കിയ കാർണിവലിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സെൽറ്റോസ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ജനപ്രീതി നേടിയ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ് തങ്ങളുടെ രണ്ടാമത്തെ മോഡലിനെയും രാജ്യത്ത് അവതരിപ്പിക്കും.

കിയ കാർണിവലിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഫെബ്രുവരിയിൽ നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ ആഭ്യന്തര ഉപഭോക്താക്കൾക്കായി രണ്ടാമത്തെ ഉൽപ്പന്നമായ കാർണിവൽ എംപിവിയെ കിയ പുറത്തിറക്കും. അതിന്റെ ഭാഗമായി വാഹനത്തിന്റെ ഇന്ത്യൻ നിരത്തിലെ പരീക്ഷണം നടത്തി വരികയാണ് കമ്പനി. പുതിയ പരീക്ഷണയോട്ട ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നു.

കിയ കാർണിവലിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് നേരിട്ടുള്ള എതിരാളിയായാണ് പ്രീമിയം മോഡലായ കാർണിവൽ എംപിവിയെ കിയ മോട്ടോർസ് ഇന്ത്യയിലെത്തിക്കുന്നത്. മാത്രമല്ല ഇത് ഉയർന്ന ശേഷിയുള്ള സെഗ്‌മെന്റിന്റെ മുൻ‌നിരയിലുള്ള എം‌പിവിക്കെതിരെ ഇത് നേരിട്ട് സ്ഥാനം പിടിക്കുകയും ചെയ്യും.

കിയ കാർണിവലിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കിയ അതിന്റെ മുഴുവൻ ലൈനപ്പും പ്രദർശിപ്പിച്ചപ്പോൾ 2018 ഓട്ടോ എക്‌സ്‌പോയിൽ കാർണിവലും അതിന്റെ ഭാഗമായിരുന്നു. സെഡോണ നെയിംപ്ലേറ്റിന് കീഴിലാണ് അന്താരാഷ്ട്ര വിപണികളിൽ കാർണിവൽ വിൽപ്പന നടത്തുന്നത്.

കിയ കാർണിവലിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ആഗോളതലത്തിൽ വളരെ പ്രചാരം നേടിയ കിയ കാർണിവൽ ഒന്നിലധികം സീറ്റിംഗ് ഓപ്ഷനുകളിൽ വിപണിയിലെത്തുന്നു. ആറ്, ഏഴ്, എട്ട് സീറ്റർ പതിപ്പുകളിലാകും ഈ പ്രീമിയം എംപിവി രാജ്യത്ത് വിൽപ്പനക്കെത്തുക.

കിയ കാർണിവലിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പിന്നിലെ യാത്രക്കാർക്കാർക്കായി 10.1 ഇഞ്ച് സ്‌ക്രീനുകൾ, എക്സ്റ്റെൻഡഡ് ലെഗ് റൂം, കിയയുടെ UVO കണക്റ്റിവിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, മൾട്ടി-സോൺ ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം എന്നിവ പോലുള്ള പ്രീമിയം സവിശേഷതകൾ കാർണിവലിൽ ഇടംപിടിക്കുന്നു.

കിയ കാർണിവലിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം ഇരട്ട സൺറൂഫ്, പവർ സ്ലൈഡിംഗ് പിൻ ഡോറുകൾ തുടങ്ങിയവയും വാഹനത്തിന്റെ പ്രധാന സവിശേഷതയാണ്. മെക്കാനിക്കലുകളെ സംബന്ധിച്ചിടത്തോളം, 202 bhp കരുത്തും 441 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് കാർണിവലിൽ വാഗ്ദാനം ചെയ്യുന്നത്.

Most Read: സിയാസ്, എർട്ടിഗ, XL6 മൈൽഡ് ഹൈബ്രിഡ് മോഡലുകൾ തിരിച്ചു വിളിക്കാനൊരുങ്ങി മാരുതി

കിയ കാർണിവലിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഫ്രണ്ട് വീലുകൾ ഡ്രൈവ് വാഹനമായ കാർണിവൽ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. CBU യൂണിറ്റായി ഇന്ത്യയിൽ എത്തുന്ന കാർണിവൽ ആന്ധ്രാപ്രദേശിലെ കിയയുടെ നിർമാണശാലയിൽ പ്രാദേശികമായി ഒത്തുചേരും.

Most Read: ട്രൈബർ തരംഗം; ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാർ നിർമ്മാതാക്കളായി റെനോ

കിയ കാർണിവലിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഉപഭോക്താക്കൾക്ക് ഉയർന്ന തോതിലുള്ള സൗകര്യങ്ങളും സവിശേഷതകളും നൽകുന്നതിൽ കിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിന്റെ ഭാഗമായി മെമ്മറി ഫംഗ്ഷനോടുകൂടിയ ഇരിപ്പിടങ്ങൾ വിവിധ കോണുകളിലേക്ക് ഇലക്ട്രിക്കലി പ്രവർത്തിക്കും. നിരവധി സുരക്ഷ, ഡ്രൈവർ സഹായ സവിശേഷതകളും കാർണിവലിന്റെ പ്രത്യേകതകളാണ്.

Most Read: ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

കിയ കാർണിവലിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കാർണിവൽ എംപിവി സെൽറ്റോസിനെ പേലെ വോള്യങ്ങളെ ലക്ഷ്യമാക്കിയല്ല എത്തുന്നത്. കിയയുടെ ബ്രാൻഡ് ഇമേജ് വർധിപ്പിക്കുന്നതിനായാണ് വാഹനത്തെ വിപണിയിൽ എത്തിക്കുന്നതോടെ കമ്പനി ലക്ഷ്യമാക്കുന്നത്.

കിയ കാർണിവലിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

5,115 മില്ലീമീറ്റർ നീളവും 1,985 മില്ലീമീറ്റർ വീതിയും 1,740 മില്ലീമീറ്റർ ഉയരവും 3,060 മില്ലീമീറ്റർ വീൽബേസുമാണ് കിയ കാർണിവൽ എംപിവിക്ക് നൽകിയിരിക്കുന്നത്. ഇത് ഇന്നോവ ക്രിസ്റ്റയേക്കാൾ 380 മില്ലീമീറ്റർ നീളവും 155 മില്ലീമീറ്റർ വീതിയും കൂടുതലാണെന്നത് ശ്രദ്ധേയമാണ്.

Source: Gaadiwaadi

Most Read Articles

Malayalam
English summary
Kia Carnival MPV Spotted Testing. Read more Malayalam
Story first published: Saturday, December 7, 2019, 19:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X