കിയ സെല്‍റ്റോസ് — പ്രതീക്ഷകള്‍ എന്തെല്ലാം?

ഇന്ത്യയില്‍ തങ്ങളുടെ ആദ്യ കാര്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സ്. കോമ്പാക്റ്റ് എസ്‌യുവിയായ സെല്‍റ്റോസാണ് ഇന്ത്യയിലെത്തുന്ന ആദ്യ കിയ വാഹനം. നാളെയാണ് സെല്‍റ്റോസിനെ കിയ ആഗോള വിപണിയില്‍ അവതരിപ്പിക്കുന്നത്. ഒട്ടും വൈകാതെ സെല്‍റ്റോസിനെ കമ്പനി ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കിയ സെല്‍റ്റോസ് — പ്രതീക്ഷകള്‍ എന്തെല്ലാം?

ഹ്യുണ്ടായി ക്രെറ്റ, മാരുതി എസ്-ക്രോസ്, നിസാന്‍ കിക്ക്‌സ്, റെനോ ഡസ്റ്റര്‍ & ക്യാപ്ച്ചര്‍ എന്നീ വമ്പന്മാരെയാണ് പുതിയ കിയ സെല്‍റ്റോസ് വിപണിയില്‍ നേരിടുക.

കിയ സെല്‍റ്റോസ് — പ്രതീക്ഷകള്‍ എന്തെല്ലാം?

ഉടന്‍ നിലവില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാണ് സെല്‍റ്റോസില്‍ പ്രതീക്ഷിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ കമ്പനി ഒരുക്കാവനും സാധ്യതയുണ്ട്.

കിയ സെല്‍റ്റോസ് — പ്രതീക്ഷകള്‍ എന്തെല്ലാം?

വിപണിയിലെത്തുന്നതിന് മുമ്പ് വന്ന ഔദ്യോഗിക ടീസറുകളും ചിത്രങ്ങളും സെല്‍റ്റോസിനെ വാഹനപ്രേമികള്‍ക്കിടയില്‍ സുപരിചതമാക്കിയിട്ടുണ്ട്.

കിയ സെല്‍റ്റോസ് — പ്രതീക്ഷകള്‍ എന്തെല്ലാം?

10.25 ഇഞ്ച് ഫ്രീ സ്റ്റാന്‍ഡിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ആംബിയന്റ് ലൈറ്റിംഗ്, ഏഴിഞ്ച് മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ (MID), ക്രമീകരിക്കാവുന്ന ഹെഡ് റെസ്റ്റുകള്‍, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക്ക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവയാണ് പുതിയ കിയ സെല്‍റ്റോസിലെ പ്രധാന ഫീച്ചറുകള്‍.

കിയ സെല്‍റ്റോസ് — പ്രതീക്ഷകള്‍ എന്തെല്ലാം?

ഹ്യുണ്ടായി വെന്യുവിലുള്ള ഇന്‍ബില്‍റ്റ് സിം സാങ്കേതികതയും സെല്‍റ്റോസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കിയ ഇതിനകം അറിയിച്ചു കഴിഞ്ഞു.

Most Read: ജൂലായില്‍ കാര്‍ വില കൂട്ടുമെന്ന് മഹീന്ദ്ര - വിലവര്‍ധനവ് 36,000 രൂപ വരെ

കിയ സെല്‍റ്റോസ് — പ്രതീക്ഷകള്‍ എന്തെല്ലാം?

എന്നാല്‍, എന്തെല്ലാം കണക്ടഡ് ഫീച്ചറുകളാണ് എസ്‌യുവിയില്‍ ഒരുക്കിയിട്ടുള്ളതെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ച SP കോണ്‍സെപ്റ്റാണ് സെല്‍റ്റോസായി രൂപാന്തരപ്പെട്ടിരിക്കുന്നത്.

Most Read: കീശ കാലിയാക്കാത്ത പ്രീമിയം എംപിവിയാകാന്‍ റെനോ ട്രൈബര്‍

കിയ സെല്‍റ്റോസ് — പ്രതീക്ഷകള്‍ എന്തെല്ലാം?

ക്ലാം-ഷെല്‍ ബോണറ്റ്, കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവയാണ് എസ്‌യുവിയിലെ മറ്റു സവിശേഷതകള്‍.

Most Read: HR-V എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഹോണ്ട

കിയ സെല്‍റ്റോസ് — പ്രതീക്ഷകള്‍ എന്തെല്ലാം?

ഇവ കൂടാതെ പുറകിലെ വലുപ്പമേറിയ വിന്‍ഡ്ഷീല്‍ഡും എല്‍ഇഡി ടെയില്‍ ലാമ്പുകളും സെല്‍റ്റോസില്‍ ഉള്‍പ്പെട്ടിരിക്കുന്നു. മൂര്‍ച്ചയേറിയ ക്യാരക്ടര്‍ ലൈനുകളും ഒഴുകിയിറങ്ങുന്ന റൂഫും ഇരട്ട സോണ്‍ മെഷീന്‍ഡ് അലോയ് വീലുകളും കിയ സെല്‍റ്റോസിന്റെ ഡിസൈന്‍ സവിശേഷതകള്‍.

കിയ സെല്‍റ്റോസ് — പ്രതീക്ഷകള്‍ എന്തെല്ലാം?

ഉത്സവ സീസണിനോടനുബന്ധിച്ച് തന്നെ സെല്‍റ്റോസിനെ കിയ ഇന്ത്യയിലെത്തിക്കാനാണ് സാധ്യത. വിപണിയില്‍ 10 മുതല്‍ 16 ലക്ഷം രൂപ വരെയാണ് കിയ സെല്‍റ്റോസിന്റെ വിലയായി പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Kia Motors To Officially Unveil The Seltos Tomorrow — Ready For A Power Surprise. Read In Malayalam
Story first published: Wednesday, June 19, 2019, 20:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X