കാർണിവൽ എംപിവിയെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് കിയ

കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ് തങ്ങളുടെ കാർണിവൽ എംപിവി ഓട്ടോ എക്‌സ്‌പോ 2020 ൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. സെൽറ്റോസ് എസ്‌യുവിക്കുശേഷം കമ്പനിയിൽ നിന്ന് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്ന രണ്ടാമത്തെ ഉൽപ്പന്നമാണിത്.

കാർണിവൽ എംപിവിയെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് കിയ

കിയ ഇന്ത്യയിലെ സെയിൽസ് ആന്റ് മാർക്കറ്റിംഗ് വിഭാഗം മേധാവി മനോഹർ ഭട്ടാണ് വാഹനത്തിന്റെ അവതരണത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഇതിനകം തന്നെ കിയ കാർണിവൽ എം‌പി‌വി ഇന്ത്യൻ നിരത്തുകളിൽ നിരവധി തവണ പരീക്ഷണം നടത്തുകയുണ്ടായി.

കാർണിവൽ എംപിവിയെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് കിയ

എം‌പിവി ശ്രേണിയിലെ മികച്ച വിൽപ്പന നേടുന്ന മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, എന്നിവയ്‌ക്കെതിരെ വിപണി പിടിക്കാനാണ് കാർണിവൽ എംപിവിയുമായി കിയ മോട്ടോഴ്‌സ് എത്തുന്നത്. കിയയുടെ എംപിവിക്ക് 5155 mm നീളവും 1985 mm വീതിയും 1740 mm ഉയരവുമാണുള്ളത്. ഒപ്പം 3,060 mm വീൽബേസും കമ്പനി നൽകിയിരിക്കുന്നു.

കാർണിവൽ എംപിവിയെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് കിയ

പ്രധാന എതിരാളിയായ ഇന്നോവ ക്രിസ്റ്റയേക്കാൾ 380 mm നീളവും 155 mm വീതിയും 55 mm ചെറുതുമാണ് വാഹനം. ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാൾ 310 mm നീളം കൂടുതലാണ് കാർണിവലിനുള്ളത്. ഇന്നോവയുടെ വീൽബേസ് 2750 mm ആണ്.

കാർണിവൽ എംപിവിയെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് കിയ

ഇന്ത്യയിൽ എത്തുന്ന കിയ കാർണിവൽ എംപിവി വിദേശ പതിപ്പിൽ നിന്നും പരിഷ്ക്കരിച്ച മോഡലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എംപിവിയുടെ ബാഹ്യ രൂപകൽപ്പനയിൽ ബ്രാൻഡിന്റെ വ്യതിരിക്തമായ ടൈഗർ ഫ്രണ്ട് ഗ്രിൽ, ഐസ് ക്യൂബ് ഡിസൈൻ എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ് ലാമ്പുകളുള്ള സംയോജിത എൽഇഡി ഡിആർഎൽ എന്നിവ ഉൾപ്പെടും.

കാർണിവൽ എംപിവിയെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് കിയ

മൂന്നാം നിരയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതിനായി പിന്നിൽ പവർ സ്ലൈഡിംഗ് ഡോറുകളായിരിക്കും കാർണിവൽ എം‌പി‌വിയിൽ വാഗ്ദാനം ചെയ്യുക. ആഗോളതലത്തിൽ ഒന്നിലധികം സീറ്റിംഗ് സ്റ്റൈലിൽ കിയ കാർണിവൽ ലഭ്യമാണ്.

കാർണിവൽ എംപിവിയെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് കിയ

എന്നിരുന്നാലും, എം‌പിവിയുടെ 7-8 സീറ്റർ പതിപ്പ് ഇന്ത്യൻ വിപണിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. സുഖസൗകര്യങ്ങൾ പ്രധാനം ചെയ്യുന്ന സവിശേഷതകളാൽ കാർണിവലിന്റെ ഇന്റീരിയറുകൾ നിറയും.

Most Read: ഇരുചക്രവാഹനങ്ങൾക്ക് സ്മാർട്ട് ഫിനാൻസ് ഓപ്ഷനുമായി OTO ക്യാപിറ്റൽ

കാർണിവൽ എംപിവിയെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് കിയ

വെന്റിലേറ്റഡ് ഹീറ്റഡ് സീറ്റുകൾ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് വാഹനത്തിൽ പ്രതീക്ഷിക്കുന്ന ഇന്റീരിയർ ഫീച്ചറുകൾ.

Most Read: സ്കോഡ കോഡിയാക്ക് സ്കൗട്ട് സെപ്റ്റംബർ 30 ന് ഇന്ത്യയിൽ അവതരിപ്പിക്കും

കാർണിവൽ എംപിവിയെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് കിയ

കൂടാതെ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനിലൂടെ കാർ നിയന്ത്രിക്കുന്നതിന് കിയ സെൽറ്റോസ് എസ്‌യുവിയിൽ നിലവിലുള്ള അതേ യുവിഒ ഇന്റർനെറ്റ് കണക്റ്റിവിറ്റിയും കാർണിവലിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read: ടിഗായൊ, ടിഗോര്‍, നെക്‌സോണ്‍ മോഡലുകള്‍ക്കൊപ്പം ഹോണ്ട സ്‌കൂട്ടറുകള്‍ സൗജന്യമായി നല്‍കി ഡീലര്‍ഷിപ്പ്

കാർണിവൽ എംപിവിയെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് കിയ

360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ട്രാക്ഷൻ കൺട്രോൾ, ഹിൽ‌സൈഡ് അസിസ്റ്റ്, ഡസ്ക്ക് സെൻസിംഗ് ഹെഡ്‌ലാമ്പുകൾ, ഓട്ടോ എമർജൻസി ബ്രേക്കിംഗുമായി കൂട്ടിയിടി മുന്നറിയിപ്പ് എന്നിവ സുരക്ഷാ ഉപകരണങ്ങളിൽ ഉൾപ്പെടും.

