തി പിഴ ചുമത്തുന്നതെന്ന് കത്ത് സൂചിപ്പിക്കുന്നു.

Source: Facebook

Most Read Articles

Malayalam
English summary
Off-road Vehicles And Owners Are Facing Problems Recently. Read in Malayalam.
Story first published: Tuesday, January 29, 2019, 14:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X