Just In
- 3 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 3 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 3 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 4 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- Lifestyle നെഗറ്റീവ് എനര്‍ജിയെ പെട്ടെന്ന് കണ്ടെത്തി ഒഴിവാക്കാം
- Sports IPL 2024: 26 പന്തില്‍ 26, പിന്നെ വെടിക്കെട്ട്! സഞ്ജു ഉപദേശിച്ചതെന്ത്? വിജയ മന്ത്രം പരാഗ് പറയുന്നു
- News സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നിങ്ങളുടെ രാശിഫലം അറിയാം
- Movies ട്രെയിനില്‍ വിശന്നിരുന്ന എനിക്ക് ഭക്ഷണം തന്ന ആ യുവാവ്; സുരേഷ് ഗോപിയെക്കുറിച്ച് മണിയന് പിള്ള രാജു
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
കിയ QYI കോംപാക്ട് എസ്യുവി അടുത്ത വർഷം ജൂലൈയിൽ വിൽപ്പനക്കെത്തും
കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസിന്റെ കോംപാക്ട് എസ്യുവിയായ QYI മോഡലിനെ അടുത്ത വർഷം ജൂലൈയിൽ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി.
2019 ഓഗസ്റ്റിൽ ഷോറൂമുകളിൽ എത്തിയ മിഡ് സൈസ് എസ്യുവിയായ സെൽറ്റോസിന് ചുരുങ്ങിയ സമയത്തിനുള്ളിൽ ആഭ്യന്തര ഉപഭോക്താക്കളിൽ വലിയ പ്രശസ്തി നേടിയെടുക്കാൻ സാധിച്ചു. ഈ വിജയമാണ് പുതിയ കോംപാക്ട് എസ്യുവിയെ വിപണിയിൽ എത്തിക്കാൻ കിയയ്ക്ക് പ്രചോദനമാകുന്നത്.
50,000-ത്തിൽ അധികം ബുക്കിംഗുകളും 14,000 ഡെലിവറികളും നടത്തിയ സെൽറ്റോസ് പ്രതിമാസ വിൽപന പട്ടികയിൽ പല മോഡലുകളെയും പിന്തള്ളി മുൻ നിരയിൽ സ്ഥാനം പിടിക്കാൻ കിയയെ സഹായിച്ചു. 2020-ൽ വരാനിരിക്കുന്ന ഓട്ടോ എക്സ്പോയിൽ പുതിയ മോഡലുകളെ ദക്ഷിണ കൊറിയൻ കമ്പനി അവതരിപ്പിക്കും.
ഇന്ത്യയ്ക്കായുള്ള രണ്ടാമത്തെ ഉൽപ്പന്നമായ കാർണിവൽ എംപിവിയുടെ അവതരണവും ഈ വേളയിൽ തന്നെയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വിപണി ലക്ഷ്യമാക്കിയാണ് പുതിയ പ്രീമിയം എംപിവിയെ അവതരിപ്പിക്കുന്നത്.
അതോടൊപ്പം എംപിവി വാഹനങ്ങൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന സ്വീകാര്യതയും കാർണിവലിനെ രാജ്യത്ത് എത്തിക്കാൻ പ്രചോദനമാകുന്നു. ജാപ്പനീസ് എതിരാളിയേക്കാൾ വലിപ്പമേറിയ വാഹനമാണ് കാർണിവൽ. ഇന്ത്യയിലെത്തുമ്പോൾ വാഹനത്തിന് പ്രത്യേക മാറ്റങ്ങളുണ്ടാകുമെന്നും 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായി ബന്ധിപ്പിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഇന്ത്യക്കായുള്ള കിയയുടെ മറ്റൊരു പ്രധാന ഉൽപ്പന്നം കോംപാക്റ്റ് എസ്യുവി ആയിരിക്കുമെന്നും സൂചനകളുണ്ട്. 2020 ജൂലൈയിൽ വിൽപ്പനയ്ക്ക് വരുന്നതിനുമുമ്പ് പുതിയ കോംപാക്ട് എസ്യുവിയെ കമ്പനി പ്രദർശിപ്പിക്കും.
QYI എന്ന് വിളിക്കുന്ന സബ്-നാല് മീറ്റർ എസ്യുവി ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സരം നേരിടുന്ന ശ്രേണിയിലേക്ക് ചുവടുവെയ്ക്കുമ്പോൾ മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, ഹോണ്ട WR-V, മഹീന്ദ്ര XUV300 എന്നീ മോഡലുകളുമായി മത്സരിക്കും.
Most Read: നാലാം തലമുറ ജാസ്സിനെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട
രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റയ്ക്ക് സെൽറ്റോസുമായി നിരവധി സാമ്യതകളുള്ളതുപോലെ, വരാനിരിക്കുന്ന കോംപാക്റ്റ് എസ്യുവി ഹ്യുണ്ടായി വെന്യുവുമായി നിർണായക ബിറ്റുകളും പാർട്സുകളും പങ്കിടും. സ്പ്ലിറ്റ് ഹെഡ്ലാമ്പ് ക്ലസ്റ്ററും ടൈഗർ നോസ് ഗ്രില്ലും അടങ്ങിയ മുൻഭാഗത്തിന്റെ സ്റ്റൈലിംഗ് വ്യത്യസ്തമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Most Read: വെല്‍ഫെയറിന്റെ ബുക്കിങ് ആരംഭിച്ച് ടൊയോട്ട
വിശാലമായ ശ്രേണിയിലുള്ള എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം വാഹനത്തിന്റെ നീണ്ട ഫീച്ചറുകളുടെ പട്ടികയും കണക്റ്റിവിറ്റി ഓപ്ഷനുകളും വിപണിയിൽ ഒരു തൽക്ഷണ വിജയമാകാൻ വെന്യുവിനെ സഹായിച്ചു.
Most Read: എർട്ടിഗ ടൂർ എം ഡീസൽ പതിപ്പ് അവതരിപ്പിച്ച് മാരുതി
രണ്ട് പെട്രോൾ, ഒരു ഡീസൽ യൂണിറ്റുകൾ മാനുവൽ, ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷനുകൾ QYI-ലേക്ക് ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഒരു വലിയ ടച്ച്സ്ക്രീൻ, AI- അധിഷ്ഠിത ഇന്റർഫേസ്, ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾ എന്നിവയും വാഹനത്തിൽ വാഗ്ദാനം ചെയ്തേക്കാം.