വിപണിയിൽ എത്തും മുമ്പ് വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി കിയ കാർണിവൽ

സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവിക്കുശേഷം കിയ മോട്ടോർസ് ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ മോഡലായ കിയ കാർണിവലിനെ വിപണിയിൽ എത്തിക്കുവാൻ ഒരുങ്ങുകയാണ്.

വിപണിയിൽ എത്തും മുമ്പ് വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി കിയ കാർണിവൽ

അടിസ്ഥാനപരമായി അഞ്ച് ഡോറുകളുള്ള മിനിവാനായ കിയ കാർണിവൽ (ചില വിദേശ വിപണികളിൽ ഗ്രാൻഡ് കാർണിവൽ അല്ലെങ്കിൽ സെഡോണ എന്നും അറിയപ്പെടുന്നു) എംപിവി വിഭാഗത്തിലെ ഇപ്പോഴത്തെ രാജാവായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വിപണി പിടിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, ഇന്ത്യയിൽ കാർണിവൽ ഇന്നോവ ക്രിസ്റ്റയ്ക്ക് മുകളിലുള്ള ഒരു വിഭാഗത്തിലാണ്.

വിപണിയിൽ എത്തും മുമ്പ് വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി കിയ കാർണിവൽ

ഇപ്പോൾ ടിസി നമ്പർ പ്ലേറ്റുകൾ ധരിച്ച് കിയ കാർണിവൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

വിപണിയിൽ എത്തും മുമ്പ് വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി കിയ കാർണിവൽ

കമ്പനി ഇതിനകം തന്നെ മിനിവാൻ, അല്ലെങ്കിൽ ഇന്ത്യൻ പശ്ചാത്തലത്തിൽ വലിയ എംപിവിയുടെ ടീസർ വീഡിയോ പുറത്തു വിട്ടിരുന്നു. ടീസർ ആറ് സീറ്റർ മോഡലിലുള്ള കാർണിവലിന്റെ പ്രീമിയം ഘടകങ്ങൾ കാണിക്കുന്നു.

വിപണിയിൽ എത്തും മുമ്പ് വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി കിയ കാർണിവൽ

രണ്ടാം നിരയിൽ വ്യക്തിഗത ക്യാപ്റ്റൻ സീറ്റുകൾ എന്നിവയുൾപ്പടെയുള്ള ആഢംബര ഫീച്ചറുകളാണ് ടീസറിൽ. ആറ് സീറ്റർ പതിപ്പിനൊപ്പം കാർണിവലിന് ഇന്ത്യയിൽ ഏഴ്, എട്ട് സീറ്റർ ഓപ്ഷനുകളും ലഭിക്കും.

വിപണിയിൽ എത്തും മുമ്പ് വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി കിയ കാർണിവൽ

കിയ കാർണിവലിന്റെ ഇന്റീരിയറുകളിൽ ഓപ്ഷണലായി പിൻ സീറ്റ് എന്റർടൈൻമെന്റ് പാക്കേജുകൾ ഉൾപ്പെടെ, ആവശ്യത്തിൽ കൂടുതൽ ഉപകരണങ്ങൾ ഉൾക്കൊള്ളുന്നു.

വിപണിയിൽ എത്തും മുമ്പ് വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി കിയ കാർണിവൽ

ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന മുൻനിര സീറ്റുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെതർ ഇന്റീരിയർ, സൺറൂഫ് തുടങ്ങിയ സവിശേഷതകളുമായിട്ടാണ് ഉയർന്ന പതിപ്പുകൾ വിപണിയിൽ എത്തുന്നത്. അടിസ്ഥാന പതിപ്പുകൾക്ക് ഈ സവിശേഷതകളൊന്നും ലഭിക്കില്ല.

വിപണിയിൽ എത്തും മുമ്പ് വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി കിയ കാർണിവൽ

കാർണിവൽ ഒരു ആഗോള ഉൽ‌പ്പന്നമായതിനാൽ‌, വാഹനത്തിന്‌ പോരായ്മകൾ ഒന്നുംം തന്നെ‌ കാണുമെന്ന് തോന്നുന്നില്ല. അടിസ്ഥാന വകഭേദങ്ങൾ കുടുംബ യാത്രകൾക്ക് അനുയോജ്യമാകും.

