കിയ കാർണിവൽ 6, 7, 8 സീറ്റർ പതിപ്പുകളിൽ വിപണിയിലെത്തും

കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ് ഇന്ത്യയിൽ തങ്ങളുടെ രണ്ടാമത്തെ മോഡലായ കാർണിവൽ എംപിവിയെ 2020 ജനുവരിയിൽ പുറത്തിറക്കും.

കിയ കാർണിവൽ 6, 7, 8 സീറ്റർ പതിപ്പുകളിൽ വിപണിയിലെത്തും

വാഹനത്തിനായുള്ള പ്രീ-ബുക്കിംഗ് തെരഞ്ഞെടുത്ത ഡീലർഷിർപ്പുകളിലൂടെ കിയ ആരംഭിച്ചെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ സൂചനകൾ പ്രകാരം 6, 7, 8 എന്നീ മൂന്ന് സീറ്റർ പതിപ്പുകളിൽ കാർണിവൽ ഇന്ത്യയിൽ ലഭ്യമാകും. അതോടൊപ്പം ഒന്നിലധികം ഉപകരണ ലൈനുകളിലും പുതിയ പ്രീമിയം എംപിവി വിപണിയിൽ എത്തുമെന്നും കമ്പനി വ്യത്തങ്ങൾ പറയുന്നു.

കിയ കാർണിവൽ 6, 7, 8 സീറ്റർ പതിപ്പുകളിൽ വിപണിയിലെത്തും

ഇതിനകം തന്നെ ആഗോളതലത്തിൽ ലഭ്യമായ കിയ കാർണിവൽ എംപിവി 7-, 8-, 11-സീറ്റർ പതിപ്പുകളിൽ ലഭ്യമാണ്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാൾ വലുതും ആഢംബരവുമായ ഒരു ഉൽപ്പന്നം തേടുന്ന എം‌പി‌വി ഉപഭേക്താക്കൾക്ക് കിയ കാർണിവൽ മികച്ച തെരഞ്ഞെടുക്കലാകും.

കിയ കാർണിവൽ 6, 7, 8 സീറ്റർ പതിപ്പുകളിൽ വിപണിയിലെത്തും

ഇലക്ട്രിക്ക് സ്ലൈഡിംഗ് പിൻ ഡോറുകൾ, എക്സ്റ്റെൻഡബിൾ ലെഗ് റെസ്റ്റുകളും ആംസ്ട്രെസ്റ്റുകളും ഉൾക്കൊള്ളുന്ന ക്യാപ്റ്റൻ സീറ്റുകൾ, UVO കണക്റ്റിവിറ്റി സ്യൂട്ട്, റിയർ സീറ്റ് എന്റർടെയിൻമെന്റ് പാക്കേജ് എന്നിവ പോലുള്ള സവിശേഷതകളുടെ ഒരു നീണ്ട പട്ടികയുള്ള സൗകര്യവും സാങ്കേതികവിദ്യയും വാഹനത്തിന്റെ പ്രധാന ആകർഷണിങ്ങളിൽ ഉൾപ്പെടുന്നു.

കിയ കാർണിവൽ 6, 7, 8 സീറ്റർ പതിപ്പുകളിൽ വിപണിയിലെത്തും

10.1 ഇഞ്ച് സ്‌ക്രീനുകൾ, രണ്ട് സൺറൂഫുകൾ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, മെമ്മറി പ്രവർത്തനത്തോടുകൂടി പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയും കാർണിവൽ എംപിവിയെ വ്യത്യസ്തമാക്കുന്നു.

കിയ കാർണിവൽ 6, 7, 8 സീറ്റർ പതിപ്പുകളിൽ വിപണിയിലെത്തും

രൂപകൽപ്പനയുടെ കാര്യത്തിൽ, കാർണിവൽ ഒരു എം‌പിവിയേക്കാൾ ഒരു മിനി വാനായി കാണപ്പെടുന്നു. മുൻവശത്ത് കിയയുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രിൽ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഐസ് ക്യൂബ് ഡിസൈൻ എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ് ലാമ്പുകളുള്ള സംയോജിത എൽഇഡി ഡിആർഎൽ എന്നിവ ഉൾപ്പെടും.

കിയ കാർണിവൽ 6, 7, 8 സീറ്റർ പതിപ്പുകളിൽ വിപണിയിലെത്തും

മെക്കാനിക്കലുകളെ സംബന്ധിച്ചിടത്തോളം കിയ കാർണിവലിൽ 2.2 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് വാഗ്ദാനം ചെയ്യുക. ഇത് 197 bhp കരുത്തും 440 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

Most Read: സിയാസ്, എർട്ടിഗ, XL6 മൈൽഡ് ഹൈബ്രിഡ് മോഡലുകൾ തിരിച്ചു വിളിക്കാനൊരുങ്ങി മാരുതി

കിയ കാർണിവൽ 6, 7, 8 സീറ്റർ പതിപ്പുകളിൽ വിപണിയിലെത്തും

ആഗോളതലത്തിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സ് യൂണിറ്റുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ 8 സ്പീഡ് ഓട്ടോമാറ്റിക്ക് യൂണിറ്റ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും. എഞ്ചിൻ ബി‌എസ്-VI മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായാകും വിപണിയിൽ എത്തുക.

Most Read: ഫ്യുവൽ സെൽ ഇലക്ട്രിക്ക് വാഹനം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഹ്യുണ്ടായി

കിയ കാർണിവൽ 6, 7, 8 സീറ്റർ പതിപ്പുകളിൽ വിപണിയിലെത്തും

കാർണിവൽ തികച്ചും പ്രീമിയം ഉൽ‌പ്പന്നമായതിനാൽ, ഇന്ത്യയിലെ കിയയുടെ ബ്രാൻഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിനാണ് വാഹനത്തിലൂടെ കമ്പനി ലഭ്യമാക്കുന്നത്. ഇത് ഒരു ആഢംബര പീപ്പിൾ മൂവർ ആയി സ്ഥാനം പിടിക്കും.

Most Read: ട്രൈബർ തരംഗം; ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാർ നിർമ്മാതാക്കളായി റെനോ

കിയ കാർണിവൽ 6, 7, 8 സീറ്റർ പതിപ്പുകളിൽ വിപണിയിലെത്തും

പ്രാദേശികമായി ഒത്തുചേരുന്ന CKD ഉൽ‌പ്പന്നമായിരിക്കും കാർണിവൽ എംപിവി. ഇതിന് 25 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Kia Carnival will be offered in three seating configuration. Read more Malayalam
Story first published: Saturday, December 7, 2019, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X