അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കിയ

കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ് തങ്ങളുടെ അനന്തപുർ നിർമ്മാണശാല ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച് കിയ

ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ലയിലെ ഉത്പാദന കേന്ദ്രത്തിന്റെ പ്രവർത്തനം നേരത്തെ ആരംഭിച്ചിരുന്നെങ്കിലും പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കമ്പനി ഇപ്പോഴാണ് നിർവ്വഹിക്കുന്നത്.

അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച് കിയ

ഇന്ത്യയിലെ 1.1 ബില്യൺ യുഎസ് ഡോളർ നിക്ഷേപത്തിന്റെ ഭാഗമായാണ് കമ്പനിയുടെ ആദ്യ പ്ലാന്റിന്റെ ആരംഭം. കിയയുടെ ആദ്യത്തെ ഇന്ത്യൻ ഉൽപ്പന്നമായ സെൽറ്റോസിന്റെ നിർമ്മാണമാണ് ഈ പ്ലാന്റിലൂടെ ഇപ്പോൾ നടക്കുന്നത്. എന്നാൽ ഭാവിയിൽ മറ്റ് കിയ മോഡലുകളുടെ ഉത്പാദനവും പ്രാദേശികവത്ക്കരിക്കാൻ അനന്തപുർ നിർമ്മാണശാല സജ്ജമാണ്.

അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച് കിയ

കിയയുടെ പ്രധാന നിർമ്മാണശാല അനന്തപുരിൽ‌ തുടങ്ങാനായതിൽ അഭിമാനമുണ്ടെന്നും വളരുന്ന ഇന്ത്യൻ കാർ വിപണിക്കും കയറ്റുമതി മോഡലുകൾക്കും സേവനം നൽകാൻ ഞങ്ങളുടെ പുതിയ പ്ലാന്റ് തയ്യാറായെന്നും കിയ മോട്ടോർസ് കോർപ്പറേഷൻ പ്രസിഡന്റും CEO-യുമായ ഹാൻ വൂ പാർക്ക് പറഞ്ഞു.

അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച് കിയ

പ്രതിവർഷം 300,000 യൂണിറ്റ് വരെ ഉത്പാദിപ്പിക്കാൻ അനന്തപുർ നിർമ്മാണശാലയ്ക്ക് കഴിയും. പെട്രോൾ, ഡീസൽ വകഭേദങ്ങൾക്ക് പുറമേ സെൽറ്റോസ്, ഭാവിയിലെ ഇലക്ട്രിക്ക്, ഹൈബ്രിഡ് വാഹനങ്ങൾ എന്നിവയുടെ ഉത്പാദനവും പ്രാദേശികവത്ക്കരിക്കാൻ പുതിയ പ്ലാന്റ് കിയ മോട്ടോർസിനെ പ്രാപ്തമാക്കുന്നു.

അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച് കിയ

ഓഗസ്റ്റിൽ ഇന്ത്യൻ വിപണിയിൽ എത്തിയ സെൽറ്റോസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 2019 നവംബർ വരെ മൊത്തം 40,649 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. എസ്‌യുവിക്കായുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനായി അനന്തപുർ നിർമ്മാണശാലയിൽ രണ്ടാം ഷിഫ്റ്റിനും കമ്പനി അടുത്തിടെ തുടക്കം കുറിച്ചിരുന്നു.

അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച് കിയ

ഇതുവഴി ഉത്പാദനം വർധിപ്പിച്ച് എസ്‌യുവിക്കായുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കുകയാണ് കിയ ലക്ഷ്യമാക്കുന്നത്. ഇത് കൂടുതൽ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിക്കും. നിലവിൽ മൂന്ന് മുതൽ ആറ് ആഴ്ച വരെയാണ് എസ്‌യുവിക്കായുള്ള കാത്തിരിപ്പ് കാലാവധി.

Most Read: 2020 ജനുവരിയില്‍ വിവിധ മോഡലുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് മാരുതി

അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച് കിയ

പുതിയ 1000 ജീവനക്കാരെ ഉൾപ്പെടുത്തിയാണ് കമ്പനി രണ്ടാം ഷിഫ്റ്റ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ സെൽറ്റോസ് എസ്‌യുവിയുടെ ആവശ്യകത വർധിച്ചതാണ് ഉത്പാദനം ഉയർത്താൻ കിയയെ പ്രേരിപ്പിച്ചത്.

Most Read: ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച് കിയ

2020 വേൾഡ് കാർ ഓഫ് ദി ഇയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട കിയ സെൽറ്റോസിന് ഇന്ത്യയിൽ 9.69 ലക്ഷം രൂപ മുതൽ 16.99 ലക്ഷം രൂപയാണ് വില. ടെക് ലൈൻ, GT ലൈൻ എന്നിങ്ങനെ രണ്ട് വകഭേതങ്ങളിലാണ് കോം‌പാക്റ്റ് എസ്‌യുവി അവതരിപ്പിച്ചിരിക്കുന്നത്.

Most Read: 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച് കിയ

മൂന്ന് എഞ്ചിനും നാല് ഗിയർബോക്സ് ഓപ്ഷനുകളുള്ള ഒന്നിലധികം പതിപ്പുകൾ, കൂടാതെ ശ്രേണിയിൽ ആദ്യമായി വാഗ്ദാനം ചെയ്യുന്ന നിരവധി സവിശേഷതകളും സെൽറ്റോസിന്റെ പ്രത്യേകതയാണ്. 37 സ്മാർട്ട് സവിശേഷതകളുള്ള UVO കണക്ട് സാങ്കേതികവിദ്യയും സെൽറ്റോസിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Most Read Articles

Malayalam
English summary
Kia Motors Officially Opens India Production Facility. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X