വിപണിയിൽ എത്തും മുമ്പ് വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി കിയ കാർണിവൽ

എന്നാൽ ഉയർന്ന പതിപ്പുകൾ (6-സീറ്ററുകൾ) കോർപ്പറേറ്റ് പരിതസ്ഥിതിയിൽ അതിന്റെ മൂല്യം തെളിയിക്കും, VIP ഗതാഗതത്തിന് മറ്റൊരു ഏഴ് സീറ്റർ ടാക്‌സിയിൽ നിന്നും വളരെ മികച്ചതായിരിക്കുമിത്.

വിപണിയിൽ എത്തും മുമ്പ് വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി കിയ കാർണിവൽ

ഇന്ത്യ-സ്‌പെക്ക് കിയ കാർണിവലിന് 200 bhp കരുത്തും 440 Nm torque ഉം ഉത്പാദിപ്പിക്കുന്ന ബിഎസ് VI കംപ്ലയിന്റ് 2.2 ലിറ്റർ CRDi എഞ്ചിനാവും നിർമ്മാതാക്കൾ നൽകുന്നത്. മുൻ വീൽ-ഡ്രൈവായ വാഹനത്തിന്റെ പവർട്രെയിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

വിപണിയിൽ എത്തും മുമ്പ് വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി കിയ കാർണിവൽ

വാഹനത്തിന്റെ വലുപ്പം, ഇടം, പ്രീമിയം സവിശേഷതകൾ എന്നിവ കൂടാതെ, കിയ കാർണിവലിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് അതിന്റെ ഇലക്ട്രിക് സ്ലൈഡിംഗ് ഡോറുകളാണ്.

വിപണിയിൽ എത്തും മുമ്പ് വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി കിയ കാർണിവൽ

സ്ലൈഡിംഗ് വാതിലുകൾ ഇന്ത്യൻ വിപണിയിൽ എൺപതുകളിൽ സുസുക്കി കാരി മൈക്രോവാൻ അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ട മാരുതി ഓമ്‌നി ആരംഭിച്ചതോടെ ജനപ്രിയമായിരുന്ന ഒന്നാണ്.

വിപണിയിൽ എത്തും മുമ്പ് വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി കിയ കാർണിവൽ

ഇറുകിയ പാർക്കിംഗ് സാഹചര്യങ്ങളിൽ, എളുപ്പത്തിൽ പ്രവേശിക്കുവാനോ / ലോഡുകൾ കയറ്റാനോ സ്ലൈഡിംഗ് ഡോറുകൾ വളരെ ഉപയോഗപ്രദമാണ്.

Most Read: കാർണിവലിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ട് കിയ

വിപണിയിൽ എത്തും മുമ്പ് വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി കിയ കാർണിവൽ

എന്നിരുന്നാലും, മാരുതി ഓമ്‌നി, ടൊയോട്ട വോയേജർ, മാരുതി വെർസ മുതലായ മോഡലുകളിൽ ഈ ട്രെൻഡ് ഒതുങ്ങി, ഇന്ന് ഇത് അവതരിപ്പിക്കുന്ന ഒരേയൊരു വാഹനം മാരുതി ഈക്കോ മാത്രമാണ്.

Most Read: കിയ QYI കോംപാക്ട് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വിപണിയിൽ എത്തും മുമ്പ് വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി കിയ കാർണിവൽ

പ്രീമിയം വശത്ത്, ടൊയോട്ട വെൽ‌ഫയർ, മെഴ്‌സിഡസ് ബെൻസ് V-ക്ലാസ് എന്നിവയാണ് നിലവിൽ സ്ലൈഡിംഗ് ഡോറുകളുള്ള ജനപ്രിയ ചോയ്‌സുകൾ.

Most Read: നാലു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

വിപണിയിൽ എത്തും മുമ്പ് വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി കിയ കാർണിവൽ

25-32 ലക്ഷം രൂപ വരെ ഓൺ-റോഡ് വില പ്രതീക്ഷിക്കുന്ന കിയ കാർണിവൽ വലിയ വിലയുള്ള ഈ ജനപ്രിയ പേരുകൾക്ക് വളരെ വിലകുറഞ്ഞ ബദലായിരിക്കും. 2020 ജനുവരിയിലാണ് വാഹനം വിപണിയിൽ എത്തുന്നത്.

Source: Rushlane

Most Read Articles

Malayalam
English summary
KIA Carnival MPV Spied again. Read more Malayalam.
Story first published: Tuesday, December 24, 2019, 17:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X