കാർണിവൽ എംപിവിയെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് കിയ

ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകള്‍, മഴ സെന്‍സ് ചെയ്യുന്ന വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയ്‌ക്കൊപ്പം ഇടുങ്ങിയ സ്ഥലങ്ങളില്‍ വാഹനത്തിന്റെ ഉള്ളിലേക്കും പുറത്തേക്കും അനായാസം കയറാനും ഇറങ്ങാനും കഴിയുന്ന ഇലക്ട്രിക്ക് സ്ലൈഡിങ് ഡോറുകളുമാണ് കാര്‍ണിവലിന്.

മൂന്ന് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകള്‍, മഴ സെന്‍സ് ചെയ്യുന്ന വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയ്‌ക്കൊപ്പം ഇടുങ്ങിയ സ്ഥലങ്ങളില്‍ വാഹനത്തിന്റെ ഉള്ളിലേക്കും പുറത്തേക്കും അനായാസം കയറാനും ഇറങ്ങാനും കഴിയുന്ന ഇലക്ട്രിക്ക് സ്ലൈഡിങ് ഡോറുകളുമാണ് കാര്‍ണിവലിന്.

യാത്രക്കാരുടെ സുരക്ഷക്കായി എട്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക്ക് ബ്രേക്ക് ഫോര്‍സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്ല് സ്റ്റാര്‍ട്ട് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ എന്നിവയും ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, ബ്ലൈന്റ് സ്‌പോട്ട് ഡിറ്റെക്ഷന്‍, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകളും ക്യാമറകളും വാഹനത്തില്‍ കമ്പനി പ്രധാനം ചെയ്യും.

മൂന്ന് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകള്‍, മഴ സെന്‍സ് ചെയ്യുന്ന വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയ്‌ക്കൊപ്പം ഇടുങ്ങിയ സ്ഥലങ്ങളില്‍ വാഹനത്തിന്റെ ഉള്ളിലേക്കും പുറത്തേക്കും അനായാസം കയറാനും ഇറങ്ങാനും കഴിയുന്ന ഇലക്ട്രിക്ക് സ്ലൈഡിങ് ഡോറുകളുമാണ് കാര്‍ണിവലിന്.

2.2 ലിറ്റർ ഡീസൽ എഞ്ചിൻ 199 bhp പവറും 440 Nm torque ഉം ഉത്പാദിപ്പിക്കും. 2020 ഏപ്രിൽ ഒന്നിന് പുതിയ മലിനീകരണ മാനദണ്ഡം നിലവിൽ വരുന്നതിനാൽ വാഹനത്തിന്റെ ഡീസൽ എഞ്ചിൻ ബി‌എസ്-VI കംപ്ലയിന്റായിരിക്കും.

മൂന്ന് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകള്‍, മഴ സെന്‍സ് ചെയ്യുന്ന വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയ്‌ക്കൊപ്പം ഇടുങ്ങിയ സ്ഥലങ്ങളില്‍ വാഹനത്തിന്റെ ഉള്ളിലേക്കും പുറത്തേക്കും അനായാസം കയറാനും ഇറങ്ങാനും കഴിയുന്ന ഇലക്ട്രിക്ക് സ്ലൈഡിങ് ഡോറുകളുമാണ് കാര്‍ണിവലിന്.

ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എഞ്ചിൻ യോജിക്കുന്നു. 3.3 ലിറ്റർ പെട്രോൾ എഞ്ചിൻ 203 bhp കരുത്തും 330 Nm torque ഉം ആണ് ആഗോളതലത്തിൽ വിൽക്കുന്ന കാർണിവൽ എംപിവി വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും ഉയർന്ന പതിപ്പിനെ കിയ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കരുതുന്നില്ല.

മൂന്ന് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകള്‍, മഴ സെന്‍സ് ചെയ്യുന്ന വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയ്‌ക്കൊപ്പം ഇടുങ്ങിയ സ്ഥലങ്ങളില്‍ വാഹനത്തിന്റെ ഉള്ളിലേക്കും പുറത്തേക്കും അനായാസം കയറാനും ഇറങ്ങാനും കഴിയുന്ന ഇലക്ട്രിക്ക് സ്ലൈഡിങ് ഡോറുകളുമാണ് കാര്‍ണിവലിന്.

അഞ്ച് പുതിയ കാറുകൾ ഇന്ത്യൻ വിപണിയിലേക്ക് ഇറക്കുമതി ചെയ്യാനും കിയ മോട്ടോഴ്‌സ് പദ്ധതിയിടുന്നു. ടെല്ലുറൈഡ്, സോറെന്റോ, മുൻനിര സെഡാനായ സ്റ്റിംഗർ എന്നിവയ്ക്കൊപ്പം രണ്ട് ഇലക്ട്രിക്ക് കാറുകളുമാണ് (സോൾ & നിരോ) രാജ്യത്ത് അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുന്നത്.

Most Read Articles

Malayalam
English summary
Kia Carnival Will Be Unveiled At 2020 Auto Expo. Read more Malayalam
Story first published: Saturday, September 28, 2019, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X